• HOME
  • »
  • NEWS
  • »
  • india
  • »
  • വിശേഷമുണ്ട്; പ്രധാനമന്ത്രി പേരിട്ട 'ആശ' ഗർഭിണി; ചീറ്റയുടെ അടുത്ത തലമുറയ്ക്കായി കാത്തിരിപ്പ്

വിശേഷമുണ്ട്; പ്രധാനമന്ത്രി പേരിട്ട 'ആശ' ഗർഭിണി; ചീറ്റയുടെ അടുത്ത തലമുറയ്ക്കായി കാത്തിരിപ്പ്

70 വർഷത്തിനിടെ ഇന്ത്യയിൽ പിറക്കാൻ പോകുന്ന ചീറ്റ കുഞ്ഞാവും ആശയുടേത്

  • Share this:
പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) പേരിട്ട ആശ എന്ന പെൺ ചീറ്റയെ കുനോ നാഷണൽ പാർക്കിലെ ഉദ്യോഗസ്ഥർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഏകദേശം 70 വർഷത്തിനിടെ ഇന്ത്യയിൽ ആദ്യമായി ഒരു ചീറ്റ കുഞ്ഞിന് ജന്മം നൽകുന്നത് ആശയായിരിക്കാം. പെരുമാറ്റവും ശാരീരിക സ്വഭാവവും ഹോർമോൺ ലക്ഷണങ്ങളും ഗർഭധാരണത്തെ സൂചിപ്പിക്കുന്നു എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

“ആശ ഗർഭിണിയാണെങ്കിൽ, അത് അവളുടെ ആദ്യത്തെ കുഞ്ഞായിരിക്കും. അവൾ കാട്ടിൽ നിന്നും പിടിക്കപ്പെട്ടതിനാൽ നമീബിയയിൽ വച്ചവം ഗർഭധാരണം നടന്നിരിക്കുക. അവൾക്ക് കുഞ്ഞുങ്ങളുണ്ടെങ്കിൽ, ഞങ്ങൾ അവൾക്ക് സ്വകാര്യത നൽകേണ്ടതുണ്ട്. അവളുടെ ചുറ്റും ആരും പാടില്ല. അവളുടെ കൂട്ടിനുള്ളിൽ, അവൾക്ക് ഒരു വൈക്കോൽ കൂര ഉണ്ടായിരിക്കണം," ചീറ്റ കൺസർവേഷൻ ഫണ്ടിന്റെ (സിസിഎഫ്) എക്‌സിക്യൂട്ടീവ് ഡയറക്ടർ ലോറി മാർക്കർ പറഞ്ഞു.

"ഗർഭധാരണത്തിന്റെ സൂചനയുണ്ട്, പക്ഷേ സ്ഥിരീകരണത്തിനായി ഏതാനും ആഴ്ചകൾ കാത്തിരിക്കേണ്ടിവരും," ഒരു ഉദ്യോഗസ്ഥൻ പേര് വെളിപ്പെടുത്താതെ പറഞ്ഞു. സ്ഥിരീകരണത്തിന് 55 ദിവസമെടുക്കും.

പ്രധാനമന്ത്രി മോദി തന്റെ ജന്മദിനത്തിൽ ഇന്ത്യയിൽ വംശനാശം സംഭവിച്ച കാട്ടുചീറ്റകളെ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ വിട്ടയച്ചിരുന്നു. ഈ ചീറ്റകളെ നമീബിയയിൽ നിന്നും കൊണ്ടുവരികയായിരുന്നു. ഇത് ചീറ്റകളുടെ ലോകത്തിലെ ആദ്യത്തെ ഭൂഖണ്ഡാന്തര സ്ഥലംമാറ്റ പദ്ധതിയാണ്.
Published by:user_57
First published: