ഗുവാഹത്തി: മദ്രസകളുടെ എണ്ണം കുറയ്ക്കാനാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നതെന്നും ന്യൂനപക്ഷ സമുദായങ്ങളുമായി സർക്കാർ ഇക്കാര്യത്തിൽ ചർച്ച നടത്തുകയാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അസം ണുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. “മദ്രസകളിൽ പൊതുവിദ്യാഭ്യാസം ഏർപ്പെടുത്താനും മദ്രസകളിൽ രജിസ്ട്രേഷൻ സംവിധാനം ആരംഭിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. മദ്രസകള്‍ പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
സംസ്ഥാനത്തെ മദ്രസകള്‍ പരിഷ്കരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് നേരത്തേ അസം പോലീസ് മേധാവി ഭാസ്കര്‍ ജ്യോതി മഹന്ത് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെയും പ്രതികരണം. ചെറിയ മദ്രസകള്‍ വലിയവയുമായി ലയിപ്പിക്കും. പരിഷ്കരണം സംബന്ധിച്ച് 68 മദ്രസാ അധികൃതരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിലവില്‍ 100 ചെറിയ മദ്രസകളെ വലിയവയുമായി ലയിപ്പിച്ചെന്നും അസം ഡി.ജി.പി. അറിയിച്ചു.
അസമില്‍ ചെറിയ മദ്രസകള്‍ കേന്ദ്രീകരിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നാണ് പോലീസ് പറയുന്നത്. ഈ ഭീഷണി മറികടക്കാനാണ് മദ്രസകള്‍ ലയിപ്പിക്കുകയും രജിസ്ട്രേഷന് നിര്‍ബന്ധമാക്കുകയും ചെയ്യുന്നതെന്ന് സംസ്ഥാന ഡിജിപി ഭാസ്കര്‍ ജ്യോതി മഹന്ത് പറഞ്ഞു. ചെറിയ മദ്രസകള്‍ ഉപയോഗപ്പെടുത്തി അസമിലെ മുസ്ലിംകളെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്ന സ്ഥിതിയുണ്ടെന്നും ഡി.ജി.പി. പറഞ്ഞു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.