വധശിക്ഷ അടുക്കും തോറും ഉത്ക്കണ്ഠ: നിർഭയ കേസ് പ്രതികളെ സൂക്ഷ്മമായി നിരീക്ഷിച്ച് പൊലീസ്

പ്രതികൾ ആത്മഹത്യ പ്രവണത കാണിക്കുന്നുണ്ടോയെന്നും പൊലീസ് ശ്രദ്ധിക്കുന്നുണ്ട്.

News18 Malayalam | news18
Updated: January 15, 2020, 10:19 AM IST
വധശിക്ഷ അടുക്കും തോറും ഉത്ക്കണ്ഠ: നിർഭയ കേസ് പ്രതികളെ സൂക്ഷ്മമായി നിരീക്ഷിച്ച് പൊലീസ്
nirbhaya Convicts
  • News18
  • Last Updated: January 15, 2020, 10:19 AM IST
  • Share this:
ന്യൂഡൽഹി: വധശിക്ഷ ദിനം അടുക്കുംതോറും കടുത്ത ഉത്ക്കണ്ഠയിൽ നിർഭയ കേസ് പ്രതികൾ. ജനുവരി 22 നാണ് പ്രതികളുടെ വധശിക്ഷ നിശ്ചയിച്ചിരിക്കുന്നത്. ഇതിനെതിരെ ഇവർ നൽകിയ തിരുത്തൽ ഹർജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഇതോടെ പ്രതികളുടെ വധശിക്ഷ മുൻനിശ്ചയിച്ച തീയതിയിൽ തന്നെ നടക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.

എന്നാൽ വധശിക്ഷാ ദിനം അടുത്തു വരും തോറും പ്രതികൾ കടുത്ത ഉത്ക്കണ്ഠയിലും അസ്വസ്ഥതയിലുമാണെന്നാണ് ജയിൽ അധികൃതർ പറയുന്നത്. ഈ സാഹചര്യത്തിൽ ജയിലിൽ ഇവരെ സൂക്ഷ്മ നിരീക്ഷണം നടത്തി വരികയാണ്. നിരന്തര കൗണ്‍സിലിംഗ് നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Also Read-മദ്യപാനരംഗങ്ങൾ വൈറലായി; വിദ്യാർത്ഥിനികളെ പുറത്താക്കിയതിന് കോളേജിന് വനിതാ കമ്മീഷന്റെ നോട്ടീസ്

ഡൽഹിയിൽ ഓടുന്ന ബസില്‍ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ വിനയ് ശര്‍മ (26), മുകേഷ് കുമാര്‍ (32), അക്ഷയ് കുമാർ സിംഗ് (31), പവൻ ഗുപ്ത (25) എന്നിവരാണ് വധശിക്ഷ കാത്ത് കഴിയുന്നത്. രക്ഷപ്പെടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് ഇവർ കടുത്ത ഉത്ക്കണ്ഠ പ്രകടിപ്പിച്ച് തുടങ്ങിയത്. കൂട്ടത്തിൽ വിനയ് ആണ് കൂടുതൽ അസ്വസ്ഥൻ എന്നാണ് അധികൃതർ പറയുന്നത്. ഇയാൾ ജയിലറയ്ക്കുള്ളിൽ തീർത്തും അക്ഷമനായി കാണപ്പെടുന്നുവെന്നാണ് പറയുന്നത്. പ്രതികൾ ആത്മഹത്യ പ്രവണത കാണിക്കുന്നുണ്ടോയെന്നും പൊലീസ് ശ്രദ്ധിക്കുന്നുണ്ട്.
Published by: Asha Sulfiker
First published: January 15, 2020, 9:23 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading