നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Aryan Khan Drug Case | ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാന് ലഹരിമരുന്ന് കേസിൽ ജാമ്യം

  Aryan Khan Drug Case | ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാന് ലഹരിമരുന്ന് കേസിൽ ജാമ്യം

  പ്രത്യേക എൻ‌ഡി‌പി‌എസ് കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെതിരായ ഹർജിയിലാണ് ആര്യൻഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

  • Share this:
   മുംബൈ: കോർഡെലിയ ആഡംബര കപ്പലിൽനിന്ന് മയക്കുമരുന്ന് (Drug Case) പിടികൂടിയ കേസിൽ അറസ്റ്റിലായ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്‍റെ (Shahrukh Khan) മകൻ ആര്യൻ ഖാന് (Aryan Khan) ജാമ്യം ലഭിച്ചു. ബോംബെ ഹൈക്കോടതിയാണ് ആര്യൻ ഖാന് ജാമ്യം അനുവദിച്ചത്. പ്രത്യേക എൻ‌ഡി‌പി‌എസ് കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെതിരായ ഹർജിയിൽ ആര്യൻ ഖാനും സഹ പ്രതികളായ അർബാസ് മർച്ചന്റ്, മുൻ‌മുൺ ധമേച്ച എന്നിവർക്കും ബോംബെ ഹൈക്കോടതി (Bombay High Court) വ്യാഴാഴ്ച ജാമ്യം അനുവദിക്കുകയായിരുന്നു. അതേസമയം ജാമ്യം നൽകിയ ഉത്തരവിന്‍റെ വിശദാംശം പുറത്തുവന്നിട്ടില്ല. ജാമ്യം ലഭിച്ചെങ്കിലും ആര്യൻഖാനും മറ്റുള്ളവർക്കും ഇന്ന് ജയിൽമോചിതരാകാൻ സാധിക്കില്ല. നാളെ മാത്രമായിരിക്കും ഇവർക്കും പുറത്തിറങ്ങാനാകുക.

   എൻസിബിയുടെ പ്രതികരണത്തെ എതിർക്കാൻ അപേക്ഷകനായ ആര്യൻ ഖാനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് കോടതിയിൽ ഹാജരായത്. "1,300 പേർ കപ്പലിലുണ്ടായിരുന്നു. അർബാസും ആച്ചിത്തും ഒഴികെ മറ്റാരെയും തനിക്കറിയില്ല. അവരുടെ (NCB) കേസ്  യാദൃശ്ചികമല്ല, അതിനാൽ ഇത് ഗൂഢാലോചനയാണ്. ഈ എട്ട് പേരുമായി കൂടിക്കാഴ്ച നടത്തിയെന്ന് തെളിയിക്കുന്നതിൽ നിങ്ങൾ (എൻസിബി) പരാജയപ്പെട്ടു"- റോത്തഗി വാദിച്ചു. 

   "ഒരു ഹോട്ടലിൽ ആളുകൾ വിവിധ മുറികളിൽ ഇരിക്കുകയും അവർ പുകവലിക്കുകയും ചെയ്യുന്നുവെങ്കിൽ, ഹോട്ടലിലെ എല്ലാ ആളുകളും ഗൂഢാലോചനയിലാണോ? ഈ കേസിൽ അതിനെ ഗൂഢാലോചന എന്ന് വിളിക്കാൻ ഒരു കാര്യവുമില്ല," റോത്തഗി കൂട്ടിച്ചേർത്തു.

   ആര്യനെതിരെ തെളിവായി വാട്സാപ്പ് ചാറ്റുകളുണ്ട്: NCB

   ആര്യൻ ഖാൻ വലിയ അളവിലുള്ള ലഹരിമരുന്ന് കൈകാര്യം ചെയ്യാൻ ശ്രമിച്ചുവെന്നാണ് വാട്ട്‌സ്ആപ്പ് ചാറ്റ് സൂചിപ്പിക്കുന്നതെന്ന് എൻസിബിക്ക് വേണ്ടി വാദിച്ച എഎസ്ജി അനിൽ സിംഗ് പറഞ്ഞത്.

   "അയാളിൽനിന്ന് ഭൗതികമായി ലഹരിമരുന്ന് കണ്ടെത്തിയില്ലെങ്കിലും, ഇത് പിടിച്ചെടുത്ത അർബാസ് ആര്യന്റെ ബാല്യകാല സുഹൃത്താണ്. അവൻ ആര്യന്റെ വീട് സന്ദർശിച്ചിരുന്നു, അവർ ഒരുമിച്ച് അന്താരാഷ്ട്ര ക്രൂയിസ് ടെർമിനലിലേക്ക് പോയി, അവിടെ അവരെ പിടികൂടി. രഹസ്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഞങ്ങൾ അവരെ പിടികൂടിയപ്പോൾ ഇവരിൽ നിന്ന് ഒന്നിലധികം മയക്കുമരുന്ന് കണ്ടെത്തി"- അനിൽ സിംഗ് ചൂണ്ടിക്കാട്ടി.
    ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കടത്ത് കേസിന്റെ അന്വേഷണത്തിന് നേതൃത്വം നൽകുന്ന നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കോപ്പായ സമീർ വാങ്കഡെയുടെ ഭാര്യ ക്രാന്തി റെഡ്കർ തന്റെ കുടുംബത്തിന് സംരക്ഷണം തേടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് തുറന്ന കത്തെഴുതി. ഭർത്താവിനെതിരായ കൈക്കൂലി ആരോപണങ്ങൾ തെറ്റാണെന്ന് അവർ ചൂണ്ടിക്കാട്ടി.
   Published by:Anuraj GR
   First published:
   )}