ഇന്റർഫേസ് /വാർത്ത /India / India vaccination | കോവിഡ് വാക്സിൻ വിതരണം 100 കോടി പൂർത്തിയാക്കി; മൂന്നാം ഡോസ് സ്വീകരിക്കാൻ 61% പേർ സജ്ജം

India vaccination | കോവിഡ് വാക്സിൻ വിതരണം 100 കോടി പൂർത്തിയാക്കി; മൂന്നാം ഡോസ് സ്വീകരിക്കാൻ 61% പേർ സജ്ജം

വാക്സിനുകൾ കോവിഡ് -19 ബാധിക്കുന്നതിനുള്ള സാധ്യതയും മരണത്തിന്റെ തോതും ഗണ്യമായി കുറയ്ക്കുമെന്ന് മെഡിക്കൽ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

വാക്സിനുകൾ കോവിഡ് -19 ബാധിക്കുന്നതിനുള്ള സാധ്യതയും മരണത്തിന്റെ തോതും ഗണ്യമായി കുറയ്ക്കുമെന്ന് മെഡിക്കൽ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

വാക്സിനുകൾ കോവിഡ് -19 ബാധിക്കുന്നതിനുള്ള സാധ്യതയും മരണത്തിന്റെ തോതും ഗണ്യമായി കുറയ്ക്കുമെന്ന് മെഡിക്കൽ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

  • Share this:

"ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവ്" ആരംഭിച്ച് ഒമ്പത് മാസങ്ങൾ പിന്നിടുമ്പോൾ 100 കോടി കോവിഡ് -19 വാക്സിൻ ഡോസുകളുടെ വിതരണം പൂർത്തിയാക്കുക എന്ന ചരിത്രപരമായ നാഴികക്കല്ല് ഇന്ത്യ പിന്നിട്ടിരിക്കുകയാണ്. ഈ അവസരത്തിൽ ലോക്കൽ സർക്കിൾസിന്റെ ഒരു പുതിയ സർവേ, വാക്സിൻ ലഭ്യമാണെങ്കിൽ 61% ആളുകൾ മൂന്നാമത്തെ ഡോസ് സ്വീകരിക്കാൻ സജ്ജരാണെന്ന് കണ്ടെത്തി. 70 കോടിയിലധികം പേർ ആദ്യ ഡോസ് സ്വീകരിച്ചപ്പോൾ 30 കോടി ജനങ്ങൾ രണ്ടാം ഡോസ് സ്വീകരിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ട്. v

ലോക്കൽ സർക്കിൾസ് ഈ മാസം ആദ്യം പുറത്തിറക്കിയ പഠനം സൂചിപ്പിക്കുന്നത് 94 കോടി ജനസംഖ്യയിൽ പ്രായപൂർത്തിയായ 7 കോടി ജനങ്ങൾ മാത്രമാണ് ഇപ്പോൾ വാക്‌സിൻ സ്വീകരിക്കാൻ വിമുഖത കാണിക്കുന്നത് എന്നാണ്. 70 കോടി ഇന്ത്യക്കാർ ഇതിനകം ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ, 17 കോടി മുതിർന്നവർ അവരുടെ ആദ്യ ഡോസ് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നിരുന്നാലും ഗവൺമെന്റിന്റെ ചില ബോധവൽക്കരണവും ജനങ്ങൾക്ക് ആവശ്യമായി വന്നേക്കാം.

ഇന്ത്യ കൈവരിച്ച നാഴികക്കല്ലായ 100 കോടി വാക്സിൻ ഡോസുകൾ മറ്റു പല രാജ്യങ്ങൾ ഇതിനകം പിന്നിട്ടു കഴിഞ്ഞിട്ടുണ്ട്. ആ രാജ്യങ്ങൾ പ്രായപൂർത്തിയായ ജനങ്ങൾക്ക് മൂന്നാമത്തെ ഡോസ് വാക്സിൻ നൽകാൻ തുടങ്ങിക്കഴിഞ്ഞു. ഇതിനെ തുടർന്നാണ് ലോക്കൽ സർക്കിൾസ് കോവിഡ് വാക്സിന്റെ മൂന്നാം ഡോസ് സ്വീകരിക്കാനുള്ള ഇന്ത്യക്കാരുടെ സന്നദ്ധതയെക്കുറിച്ച് പഠനം നടത്തിയത്. ഇന്ത്യയിലെ 301 ജില്ലകളിൽ താമസിക്കുന്ന പൗരന്മാരിൽ 9,245 പേർ സർവേയിൽ പങ്കെടുത്തു. പങ്കെടുത്തവരിൽ 68% പേർ പുരുഷന്മാരും 32% പേർ സ്ത്രീകളുമാണ്. 61% പൗരന്മാരും മൂന്നാമത്തെ ഡോസ് എടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു.

Also Read - രാജ്യം 100 കോടി കോവിഡ് വാക്‌സിനെന്ന നാഴികക്കല്ല് പിന്നിടുമ്പോള്‍ അഭിനന്ദന പ്രവാഹവുമായി ലോകം

അടുത്ത 6 മാസത്തിനുള്ളിൽ കോവിഡ് വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് മൂന്നാമത്തെ ഡോസ് സ്വീകരിക്കുന്നതിനോടുള്ള നിലപാടിനെക്കുറിച്ച് ആരാഞ്ഞപ്പോൾ 61% പൗരന്മാരും അനുകൂലമായാണ് പ്രതികരിച്ചത്. 27% പേർ, മൂന്നാമത്തെ ഡോസ് ലഭ്യമാകുന്ന സമയത്ത് കോവിഡ് വീണ്ടും വ്യാപിക്കാൻ സാധ്യതയുണ്ടെങ്കിൽ അത് സ്വീകരിക്കുമെന്ന് അഭിപ്രായപ്പെട്ടു. 6% പേരാകട്ടെ മൂന്നാമത്തെ ഡോസ് സ്വീകരിക്കുന്നതിനെക്കുറിച്ച് പ്രതികൂലമായാണ് പ്രതികരിച്ചത്.

കോവിഡിന്റെ അപകടസാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ജനജീവിതം സാധാരണ നിലയിലേക്ക് എത്തുമ്പോൾ ഇത് കോവിഡ് കേസുകളിൽ വർദ്ധനവിന് കാരണമാകുമെന്നും അതിനാൽ മൂന്നാമത്തെ ഡോസ് കോവിഡിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുമെന്നും ജനങ്ങൾ പ്രബലമായി വിശ്വസിക്കുന്നുണ്ട്.

First published:

Tags: Covid 19, Covid 19 Vaccination, Covid Vaccination Campaign