ബി.ജെ.പിക്ക് ചുവടുറപ്പിക്കാൻ കഴിയാതെ പോയ രണ്ടു തെക്കൻ സംസ്ഥാനങ്ങളിൽ കേരളം കൂടാതെ മറ്റൊന്ന് തമിഴ്നാടാണ്. കേരളവുമായി താരതമ്യം ചെയ്യുമ്പോൾ നില അൽപ്പം മെച്ചം എന്ന് വേണമെങ്കിൽ പറയാം. ഇവിടുത്തെ ഡി.എം.കെ-കോൺഗ്രസ് സഖ്യം എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി കൂട്ടുകെട്ടിന് വൻ തിരിച്ചടിയാണ് ഏൽപ്പിച്ചിരിക്കുന്നത്. ദേശീയ തലത്തിൽ വിജയം എത്തിപ്പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും കോൺഗ്രസിന് ആശ്വാസത്തിന് വക കൊടുത്ത വിജയമാണ് തമിഴ്നാട്ടിൽ കണ്ടത്.
കൂടാതെ സ്റ്റാലിന്റെ ദേശീയ പദവിക്കൊരു മുതൽക്കൂട്ടായാണ് ഈ വിജയത്തെ തമിഴ്നാട് രാഷ്ട്രീയം കാണുന്നത്. പക്ഷെ ഡി.എം.കെ.ക്ക് അധികാരം ഇനിയും അകലെയാണ്. എ.ഐ.എ.ഡി.എം.കെ കയറിക്കൂടിയ അഞ്ചു സീറ്റുകൾ തന്നെ കാരണം. ഡി.എം.കെ. 12 അസംബ്ലി മണ്ഡലങ്ങൾ പിടിച്ചെടുത്തപ്പോൾ, എ.ഐ.എ.ഡി.എം.കെ ഒൻപതിടങ്ങളിൽ മുന്നേറിയിരുന്നു.
സംസ്ഥാനത്ത് നിലനിന്ന ബി.ജെ.പി. വിരുദ്ധതയാണ് ഡി.എം.കെയുടെ പക്ഷത്തേക്ക് കാര്യങ്ങൾ അടുപ്പിച്ചത്. ബി.ജെ.പി. ഫാസിസത്തെയും എ.ഐ.എ.ഡി.എം.കെയും തുരത്തുക എന്ന മുദ്രാവാക്യമാണ് ഡി.എം.കെ. ഉയർത്തിപ്പിടിച്ചത്. 39ൽ 37 മണ്ഡലങ്ങളിലും ഡി.എം.കേക്ക് കുതിക്കാൻ കാരണമായതും ഇത് തന്നെ. 2014ലെ തെരഞ്ഞെടുപ്പിൽ കന്യാകുമാരിയിൽ ഒരു സീറ്റ് നേടിയ ബി.ജെ.പിക്ക് അവിടെയും പ്രതീക്ഷ നഷ്ടപ്പെടുകയായിരുന്നു.
234 അംഗങ്ങളുള്ള തമിഴ്നാട് അസ്സംബ്ലിയിൽ നിലവിലെ ഭരണ കർത്താക്കളായ ഐ.ഐ.ഡി.എം.കെക്ക് സ്പീക്കർ ഉൾപ്പെടെ 114 അംഗങ്ങളാണ് ഉള്ളത്. ഇതിൽ ഡി.എം.കെ. 88, കോൺഗ്രസ് 8, ഇന്ത്യൻ നാഷണൽ മുസ്ലിം ലീഗ്, സ്വതന്ത്രർ എന്നിവർ ഒന്ന് വീതവും സീറ്റുകളിൽ ഉണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.