നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • AGP മടങ്ങിയെത്തി; അസമിൽ കരുത്താർജിച്ച് NDA

  AGP മടങ്ങിയെത്തി; അസമിൽ കരുത്താർജിച്ച് NDA

  മേഖലയിലെ 25ൽ 22 സീറ്റും നേടുകയാണ് ലക്ഷ്യമെന്ന് സഖ്യചർച്ചകൾക്ക് നേതൃത്വം നൽകിയ ബിജെപി ജനറൽ സെക്രട്ടറി റാം മാധവ് വ്യക്തമാക്കി

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: പൗരത്വ ബില്ലിന്റെ പേരിൽ മുന്നണി വിട്ട അസം ഗണ പരിഷത്ത് എൻഡിഎയിൽ തിരിച്ചെത്തി. ഇതോടെ വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി സഖ്യത്തിന്റെ ചിത്രം വ്യക്തമായി. മേഖലയിലെ 25ൽ 22 സീറ്റും നേടുകയാണ് ലക്ഷ്യമെന്ന് സഖ്യചർച്ചകൾക്ക് നേതൃത്വം നൽകിയ ബിജെപി ജനറൽ സെക്രട്ടറി റാം മാധവ് വ്യക്തമാക്കി. ഹിന്ദിഹൃദയ ഭൂമിയിലെ ചെറിയ കുറവുകള്‍ വടക്കുകിഴക്കിലൂടെ ഒരു പരിധി വരെ പരിഹരിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. പൗരത്വ ബില്ലിന്റെ പേരില്‍ ഇടഞ്ഞുനിന്ന പ്രാദേശിക കക്ഷികളെ അനുനയിപ്പിക്കാന്‍ കഴിഞ്ഞതോടെയാണ് വടക്കുകിഴക്കന്‍ മേഖലയില്‍ എൻഡിഎക്ക് കരുത്ത് നേടാനായത്.

   അസം, അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ്, മിസോറം, മേഘാലയ, മണിപ്പൂര്‍, ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന വടക്കുകിഴക്കന്‍ മേഖലയില്‍ 25 സീറ്റുകളുണ്ട്. ഇതില്‍ ബി.ജെ.പിയുടെ എട്ടു ഉള്‍പ്പെടെ 11 സീറ്റാണ് കഴിഞ്ഞതവണ എന്‍ഡിഎ സ്വന്തമാക്കിയത്. കോണ്‍ഗ്രസ് എട്ടും സിപിഎം രണ്ടും മറ്റുള്ളവര്‍ നാലും നേടിയിരുന്നു. ഇത് തിരുത്തിയെഴുതാന്‍ ബിജെപി, അസം ഗണ പരിഷത്, എന്‍പിപി, ബിഡിഎഫ്, എന്‍ഡിപിപി തുടങ്ങിയ കക്ഷികള്‍ സഖ്യമായി മത്സരിക്കാന്‍ തീരുമാനിച്ചു.

   പൗരത്വ ബില്ലിന്റെ പേരില്‍ ഇടഞ്ഞ് മുന്നണി വിട്ട അസം ഗണ പരിഷത്തിനെ മടക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞത് ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായി. ത്രിപുരയില്‍ ഐപിഎഫ്ടിക്കൊപ്പം സഖ്യമായി സിപിഎമ്മിനെ നേരിടും. നിയമസഭാ തെരഞ്ഞെടുപ്പ് കൂടി നടക്കുന്ന സിക്കിമില്‍ ഭരണകക്ഷിയായ എസ്ഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ച ബിജെപി മുഖ്യപ്രതിപക്ഷമായ സിക്കിം ക്രാന്തികാരി മോര്‍ച്ചയുമായി സഖ്യമുണ്ടാക്കി. അസമിലെ 14 സീറ്റും എന്‍ഡിഎ പിടിച്ചെടുക്കുമെന്ന് റാം മാധവ് പറ‍ഞ്ഞു.

   First published:
   )}