ചെന്നൈ: തമിഴ് നാട്ടിൽ കുടിവെളള ക്ഷാമം രൂക്ഷമായി തുടരുന്നു . വരൾച്ച രൂക്ഷമായ സഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൂടിവെള്ളം എത്തിക്കാനുളള ശ്രമം സംസ്ഥാന സർക്കാർ ആരംഭിച്ചു. കേരളത്തിൽ നിന്ന് പ്രത്യേക തീവണ്ടിയിൽ കുടിവെളളം എത്തിക്കാനാണ് ശ്രമം.
ചെന്നൈയിലേക്ക് വെള്ളമെത്തിക്കുന്ന അഞ്ച് ജലസംഭരണികളില്‍ ഒന്നില്‍ മാത്രമാണ് ഇപ്പോള്‍ കുറച്ചെങ്കിലും വെള്ളമുള്ളത്. ഓരോ കുടുംബത്തിനും ആറ് കുടം വെള്ളത്തിലധികം നല്‍കില്ലെന്ന നിലപാടിലാണ് സ്വകാര്യ വാട്ടര്‍ ടാങ്കര്‍ വിതരണക്കാര്‍. ഇതോടെ ശക്തമായി പ്രതിഷേധവുമയാി സ്ത്രീകൾ ഉൾപ്പടെയുള്ളവർ രംഗത്തിറങ്ങി. കുടിവെള്ള പ്രശ്നം സംസ്ഥാന വ്യാപകമായി ഉയർത്തിക്കൊണ്ടുവരാനാണ് ഡിഎംകെ നീക്കം.
സര്‍ക്കാര്‍ ഓഫീസുകളിലും ആശുപത്രികളിലും ശുചിമുറികളില്‍ പോലും വേണ്ടത്ര വെള്ളമില്ല. ചെന്നൈയിലും തഞ്ചാവൂരിലുമായി മൂന്ന് സ്വകാര്യ സ്കൂളുകള്‍ തല്‍ക്കാലത്തേക്ക് അടച്ചു. മിക്ക സ്കൂളുകളും പ്രവര്‍ത്തന സമയം ഉച്ചവരെയാക്കി ചുരുക്കിയിട്ടുണ്ട്.
അതേസമയം ചെന്നൈ നഗരത്തിലെ കുടി വെളള പ്രതിസന്ധി ഉടൻ പരിഹിക്കുമെന്ന് മുഖ്യമന്ത്രി കെ പളനിസ്വാമി പറഞ്ഞു. ചെന്നൈ ഉൾപ്പെടയുളള നഗരങ്ങളിൽ കൂടി വെള്ളത്തിന്റെ വില കുതിച്ചയുരുകയാണ്. രാജ്യാന്തര ഐടി സ്ഥാപനങ്ങളുടേതടക്കം പ്രവർത്തനകൾ കുടിവെളള ക്ഷാമത്തെ തുടർന്ന് നിർത്തി വച്ചിരിക്കുയാണ്. ജീവനക്കാരോട് വീട്ടിൽ ഇരുന്നു ജോലി ചെയ്യാനാണ് നിർദേശം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.