ഹൈദരബാദില്‍ (Hyderabad) മുസ്ലിം യുവതിയെ വിവാഹം ചെയ്ത ദളിത് (Dalit) യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ നഗരമധ്യത്തില്‍ വെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രൂക്ഷ വിമർശനവുമായി എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി (Asaduddin Owaisi) രംഗത്ത്. ഈ കൊലപാതകം ഇസ്ലാമിന് എതിരാണെന്നും യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നാഗരാജുവിനെ വിവാഹം ചെയ്തത്. അതിന് നിയമത്തിന്റെ പരിരക്ഷയുമുണ്ട്. ഇസ്ലാമിലെ ഏറ്റവും വലിയ കുറ്റകൃത്യങ്ങളിലൊന്നാണ് ഈ കൊലപാതകമെന്നും ഒവൈസി അഭിപ്രായപ്പെട്ടു.
‘ഹൈദരാബാദിൽ നാഗരാജു എന്ന ദളിത് യുവാവിനെ കൊന്നത് ഇസ്ലാമിന് എതിരാണ്. ആ യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നാഗരാജുവിനെ വിവാഹം ചെയ്തത്. അതിന് നിയമത്തിന്റെ പരിരക്ഷയുമുണ്ട്. നാഗരാജുവിനെ കൊല്ലാൻ യുവതിയുടെ സഹോദരന് യാതൊരു അവകാശവുമില്ല. ഇത് നിഷ്ഠൂരമായ കൊലപാതകമാണ്. ഇസ്ലാം വിശ്വാസപ്രകാരവും ഏറ്റവും മോശം കുറ്റകൃത്യം തന്നെയാണ് ഇതെന്നും ’ ഒവൈസി പറഞ്ഞു.
ഹൈദരാബാദിൽ കാർ വിൽപനക്കാരനായ ബി.നാഗരാജുവിനെ (25) കഴിഞ്ഞ ദിവസമാണ് ഭാര്യയുടെ സഹോദരനും സംഘവും കൊലപ്പെടുത്തിയത്. പ്രണയിച്ച് വിവാഹിതനായ നാഗരാജുവിനെ, ഭാര്യ സയ്യിദ് ആശ്രിൻ സുൽത്താനയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് ഇരുമ്പുവടികൊണ്ട് അടിച്ചും കത്തികൊണ്ട് കുത്തിയും കൊല്ലുകയായിരുന്നു . ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബാല്യകാല സുഹൃത്തുക്കളും സഹപാഠികളുമായിരുന്ന നാഗരാജുവും ആശ്രിൻ സുൽത്താനയും കഴിഞ്ഞ ജനുവരി 31ന് ആര്യസമാജത്തിലാണ് വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹിതരായത്. ആശ്രിൻ പല്ലവിയെന്നു പേരുമാറ്റുകയും ചെയ്തു. വിവാഹശേഷവും ആശ്രിന്റെ വീട്ടുകാർ നാഗരാജുവിനെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ഇതേക്കുറിച്ചു പോലീസിൽ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
കഴിഞ്ഞ ബുധനാഴ്ച രാത്രി 8.45ന് സരൂൻ നഗറിൽ ബൈക്കിൽ സഞ്ചരിച്ച ദമ്പതികളെ ആശ്രിന്റെ സഹോദരൻ സയ്യിദ് മോബിൻ അഹമ്മദ്, മുഹമ്മദ് മസൂദ് അഹമ്മദ് എന്നിവർ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. തടയാൻ ആശ്രിൻ ശ്രമിക്കുന്നതും നിലവിളിക്കുന്നതും സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സഹോദരനടക്കമുള്ള പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട നാഗരാജുവിന്റെ ഭാര്യ അഷ്റിന് സുല്‍ത്താന രംഗത്തെത്തി.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.