• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഉപമുഖ്യമന്ത്രിയുടെ വീടിന് തീയിട്ടു; അരുണാചലില്‍ മൂന്നാം ദിനവും അക്രമം തുടരുന്നു

പ്രതിഷേധം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഇറ്റാനഗറിലും നഹാര്‍ലഗൂണിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

news18
Updated: February 24, 2019, 5:49 PM IST
ഉപമുഖ്യമന്ത്രിയുടെ വീടിന് തീയിട്ടു; അരുണാചലില്‍ മൂന്നാം ദിനവും അക്രമം തുടരുന്നു
വെള്ളിയാഴ്ച മുതൽ ആരംഭിച്ച അക്രമത്തിൽ 60 വാഹനങ്ങളാണ് പ്രതിഷേധക്കാർ അഗ്നിയ്ക്കിരയാക്കിയത്.
  • News18
  • Last Updated: February 24, 2019, 5:49 PM IST IST
  • Share this:
ഇറ്റാനഗര്‍: സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ആറ് ഗോത്രവിഭാഗങ്ങള്‍ക്ക് സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള തീരുമാനത്തിനെതിരെ അരുണാചല്‍പ്രദേശില്‍ കലാപം പടരുന്നു. ഇതിനിടെ ഉപമുഖ്യമന്ത്രി ചൗന മെയ്ന്റെ വീടിന് അക്രമികള്‍ തീയിട്ടു. വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ബന്ദിന് ശേഷവും അക്രമം തുടരുകയാണ്.

ഡെപ്യൂട്ടി കമ്മീണറുടെ ഓഫീസും പ്രതിഷേധക്കാര്‍ ആക്രമിച്ചു. വെള്ളിയാഴ്ച പൊലീസ് നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ക്ക് പരുക്കേറ്റതിനെ തുടര്‍ന്നാണ് കമ്മീഷണറുടെ ഓഫീസ് ആക്രമിക്കപ്പെട്ടത്.

പ്രതിഷേധക്കാര്‍ റോഡ്- റെയില്‍ ഗതാഗതങ്ങള്‍ തടസപ്പെടുത്തിയതോടെ രോഗികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാരാണ് ഞായറാഴ്ച രാവിലെ മുതല്‍ റെയില്‍വെ സ്റ്റേഷനുകളില്‍ ഉള്‍പ്പെടെ കുടുങ്ങിക്കിടക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

ശനിയാഴ്ച പ്രതിഷേധക്കാര്‍ നടത്തിയ കല്ലേറില്‍ 24 പൊലീസുകാര്‍ ഉള്‍പ്പെടെ 35 പേര്‍ക്ക് പരുക്കേറ്റു. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച സൈന്യം നഹാര്‍ലഗൂണില്‍ ഫ്‌ളാഗ് മാര്‍ച്ച് നടത്തി. പ്രതിഷേധം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഇറ്റാനഗറിലും നഹാര്‍ലഗൂണിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

Also Read പ്രിയങ്കാ ഗാന്ധിയ്ക്ക് പിന്നാലെ സജീവ രാഷ്ട്രീയത്തിലേക്കെന്ന സൂചന നല്‍കി റോബര്‍ട്ട് വദ്ര

നിലവില്‍ സംസ്ഥാന തലസ്ഥാനത്ത് കടകളും പെട്രോള്‍ പമ്പുകളുമൊക്കെ അടഞ്ഞുകിടക്കുകയാണ്. മിക്ക എ.ടി.എമ്മുകളിലും പണമില്ലാത്ത അവസ്ഥയിലാണെന്നും പൊലീസ് അറിയിച്ചു. പൊലീസിന്റേത് ഉള്‍പ്പെടെ അറുപതോളം വാഹനങ്ങളാണ് അഗ്നിയ്ക്കിരയാക്കിയത്. വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച അക്രമത്തില്‍ 150 വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു.

Loading...

പ്രതിഷേധക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇറ്റാനഗറില്‍ നടത്താനിരുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയും റദ്ദാക്കിയിട്ടുണ്ട്.

First published: February 24, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
Listen to the latest songs, only on JioSaavn.com