• HOME
  • »
  • NEWS
  • »
  • india
  • »
  • ഒറ്റക്കാലിൽ നടന്ന അരുണിമ കീഴടക്കിയത് ചരിത്രത്തിന്റെ കൊടുമുടികൾ

ഒറ്റക്കാലിൽ നടന്ന അരുണിമ കീഴടക്കിയത് ചരിത്രത്തിന്റെ കൊടുമുടികൾ

  • Last Updated :
  • Share this:
    ന്യൂഡൽഹി : ഒറ്റകാലേയുള്ള അരുണിമയ്ക്ക്.. എന്നാൽ അതൊന്നും അവരെ ലക്ഷ്യത്തിലെത്തുന്നതിൽ നിന്ന് പിൻതിരിപ്പിച്ചില്ല.. ഒറ്റക്കാലിൽ കൊടുമുടികൾ കീഴടക്കി അവർ നടന്നത് ചരിത്രത്തിലേക്കാണ്.

    അന്റാർട്ടിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് വിൻസൺ കീഴടക്കിയാണ് യുപി സ്വദേശിനി വീണ്ടും ചരിത്രം കുറിച്ചത്. ഈ കൊടുമുടി കീഴടക്കുന്ന അംഗപരിമിതയായ ആദ്യ വനിത എന്ന നേട്ടം അരുണിമ സിൻഹ കരസ്ഥമാക്കിയതോടെ ഇന്ത്യയുടെ അഭിമാനം കൂടിയാണ് കൊടുമുടി കയറിയത്. എവറസ്റ്റ് കീഴടക്കിയ ആദ്യ അംഗപരിമിത എന്ന റെക്കോർഡും അരുണിമയുടെ പേരിലാണ്.

    Also Read-കണ്ണൂർ കത്തുന്നു; പരക്കെ ബോംബേറ്

    ന്യൂഡൽഹി: അന്റാർട്ടിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് വിൻസൻ കീഴടക്കുന്ന അംഗപരിമിതയായ ആദ്യ വനിതയായി ഇന്ത്യയുടെ അരുണിമ സിൻഹ. 2013ൽ എവറസ്റ്റ് കീഴടക്കുന്ന അംഗപരിമിതയായ ആദ്യ വനിതയെന്ന റെക്കോഡ് അവർ സ്ഥാപിച്ചിരുന്നു.

    ഇന്ത്യയുടെ അഭിമാനമെന്നാണ് അരുണിമയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചത്. വോളിബോൾ താരമായിരുന്ന അരുണിമയ്ക്ക് ഒരു ട്രെയിൻ അപകടത്തിലാണ് തന്റെ കാൽ നഷ്ടമാകുന്നത്. 2011 ൽ ലഖ്നൗവിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ ഒരു സംഘം ഇവരുടെ മാല മോഷ്ടിക്കാൻ ശ്രമിച്ചു. ചെറുത്ത് നിൽപ്പിനിടെ റെയിൽ പാളത്തിലേക്ക് വീണ അരുണിമയുടെ കാൽ അടുത്ത ട്രാക്കിലൂടെ വരികയായിരുന്ന ട്രെയിനിനടിയിൽ പെട്ട് അറ്റുപോയി.

    വോളിബോൾ താരമായിരുന്ന അരുണിമ ഈ നഷ്ടം സഹിക്കാൻ തയ്യാറായില്ല. അവര്‍ പർവതാരോഹണത്തിലേക്ക് തിരിഞ്ഞു. പോരാട്ട വീര്യവും ആത്മവിശ്വാസവും കരുത്താക്കി ഒറ്റക്കാലിൽ നടന്ന് ഇരുപത്തിയൊൻപതുകാരിയായ അരുണിമ കീഴടക്കിയത് ചരിത്രത്തിന്റെ കൊടുമുടികൾ.

    First published: