Covid 19 | ഉത്തർപ്രദേശിൽ രോഗബാധിതരുടെ എണ്ണം 300 കടന്നു; കോവിഡ് 19 തുടച്ചുനീക്കുന്നതുവരെ ലോക്ക്ഡൌൺ തുടർന്നേക്കും

Covid 19 | യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ലോക്ക്ഡൌൺ നീട്ടുന്നതിനുള്ള തീരുമാനം അവലോകനത്തിന് ശേഷം സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി

News18 Malayalam | news18-malayalam
Updated: April 6, 2020, 5:43 PM IST
Covid 19 | ഉത്തർപ്രദേശിൽ രോഗബാധിതരുടെ എണ്ണം 300 കടന്നു; കോവിഡ് 19 തുടച്ചുനീക്കുന്നതുവരെ ലോക്ക്ഡൌൺ തുടർന്നേക്കും
Coronavirus
  • Share this:
ലഖ്‌നൗ: കോവിഡ് -19 വ്യാപിച്ചതിനെ തുടർന്ന് ഉത്തർപ്രദേശിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് സൂചന. സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിൽ ലോക്ക്ഡൌൺ തുടരുമെന്ന് ചീഫ് സെക്രട്ടറി ആർ.കെ തിവാരി തിങ്കളാഴ്ച ന്യൂസ് 18 നോട് പറഞ്ഞു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ലോക്ക്ഡൌൺ നീട്ടുന്നതിനുള്ള തീരുമാനം അവലോകനത്തിന് ശേഷം സ്വീകരിക്കുമെന്നും തിവാരി കൂട്ടിച്ചേർത്തു.

സ്ഥിതിഗതികൾ മുഖ്യമന്ത്രി നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ലോക്ക്ഡൌൺ അവസാനിക്കാൻ ഏകദേശം ഒരാഴ്ച ബാക്കിയുണ്ട്. അപ്പോൾ സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനമെടുക്കും. കഴിഞ്ഞ ദിവസങ്ങളിൽ, സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് 19 പോസിറ്റീവ് കേസുകളിൽ ഭൂരിഭാഗവും തബ്ലീഗി ജമാഅത്ത് സമ്മേളനവുമായി (ഡൽഹി) ബന്ധപ്പെതാണെന്ന് തിവാരി പറഞ്ഞു.

“കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ ലോക്ക്ഡൗൺ നീട്ടും. ഇതിന് ഞങ്ങൾ തയ്യാറാണ്, എവിടെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുവോ ആ പ്രദേശം ലോക്ക്ഡൌൺ ചെയ്യും. കോൺ‌ടാക്റ്റ്-കണ്ടെത്തലും തുടരും. കോവിഡ് -19 ആശുപത്രികളിൽ 6,000 ഐസൊലേഷൻ ബെഡുകളും 12,000 ക്വാറന്‍റൈൻ ബെഡുകളും സജ്ജീകരിച്ചിട്ടുണ്ട്. ആശുപത്രികളിൽ മാസ്കുകളും മറ്റ് ശസ്ത്രക്രിയാ ഉപകരണങ്ങളും വിതരണം ചെയ്യുന്നത് ഉറപ്പാക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.
You may also like:ചൈനയിൽ വീണ്ടും രോഗഭീതി; ലക്ഷണങ്ങളില്ലാതെ സ്ഥിരീകരിക്കുന്ന കേസുകൾ കൂടുന്നു [PHOTO]ആ പത്ത് മരണങ്ങൾ കാസർഗോഡിന് പുറത്തായിരുന്നെങ്കിലോ...! കഥാകൃത്ത് പി.വി ഷാജികുമാർ ചോദിക്കുന്നു [NEWS]ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് [NEWS]
ലോക്ക്ഡൌൺ മൂലം തൊഴിലാളികൾ, കൂലിപ്പണിക്കാർ, ഭവനരഹിതർ തുടങ്ങിയ വിഭാഗങ്ങൾക്ക് കൂടുതൽ സഹായം നൽകും. “തൊഴിലുറപ്പ് തൊഴിലാളികൾക്കും എല്ലാത്തരം പെൻഷൻകാർക്കും സംസ്ഥാന സർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. കൂലിപ്പണിക്കാർ, റിക്ഷാ വലിക്കുന്നവർ, ഭവനരഹിതർ എന്നിവർക്കും മുഖ്യമന്ത്രി സഹായം ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളോട് വിദ്യാർഥികളുടെ ട്യൂഷൻ ഫീസ് സ്വീകരിക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
First published: April 6, 2020, 5:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading