• HOME
  • »
  • NEWS
  • »
  • india
  • »
  • Ashok Gehlot | 'റേപ്പിസ്റ്റുകളുടെ ഭാഷ ഉപയോ​ഗിക്കരുത്'; അശോക്‌ ​ഗെ‍ഹ്‍ലോട്ടിനോട് വനിതാ കമ്മീഷൻ

Ashok Gehlot | 'റേപ്പിസ്റ്റുകളുടെ ഭാഷ ഉപയോ​ഗിക്കരുത്'; അശോക്‌ ​ഗെ‍ഹ്‍ലോട്ടിനോട് വനിതാ കമ്മീഷൻ

ബലാൽസംഗ കേസിലെ പ്രതികൾക്ക് വധശിക്ഷ നൽകുന്ന നിയമം കേന്ദ്രസർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്നതോടെ രാജ്യത്ത് ബലാൽസംഗത്തിനു ശേഷമുള്ള കൊലപാതകങ്ങൾ വർദ്ധിച്ചതായി അശോക് ​ഗെഹ്‍ലോട്ട്.

  • Last Updated :
  • Share this:
    ബലാത്സംഗ കേസുകളിലെ ശിക്ഷാവിധിയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തെ തുടർന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെഹ്‍ലോട്ടിനെതിരെ (Ashok Gehlot) വ്യാപക വിമർശനം. ബലാൽസംഗ കേസിലെ പ്രതികൾക്ക് വധശിക്ഷ നൽകുന്ന നിയമം കേന്ദ്രസർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്നതോടെ രാജ്യത്ത് ബലാൽസംഗത്തിനു ശേഷമുള്ള കൊലപാതകങ്ങൾ വർദ്ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. നിര്‍ഭയ കേസിനെക്കുറിച്ചും അ​ദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ വിശദീകരണവുമായി അശോക് ​ഗെ‍ഹ്‍ലോട്ട് രംഗത്തെത്തി. നിർഭയ കേസ് ചൂണ്ടിക്കാട്ടിയത് നല്ല ഉദ്ദേശ്യത്തോടെ ആയിരുന്നു എന്നാണ് വിശദീകരണം.

    2012 ഡിസംബർ 16ലെ ഡൽഹി കൂട്ടബലാത്സംഗക്കേസിനെക്കുറിച്ചാണ് വെള്ളിയാഴ്ച ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെ ​ഗെഹ്‍ലോട്ട് പരാമർശിച്ചത്. പിന്നീട് അത് 'നിർഭയ' സംഭവം എന്ന് വിളിക്കപ്പെട്ടു. 2012 ഡിസംബർ 16ന് 23 കാരിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരായ നാല് പേരെ 2020 മാർച്ച് 20ന് തിഹാർ ജയിലിൽ തൂക്കിലേറ്റിയിരുന്നു.

    ''നിർഭയ സംഭവത്തിന് ശേഷം, ബലാത്സംഗക്കേസിലെ പ്രതികൾക്ക് വധശിക്ഷ നടപ്പിലാക്കിയതു മുതൽ, ബലാത്സംഗത്തിന് ശേഷമുള്ള കൊലപാതകങ്ങൾ വർദ്ധിച്ചു. ബലാത്സംഗം ചെയ്യുന്നവർ നാളെ പെൺകുട്ടി സാക്ഷിയാകുമെന്ന് ഭയക്കുന്നു. അതിനാൽ അവരെ ബലാത്സംഗം ചെയ്യുക മാത്രമല്ല കൊലപ്പെടുത്തുകയും ചെയ്യുന്നു. ഇത് രാജ്യത്തുടനീളം സംഭവിക്കുന്നുണ്ട്. ഇത് വളരെ അപകടകരമായ പ്രവണതയാണ്'', എന്നും ​ഗെ​ഹ്‍ലോട്ട് പറഞ്ഞിരുന്നു.


    മുഖ്യമന്ത്രിയുടെ പ്രസ്താവനയെ അപലപിച്ചു കൊണ്ട് ഡൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാൾ രം​ഗത്തെത്തി. രാഷ്ട്രീയക്കാരുടെ ഇത്തരം പ്രസ്താവനകൾ ഇരകളുടെ മനോവീര്യം തകർക്കുന്നതായും സ്വാതി മലിവാൾ പറഞ്ഞു. ''അതി ക്രൂരമായ ബലാത്സംഗങ്ങൾ രാജ്യത്ത് നടക്കുന്നുണ്ട്. വളരെ കഷ്ടപ്പെട്ടാണ് നിയമങ്ങൾ ഉണ്ടാക്കുന്നത്. രാഷ്ട്രീയക്കാരുടെ ഇത്തരം പ്രസ്താവനകൾ ഓരോ ഇരയുടെയും മനോവീര്യം തകർക്കുന്നു. സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുകയാണ് നേതാക്കൾ ചെയ്യേണ്ടത്. അല്ലാതെ, ഇത്തരം അനാവശ്യ പ്രസ്താവനകൾ നടത്തുകയല്ല'', ​ഗെഹ്‍ലോട്ടിന്റെ വിവാദ പ്രസ്താവനയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് സ്വാതി മലിവാൾ ട്വീറ്റ് ചെയ്തു.

    ''റേപ്പിസ്റ്റുകളുടെ ഭാഷ ഉപയോഗിക്കുന്നത് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അവസാനിപ്പിക്കണം. നിർഭയയെ അദ്ദേഹം പരിഹസിച്ചതു വഴി ബലാത്സംഗക്കേസുകളിലെ ഇരകളുടെ വികാരം വ്രണപ്പെടുകയാണ് ചെയ്തത്. കൊച്ചുകുട്ടികളെ വരെ ബലാത്സംഗം ചെയ്യുന്നവരെ തൂക്കിക്കൊല്ലാനുള്ള നിയമം കൊണ്ടുവരാൻ ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു'', സ്വാതി മലിവാൾ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.

    also read: രാജസ്ഥാനിൽ വർഗീയ സംഘർഷ പ്രദേശത്ത് മുഹറം ഘോഷയാത്രയ്ക്കിടെ തീപിടുത്തം; രക്ഷകരായി ഹിന്ദു കുടുംബം

    2013ലെ ക്രിമിനൽ നിയമം ഭേദഗതി ചെയ്ത്, ബലാത്സംഗക്കേസ് പ്രതികളെ തൂക്കിലേറ്റാൻ അന്നത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ നിർഭയ നിയമം (Nirbhaya Act) കൊണ്ടുവരുന്നതിനും മുൻപു തന്നെ പെൺകുട്ടികൾ കൊലചെയ്യപ്പെട്ടിരുന്നുവെന്നും സ്വാതി മലിവാൾ പറഞ്ഞു. ''ഇരകളോട് സഹതാപം കാണിച്ചില്ലെങ്കിലും കുറ്റവാളികളെ പിന്തുണയ്ക്കുന്ന പ്രസ്താവനയാണ് ​ഗെഹ്‍ലോട്ട് നടത്തിയത്. നിയമമല്ല പ്രശ്നം, ആളുകളുടെ മാനസികാവസ്ഥയാണ്. അദ്ദേഹം മാപ്പ് പറഞ്ഞ് രാജി വെയ്ക്കണം'', സ്വാതി മലിവാൾ കൂട്ടിച്ചേർത്തു.
    Published by:Amal Surendran
    First published: