• HOME
  • »
  • NEWS
  • »
  • india
  • »
  • ഡൽഹി മദ്യനയ കേസ്; ഒമ്പത് മണിക്കൂറിനു ശേഷം അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

ഡൽഹി മദ്യനയ കേസ്; ഒമ്പത് മണിക്കൂറിനു ശേഷം അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി എട്ടേകാലോടെയാണ് പൂർത്തിയായത്

Image: ANI

Image: ANI

  • Share this:

    ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. 9 മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു നിന്നു. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി തുടർന്നു. രാത്രി എട്ടേകാലോടെയാണ് കേജ്‌‌‌‌‌രിവാളിന് സിബിഐ ആസ്ഥാനത്ത് നിന്ന് മടങ്ങി പോകാനായത്.

    രാജ്ഘട്ടിൽ പ്രാർഥന നടത്തിയ ശേഷമാണ് കെജ്‌രിവാൾ സിബിഐ ആസ്ഥാനത്തെത്തിയത്. ബിജെപി സമ്മർദ്ദമാണ് ചോദ്യം ചെയ്യലിന് പിന്നിലെന്ന് അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ സിബിഐ ആസ്ഥാനത്തേയ്ക്കുള്ള യാത്രയിൽ കെജ്‌രിവാലിനൊപ്പമുണ്ടായിരുന്നു.

    സിബിഐയുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയെന്നും ആം ആദ്മിക്കു നേരെ ആരോപിക്കപ്പെട്ട മദ്യനയ കേസ് വ്യാജമാണെന്നും മോശം രാഷ്ട്രീയമാണ് ഇപ്പോൾ നടക്കുന്നതെന്നും ചോദ്യം ചെയ്യലിനു ശേഷം അരവിന്ദ് കെജ്രിവാൾ പറഞ്ഞു. സത്യസന്ധതയ്ക്ക് വിട്ടുവീഴ്ച്ചയില്ലാത്ത പാർട്ടിയാണ് ആം ആദ്മി. തങ്ങളെ അവസാനിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ രാജ്യത്തെ ജനങ്ങൾ തങ്ങൾക്കൊപ്പമുണ്ടെന്നും കെജ്രിവാൾ പറഞ്ഞു.


    ആം ആദ്മി പാർട്ടിയുടെ പ്രതിഷേധം കണക്കിലെടുത്ത് സിബിഐ ആസ്ഥാനത്തിന് മുന്നിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സ്ഥലത്ത് കനത്ത സുരക്ഷയും ഏർപ്പെടുത്തിയരുന്നു. ഡൽഹിയിൽ പ്രതിഷേധിച്ച എഎപി നേതാക്കളെയും പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

    വൈകിട്ട് അഞ്ച് ആം ആദ്മി നേതാക്കൾ അടിയന്തര യോഗം വിളിച്ചു ചേർത്തിരുന്നു.

    Published by:Naseeba TC
    First published: