HOME /NEWS /India / ഇന്ത്യക്ക് വേണ്ടത് രാമനെ, അഫ്താബിനെ അല്ല; അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ

ഇന്ത്യക്ക് വേണ്ടത് രാമനെ, അഫ്താബിനെ അല്ല; അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റോഡ് ഷോയ്ക്കിടെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, ബിജെപി നേതാവ് മനോജ് തിവാരി തുടങ്ങിയവർ (പിടിഐ)

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റോഡ് ഷോയ്ക്കിടെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, ബിജെപി നേതാവ് മനോജ് തിവാരി തുടങ്ങിയവർ (പിടിഐ)

വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി എല്ലാ മതവിഭാഗങ്ങള്‍ക്കും ബാധകമായ ഒരു നിയമം വേണമെന്നും അദ്ദേഹം പറഞ്ഞു

  • Share this:

    മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ തലസ്ഥാനത്ത് റാലി നടത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ (Assam Chief Minister Himanta Biswa Sarma). ഏകീകൃത സിവില്‍ കോഡിന്റെ (Uniform Civil Code) പ്രാധാന്യവും ലൗ ജിഹാദിനെതിരായ നിയമത്തെ കുറിച്ചുമായിരുന്നു അദ്ദേഹം റാലിയില്‍ ഊന്നിപ്പറഞ്ഞത്. ”ഇന്ത്യയ്ക്ക് വേണ്ടത് ഭഗവാന്‍ രാമനെയാണ്, അഫ്താബിനെ അല്ല (കൊലപാതക കേസ് പ്രതി)” എന്നും ശര്‍മ പറഞ്ഞു.

    “നമ്മുടെ രാജ്യത്തിനു വേണ്ടത് അഫ്താബിനെയല്ല, ഭഗവാന്‍ രാമനെപ്പോലെ ഒരാളെയും പ്രധാനമന്ത്രി മോദിയെപ്പോലുള്ള ഒരു നോതാവിനെയുമാണ്. അഫ്താബുമാരെ തൂക്കിലേറ്റാന്‍ കഴിയുന്ന നിയമങ്ങള്‍ നമുക്ക് ആവശ്യമാണ്,” റാലിക്കിടെ അദ്ദേഹം പറഞ്ഞു. ഏകീകൃത സിവില്‍ കോഡും ലൗ ജിഹാദിനെതിരായ നിയമവും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി എല്ലാ മതവിഭാഗങ്ങള്‍ക്കും ബാധകമായ ഒരു നിയമം വേണമെന്നും അദ്ദേഹം പറഞ്ഞു.

    Also read: മോസ്ക് മാതൃകയിലുള്ള ബസ് സ്റ്റാൻഡ് പൊളിച്ചുനീക്കണം; മൈസൂര്‍ നഗരസഭയ്ക്ക് ദേശീയ പാത അതോറിറ്റിയുടെ നോട്ടീസ്

    ശക്തനായ ഒരു നേതാവും സ്വന്തം അമ്മയെ പോലെ രാജ്യത്തെ സ്‌നേഹിക്കുന്ന ഒരു സര്‍ക്കാരും ഇല്ലെങ്കില്‍, എല്ലാ നഗരങ്ങളിലും അഫ്താബിനെ പോലെ ഒരാള്‍ ജനിക്കുമെന്ന് ശര്‍മ്മ നേരത്തെ പറഞ്ഞിരുന്നു. അതുകൊണ്ടാണ് 2024ല്‍ മോദിജിയെ പ്രധാനമന്ത്രിയായി മൂന്നാം തവണയും തെരഞ്ഞെടുക്കണമെന്ന് പറയുന്നതെന്നും അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും ശര്‍മ്മ പറഞ്ഞിരുന്നു. ഗുജറാത്തിലെ കച്ചില്‍ വെച്ചില്‍ നടന്ന റാലിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

    എംസിഡി തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്നും ശര്‍മ്മ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ” തെരഞ്ഞെടുപ്പ് ഫലം എന്തായിരിക്കുമെന്ന് ജനങ്ങളുടെ ആവേശത്തില്‍ നിന്ന് വ്യക്തമാണ്. ഹിന്ദുക്കള്‍ ശത്രുക്കളാണെന്നാണ് കെജ്രിവാള്‍ കരുതുന്നത്. എന്നാല്‍, ഹിന്ദുക്കളില്ലാതെ ഇന്ത്യയ്ക്ക് നിലനില്‍പ്പുണ്ടോ” അദ്ദേഹം ചോദിച്ചു.

    അടുത്തിടെയാണ് ഫുഡ് ബ്ലോഗറായ അഫ്താബ് അമീന്‍ പൂനെവാല തന്റെ പങ്കാളിയായ ശ്രദ്ധ വാക്കറെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം അവളുടെ ശരീരം അഫ്താബ് 35 കഷ്ണങ്ങളാക്കി മുറിച്ച് ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ വലിച്ചെറിഞ്ഞിരുന്നു.

    ഇതുവരെ 13 ശരീരഭാഗങ്ങളാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ശ്രദ്ധയുടെ ശരീരം കഷ്ണങ്ങളാക്കാന്‍ ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്തിയിട്ടില്ല. മെഹ്‌റൗളിയിലെ വനമേഖലകളിലും ഡല്‍ഹിയുടെ മറ്റ് ഭാഗങ്ങളിലും ഗുരുഗ്രാമിലും തെരച്ചില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഡല്‍ഹി പൊലീസ് മഹാരാഷ്ട്രയിലെ വസായിലെ ദമ്പതികളുടെ വീട്ടിലെത്തുകയും ഫ്‌ലാറ്റിന്റെ ഉടമയെ ചോദ്യം ചെയ്യുകയും ചെ്തിരുന്നു. പരിശോധനയില്‍ പൊലീസ് നാല് പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രദ്ധയും അഫ്താബും താമസിച്ചിരുന്ന ഹൗസിംഗ് സൊസൈറ്റിയിലെ ഉദ്യോഗസ്ഥരാണിവര്‍.

    മെയ് 18നാണ് തന്റെ ലിവ്-ഇന്‍ പാര്‍ട്ണറായ ശ്രദ്ധ വാള്‍ക്കറെ അഫ്താബ് അമീന്‍ പൂനെവാല കൊലപ്പെടുത്തിയത്. ശ്രദ്ധയെ വിവാഹം കഴിക്കാന്‍ അവള്‍ നിര്‍ബന്ധം പിടിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അഫ്താബ് പൊലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്നും കാര്യങ്ങള്‍ കൈവിട്ടുപോയപ്പോള്‍ ശ്രദ്ധയെ കൊലപ്പെടുത്തിയെന്നുമാണ് അഫ്താബ് പറഞ്ഞത്.

    First published:

    Tags: Assam, Himanta biswa sharma