• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മുസ്ലീമിന്റെ താടി മുറിക്കുന്നവനെ ഇസ്ലാമാക്കുമെന്ന് അസദുദ്ദീൻ ഉവൈസി


Updated: August 6, 2018, 2:52 PM IST
മുസ്ലീമിന്റെ താടി മുറിക്കുന്നവനെ ഇസ്ലാമാക്കുമെന്ന് അസദുദ്ദീൻ ഉവൈസി

Updated: August 6, 2018, 2:52 PM IST
ന്യൂഡൽഹി: മുസ്ലിമിന്റെ താടിയല്ല, കഴുത്ത് തന്നെ മുറിച്ചാലും അവൻ മുസ്ലിമായി തന്നെ തുടരുമെന്ന് അഖിലേന്ത്യാ മജ്ലിസ് ഇ- ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി പറഞ്ഞു. ഹരിയാനയിൽ മുസ്ലിം യുവാവിനെ നിർബന്ധിച്ച് താടി മുറിപ്പിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ഒവൈസി.

' മുസ്ലിം യുവാവിന്റെ താടിമുറിച്ചവരോടും അവരുടെ പിതാക്കളോടും എനിക്ക് പറയാനുള്ളത് ഇത്രമാത്രമാണ്. മുസ്ലിമീന്റെ താടിയല്ല, കഴുത്ത് തന്നെ മുറിച്ചാലും അവൻ മുസ്ലിമായി തന്നെ തുടരും. താടിമുറിപ്പിച്ചവരെ കൊണ്ട് താടി വളർത്തിപ്പിക്കും. ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യിക്കുകയും ചെയ്യും'- ഒവൈസി ട്വീറ്റ് ചെയ്തു.
Loading...


ലോക്സഭയിൽ അവിശ്വാസപ്രമേയ ചർച്ചക്കിടെ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെട്ടിപ്പിടിച്ചതിനെയും ഒവൈസി വിമർ‌ശിച്ചു. പശുവിന്റെ പേരിൽ ആളുകൾ ആക്രമിക്കപ്പെടുമ്പോൾ മോദിക്കെതിരെ പൊരുതുന്നുവെന്ന് പറയുന്നവർ പോയി കെട്ടിപ്പിടിക്കുന്നു. ഒരു കോൺഗ്രസ് നേതാവും ഇതിനെ ചോദ്യം ചെയ്തില്ല. താൻ പ്രധാനമന്ത്രിക്ക് ഹസ്തദാനം നൽകിയിരുന്നെങ്കിൽ തനിക്കെതിരെ ഫത്വ പുറപ്പെടുപ്പിക്കുമായിരുന്നുവെന്നും ഒവൈസി പറഞ്ഞു.



കശ്മീരിലെ ഇന്ത്യൻ പട്ടാളക്കാർ കൊല്ലപ്പെട്ടപ്പോഴും ഒവൈസി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. 'ജമ്മുവിൽ കൊല്ലപ്പെട്ട ഏഴുസൈനികരിൽ അഞ്ചും മുസ്ലിങ്ങൾ ആയിരുന്നു. മുസ്ലിങ്ങഉടെ രാജ്യസ്നേഹം ചോദ്യം ചെയ്യുന്നവർക്കും അവരെ പാകിസ്താനികളെന്ന് വിളിക്കുന്നവർക്കുമുള്ള മറുപടിയാണിത്'- ഇതായിരുന്നു ഒവൈസിയുടെ പ്രസ്താവന.

 
First published: August 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍