HOME » NEWS » India » ASHISH WAS ALWAYS FRIENDLY TO EVERYONE ALWAYS FRIENDLY TO OUR CLASSMATES SAYS CHANDY

'എല്ലാവരോടും സൗഹൃദത്തോടെ പെരുമാറിയിരുന്ന ആശിഷ് ഞങ്ങൾ സഹപാഠികൾക്ക് എന്നും ആത്മമിത്രമായിരുന്നു': ആശിഷ് യെച്ചൂരിയെ അനുസ്മരിച്ച് ചാണ്ടി ഉമ്മൻ

'വളരെ ദു:ഖത്തോടെയും ഞെട്ടലോടെയുമാണ് ഞാൻ ഈ വിയോഗ വാർത്ത ശ്രവിക്കുന്നത്. സഖാവ് സീതാറാം യച്ചൂരിയുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു'- ചാണ്ടി ഉമ്മൻ എഴുതി.

News18 Malayalam | news18-malayalam
Updated: April 22, 2021, 12:58 PM IST
'എല്ലാവരോടും സൗഹൃദത്തോടെ പെരുമാറിയിരുന്ന ആശിഷ് ഞങ്ങൾ സഹപാഠികൾക്ക് എന്നും ആത്മമിത്രമായിരുന്നു': ആശിഷ് യെച്ചൂരിയെ അനുസ്മരിച്ച് ചാണ്ടി ഉമ്മൻ
chandy oommen
  • Share this:
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ചാണ്ടി ഉമ്മന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. സഹപാഠിയും സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന ആശിഷ് യെച്ചൂരി എല്ലാവരോടും സൗഹൃദത്തോടെ പെരുമാറിയിരുന്നു. സഹപാഠികൾക്ക് എന്നും ആത്മമിത്രമായിരുന്നു അദ്ദേഹമെന്നും ചാണ്ടി ഉമ്മൻ അനുസ്മരിച്ചു. 'വളരെ ദു:ഖത്തോടെയും ഞെട്ടലോടെയുമാണ് ഞാൻ ഈ വിയോഗ വാർത്ത ശ്രവിക്കുന്നത്.
സഖാവ് സീതാറാം യച്ചൂരിയുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു'- ചാണ്ടി ഉമ്മൻ എഴുതി.

ചാണ്ടി ഉമ്മന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

Passing away of Fellow Stephanian and Friend Ashish yetchury has caused a deep void for all of us his friends.I express my condolence to Comrade Sitaram Yetchury and family.
ആശിഷ് എൻ്റെ പ്രിയ സുഹൃത്ത്. വേദനയോടെ സീതാറാം യച്ചൂരിയുടെ കുടുംബത്തോടൊപ്പം...
സി പി ഐ (എം) ജനറൽ സെക്രട്ടറിയും ഇന്ത്യയിലെ മുതിർന്ന രാഷ്ട്രീയ നേതാവുമായ സ. സീതാറാം യെച്ചൂരിയുടെ പുത്രനും പ്രമുഖ മാധ്യമ പ്രവർത്തകനും എൻ്റെ സഹപ്രവർത്തകനും സുഹൃത്തുമായിരുന്ന ആശിഷ് യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു.
ആശിഷും ഞാനും കോളേജിൽ സമകാലികരായിരുന്നു. എൻ്റെ ഒരു വർഷം ജൂനിയറായിരുന്നു എങ്കിലും ഞങ്ങൾ സഹപ്രവർത്തകരും സുഹൃത്തുക്കളുമായിരുന്നു. കോളേജ് ഇലക്ഷനിൽ എൻ്റെ കൂടെയായിരുന്നു ആശിഷ്. ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ എന്താണെന്ന് പോലും ഞങ്ങൾ ചർച്ച ചെയ്തിട്ടില്ല. ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഞങ്ങളെ ഒരിയ്ക്കലും അകറ്റിയിട്ടില്ല. എല്ലാവരോടും സൗഹൃദത്തോടെ പെരുമാറിയിരുന്ന ആശിഷ് ഞങ്ങൾ സഹപാഠികൾക്ക് എന്നും ആത്മമിത്രമായിരുന്നു. വളരെ ദു:ഖത്തോടെയും ഞെട്ടലോടെയുമാണ് ഞാൻ ഈ വിയോഗ വാർത്ത ശ്രവിക്കുന്നത്.
സഖാവ് സീതാറാം യച്ചൂരിയുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

ഇന്നു രാവിലെയാണ് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാധ്യമപ്രവർത്തകനുമായ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചത്. 35 വയസായിരുന്നു. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ രാവിലെ 5.30ഓടെയായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചികിത്സയിലായിരുന്നു.  അമ്മ: ഇന്ദ്രാണി മജുംദാർ.‌ ഭാര്യ സ്വാതി, സഹോദരി അഖില യെച്ചൂരി.

Also Read- 'നാലാം തീയതി രോഗം ബാധിച്ചിട്ടില്ല; ഭാര്യ ഒപ്പം വന്നത് കുടുംബ ബന്ധത്തിന്റെ കാര്യം'; മുഖ്യമന്ത്രി
 രണ്ടാഴ്ച മുമ്പാണ് കോവിഡ് ബാധിച്ചത്. ആദ്യം ഹോളി ഫാമിലി ആശുപത്രിയിലാണ്‌ ആശിഷിനെ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ സ്ഥാപനങ്ങളിൽ മാധ്യമപ്രവർത്തകനായിരുന്ന ആശിഷ്, ഏഷ്യാവില്ലെ ഇംഗ്ലീഷിലും പ്രവർത്തിച്ചിരുന്നു. മകന് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് സീതാറാം യെച്ചൂരി സ്വയം ക്വറന്‍റീനിലായിരുന്നു. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യെച്ചൂരി പങ്കെടുത്തിരുന്നില്ല.

Also Read- Sashi Tharoor tested covid positive | ശശി തരൂരിന് കോവിഡ് സ്ഥിരീകരിച്ചു

ആശിഷിന്റെ മരണത്തില്‍ സീതാറാം യെച്ചൂരിക്കും കുടുംബത്തിനും സിപിഎം പോളിറ്റ്ബ്യൂറോ പ്രസ്താവനയിലൂടെ അനുശോചനം അറിയിച്ചു.
Published by: Anuraj GR
First published: April 22, 2021, 12:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories