നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മന്ത്രിയുടെയും അനുയായികളുടെയും പീഡനം: ആശാ വര്‍ക്കറായ യുവതി ആത്മഹത്യക്ക് ശ്രമിച്ചു

  മന്ത്രിയുടെയും അനുയായികളുടെയും പീഡനം: ആശാ വര്‍ക്കറായ യുവതി ആത്മഹത്യക്ക് ശ്രമിച്ചു

  2014 ൽ റ്റിഡിപി സ്ഥാനാർഥിയായി മച്ചിലിപട്ടണത്ത് നിന്ന് കൗൺസിലർ ഇലക്ഷന് മത്സരിച്ചിട്ടുള്ള വ്യക്തിയാണ് ജയലക്ഷ്മി.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • News18
  • Last Updated :
  • Share this:
   ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍  മന്ത്രിയുടെയും അനുയായികളുടെയും പീഡനം സഹിക്കാനാകാതെ യുവതി ജീവനൊടുക്കാൻ ശ്രമിച്ചു. ഗുളികകൾ കഴിച്ച് അവശനിലയിലായ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നില തൃപ്തികരമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.

   Also Read-കര്‍'നാടകം': രണ്ട് വിമതര്‍ മടങ്ങിയെത്തും; ഭരണം നിലനിര്‍ത്താൻ അവസാനവട്ട ശ്രമവുമായി കോണ്‍ഗ്രസ്-ജെ.ഡി.എസ് നേതൃത്വം

   ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിൽ ആശാ വർക്കറായി പ്രവർത്തിക്കുന്ന ജയലക്ഷ്മി എന്ന യുവതിയാണ് ആന്ധ്രാപ്രദേശ് ഗതാഗത മന്ത്രി പേര്‍ണി വെങ്കട്ടരാമയ്യയുടെ പീഡനങ്ങളെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. മന്ത്രിയുടെയും അദ്ദേഹത്തിന്റെ സഹായിയായ തുളസിയുടെയും നിരന്തര പീഡനം സഹിക്കാൻ വയ്യാതെയാണ് ഇത്തരമൊരു ശ്രമത്തിന് മുതിരുന്നതെന്നാണ് ജയലക്ഷ്മിയുടെതെന്ന് കരുതപ്പെടുന്ന കുറിപ്പില്‍ പറയുന്നത്. ഈ കുറിപ്പിന്റെ ആധികാരികത വ്യക്തമാകാൻ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

   2014 ൽ റ്റിഡിപി സ്ഥാനാർഥിയായി മച്ചിലിപട്ടണത്ത് നിന്ന് കൗൺസിലർ ഇലക്ഷന് മത്സരിച്ചിട്ടുള്ള വ്യക്തിയാണ് ജയലക്ഷ്മി. സർക്കാർ ആശുപത്രിയിൽ സുരക്ഷാവിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഇവർ ആശാ വർക്കറായി പ്രവര്‍ത്തിക്കുന്നതിനായി അടുത്ത കാലത്താണ് ജോലി ഉപേക്ഷിച്ചത്.

   First published:
   )}