• HOME
  • »
  • NEWS
  • »
  • india
  • »
  • തെരുവ് പശുക്കളെ ദത്തെടുക്കുന്നവരെ ആദരിക്കാൻ കോൺഗ്രസ് സർക്കാർ

തെരുവ് പശുക്കളെ ദത്തെടുക്കുന്നവരെ ആദരിക്കാൻ കോൺഗ്രസ് സർക്കാർ

രാജസ്ഥാൻ ഗോപരിപാലൻ ഡയറക്ടറേറ്റ് ഇതു സംബന്ധിച്ച് ജില്ലാ കളക്ടർമാർ‌ക്ക് കത്തയച്ചു

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്

  • Last Updated :
  • Share this:
ജയ്പൂർ: തെരുവ് പശുക്കളെ ദത്തെടുക്കുന്നവരെ സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ആദരിക്കാൻ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന്റെ തീരുമാനം. പശുപരിപാലന ഡയറക്ടറേറ്റ് ഇതു സംബന്ധിച്ച് എല്ലാ ജില്ലാ കളക്ടർമാർക്കും കത്തയച്ചു. വ്യക്തികളെയും സംഘടനകളെയും സാമൂഹ്യപ്രവർത്തകരെയും പശുസ്നേഹികളെയും ദത്തെടുക്കലിന് പ്രോത്സാഹിപ്പിക്കണമെന്ന് കത്തിൽ പറയുന്നു.

'ജനങ്ങളുടെ സഹകരണത്തോടെയുള്ള ഗോപരിപാലനമാണ് ലക്ഷ്യമിടുന്നത്. തെരുവ് പശുക്കളെ ദത്തെടുക്കുന്നവരെയും അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക്ക് ദിനത്തിലും ജില്ലാ കളക്ടർമാർ ആദരിക്കണം'- പശുപരിപാലന ഡയറക്ടറേറ്റ് മേധാവി വിശ്രാം മീണ പറഞ്ഞു. ഡിസംബർ 28നാണ് ക്യാംപയിന്റെ ഭാഗമായി എല്ലാ ജില്ലാ കളക്ടർമാര്‍‌ക്കും ഡയറക്ടറേറ്റ് കത്ത് നൽകിയത്. പശുപരിപാലന കേന്ദ്രത്തിൽ നിന്ന് പശുക്കളെ ദത്തെടുക്കുന്നവരുണ്ട്. വീട്ടിലെ ആഘോഷങ്ങൾ ദത്തെടുത്ത പശുക്കളോടൊപ്പം ആഘോഷിക്കുന്നവരുമുണ്ട്. ഇത്തരം പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും കത്തിൽ പറയുന്നു.

ദത്തെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പശുപരിപാലന കേന്ദ്രങ്ങളിൽ കഴിയുന്ന പശുക്കളെ ദത്തെടുക്കാം. അവരുടെ പേരിൽ പണം നിക്ഷേപിക്കുകയും ചെയ്യാം. ‌ആ പശുക്കളെ ഏതുസമയത്ത് വേണമെങ്കിലും സന്ദർശിക്കുകയും ചെയ്യാം. ഇനി വീട്ടിൽ തന്നെ ഇവയെ പരിപാലിക്കണമെന്നാണ് ആഗ്രഹമെങ്കിൽ അതിനും തടസമില്ല.

First published: