• HOME
  • »
  • NEWS
  • »
  • india
  • »
  • ASHAMED OF WHAT HINDUTVAVADIS ARE DOING IN THE NAME OF FAITH SHASHI THAROOR WRITES IN HIS NEW BOOK

'വിശ്വാസത്തിന്‍റെ പേരിൽ ഹിന്ദുത്വവാദികൾ കാട്ടിക്കൂട്ടുന്നത് ലജ്ജാകരം'; പുതിയ പുസ്തകത്തിൽ ശശി തരൂർ

സഹസ്രാബ്ദങ്ങളായി പുറത്തുനിന്നുള്ള ആക്രമങ്ങളെ പ്രതിരോധിച്ച ഹിന്ദുമതത്തിന് ഇപ്പോൾ അതിനുള്ളിൽനിന്നുള്ള ആക്രമങ്ങളെ നേരിടേണ്ട അവസ്ഥയാണുള്ളതെന്നും ശശി തരൂർ

സഹസ്രാബ്ദങ്ങളായി പുറത്തുനിന്നുള്ള ആക്രമങ്ങളെ പ്രതിരോധിച്ച ഹിന്ദുമതത്തിന് ഇപ്പോൾ അതിനുള്ളിൽനിന്നുള്ള ആക്രമങ്ങളെ നേരിടേണ്ട അവസ്ഥയാണുള്ളതെന്നും ശശി തരൂർ

സഹസ്രാബ്ദങ്ങളായി പുറത്തുനിന്നുള്ള ആക്രമങ്ങളെ പ്രതിരോധിച്ച ഹിന്ദുമതത്തിന് ഇപ്പോൾ അതിനുള്ളിൽനിന്നുള്ള ആക്രമങ്ങളെ നേരിടേണ്ട അവസ്ഥയാണുള്ളതെന്നും ശശി തരൂർ

  • Share this:
    ന്യൂഡൽഹി: ഹിന്ദുത്വവാദികളുടെ രാഷ്ട്രീയം ഹിന്ദുമതത്തെ ആക്രമിക്കുന്നതിൽ ഒട്ടും പിന്നിലല്ലന്ന് എഴുത്തുകാരനും കോൺഗ്രസ് നേതാവുമായ ശശി തരൂർ എം.പി. പുതിയ പുസ്തകമായ 'ദ ഹിന്ദു വേ ആൻ ഇൻഡ്രൊഡക്ഷൻ ടു ഹിന്ദുയിസം'-ലാണ് തരൂർ ഇക്കാര്യം പറയുന്നത്. വിശ്വാസത്തിന്‍റെ പേരിൽ ഹിന്ദുത്വവാദികളായ ചിലർ കാട്ടിക്കൂട്ടുന്ന പ്രവർത്തികൾ ലജ്ജാകരമാണ്. സഹസ്രാബ്ദങ്ങളായി പുറത്തുനിന്നുള്ള ആക്രമങ്ങളെ പ്രതിരോധിച്ച ഹിന്ദുമതത്തിന് ഇപ്പോൾ അതിനുള്ളിൽനിന്നുള്ള ആക്രമങ്ങളെ നേരിടേണ്ട അവസ്ഥയാണുള്ളതെന്നും ശശി തരൂർ പറഞ്ഞു. ബെസ്റ്റ് സെല്ലറായ 'വൈ ഐ ആം എ ഹിന്ദു' എന്ന പുസ്തകത്തിന് ശേഷം ശശി തരൂർ രചിക്കുന്ന പുസ്തകമാണ് 'ദ ഹിന്ദു വേ ആൻ ഇൻഡ്രൊഡക്ഷൻ ടു ഹിന്ദുയിസം'.

    ഹിന്ദുമതത്തിലെ അദ്വൈത വേദാന്തം പോലുള്ള ഏറ്റവും പ്രധാനപ്പെട്ട ചിന്താഗതികളെക്കുറിച്ച് പുതിയ പുസ്തകത്തിൽ ശശി തരൂർ ആഴത്തിൽ പരിശോധിക്കുന്നുണ്ട്. ഹിന്ദുമതത്തിന്റെ അടിസ്ഥാനത്തെയും സങ്കീർണ്ണതയെയും കുറിച്ചുള്ള ശശി തരൂരിന്‍റെ അന്വേഷണവും പുസ്തകത്തിലുണ്ട്, ഹിന്ദുമതത്തിലെ പുരാതന ഗ്രന്ഥങ്ങളും ഹിന്ദുത്വത്തിന്റെ ആധുനിക വിശ്വാസങ്ങളും വിവരണാത്മകമായും അവതരിപ്പിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും മഹത്തായതുമായ ഒരു വിശ്വാസത്തെക്കുറിച്ച് വ്യക്തവും എന്നാൽ അതിശയകരവുമായ ഒരു വിവരണം പുതിയ പുസ്തകത്തിലൂടെ ശശി തരൂർ മുന്നോട്ടുവെക്കുന്നുണ്ട്.

    "ഏറെ പ്രത്യേകതകളുള്ള മതമാണ് ഹിന്ദുമതം. മറ്റെല്ലാ വിശ്വാസങ്ങളെയും അംഗീകരിക്കുക, എല്ലായ്പ്പോഴും മറ്റുള്ളവരെ ഭീഷണിപ്പെടുത്താതെ മുന്നോട്ടുപോകുന്നുവെന്ന് സ്വയം അവകാശപ്പെടാൻ കഴിയുന്ന ഒരു മതമാണ്. എന്നാൽ ഞാൻ പറയുന്നത് ബാബറി മസ്ജിദിനെ നശിപ്പിച്ച ഹിന്ദുത്വത്തെക്കുറിച്ചല്ല. സാമുദായിക രാഷ്ട്രീയക്കാരുടെ വിദ്വേഷം വളർത്തുന്നവരാണ് അത്തരം ഹിന്ദുത്വവാദികൾ, ”അലഫ് പ്രസിദ്ധീകരിച്ച പുസ്തകത്തിൽ തരൂർ എഴുതുന്നു.

    ഗുരുവായൂരിൽ കാണാനെത്തിയ പിണറായിക്ക് കണ്ണൻ നൽകിയത് പൂത്തുലഞ്ഞ പാലയെന്ന് സന്ദീപാനന്ദഗിരി

    ഹിന്ദുത്വ പ്രത്യയശാസ്ത്രം ഹിന്ദുമതത്തെ മോശമായി വളച്ചൊടിക്കുന്നതാണെന്നും ഈ മതം വിസ്മയകരമായ സഹിഷ്ണുതയുടേതാണെന്നും ഇതുവരെ 18 പുസ്തകങ്ങൾ രചിച്ചിട്ടുള്ള തരൂർ പുതിയ പുസ്തകത്തിൽ പറയുന്നു. ഹിന്ദുമതത്തെക്കുറിച്ചു ശരിയായ കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിന് ഹിന്ദുത്വ രാഷ്ട്രീയത്തെ ചെറുക്കണമെന്ന് തരൂർ പുസ്തകത്തിലൂടെ വാദിക്കുന്നു. "ഇത് (ഹിന്ദുത്വം) ഹിന്ദുമതത്തെ മുമ്പൊരിക്കലുമില്ലാത്ത രീതിയിൽ പുനർനിർമ്മിക്കാൻ ശ്രമിക്കുന്നു. ഹിന്ദു സ്വത്വത്തെ ഒരു പുതിയ വിശ്വാസ ഘടനയും പുതിയ പദാവലിയും ഉപയോഗിച്ച് പുനരുജ്ജീവിപ്പിക്കാൻ ഹിന്ദുത്വ പദ്ധതിയുടെ ഭാഗമായി ചിലർ ശ്രമിക്കുന്നു," തരൂർ എഴുതുന്നു.

    ബഹുസ്വര രാഷ്ട്രം നടത്തുന്നതിലെ പ്രതിസന്ധികൾക്ക് ഇന്ത്യക്കാർ ഇന്ന് ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്ന് തരൂർ പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു. ദേശീയവാദികൾ പലപ്പോഴും തങ്ങളുടെ രാഷ്ട്രത്തെ നിർവചിക്കുന്നത് ഒരു പൊതുശത്രുവിന്റെ ഒത്തുചേരൽ സംഘത്തിന്റെ അടിസ്ഥാനത്തിലാണ്. വിഭാഗീയ വിഭജനത്തിന്റെ ശക്തികളിലാണ് പൊതുശത്രു സ്ഥിതിചെയ്യുന്നത്. അത് പരിശോധിക്കപ്പെടാതെ രാജ്യത്തെ കീറിമുറിക്കാൻ ശ്രമിക്കുകയാണ് ചിലർ ചെയ്യുന്നതെന്നും തരൂർ മുന്നറിയിപ്പ് നൽകുന്നു.
    First published:
    )}