നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'കോൺഗ്രസിനായി രക്തം നൽകി....; രാഹുൽ ഗാന്ധിയിൽ വിശ്വാസമില്ല'; അസമിൽ പ്രമുഖ കോൺഗ്രസ് എംഎൽഎ പാർട്ടിവിട്ട് ബിജെപിയിലേക്ക്

  'കോൺഗ്രസിനായി രക്തം നൽകി....; രാഹുൽ ഗാന്ധിയിൽ വിശ്വാസമില്ല'; അസമിൽ പ്രമുഖ കോൺഗ്രസ് എംഎൽഎ പാർട്ടിവിട്ട് ബിജെപിയിലേക്ക്

  കോണ്‍ഗ്രസ് കുടുംബത്തില്‍ ജനിച്ച തനിക്ക് പാര്‍ട്ടി വിടാനുള്ള തീരുമാനമെടുക്കല്‍ ഏറെ ദുഷ്ടകരമായിരുന്നു. കോണ്‍ഗ്രസ് സംസ്‌കാരത്തിലാണു താന്‍ വളര്‍ന്നതെന്നും കുര്‍മി പറഞ്ഞു

  Rupjyoti Kurmi

  Rupjyoti Kurmi

  • Share this:
   ദിസ്പുര്‍: അസമില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ രൂപ്‌ജ്യോതി കുര്‍മി പാര്‍ട്ടി വിട്ടു. ബിജെപിയില്‍ ചേരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. യുവനേതാക്കളെ കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധിക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്കിടയാക്കുമെന്നും കുര്‍മി പറഞ്ഞു. നാലു തവണ എംഎല്‍എയായിട്ടുള്ള കുര്‍മി നിയമസഭാംഗത്വവും രാജിവച്ചു. പിന്നാലെ കുര്‍മിയെ പുറത്താക്കിയതായി കോണ്‍ഗ്രസ് അറിയിച്ചു. മരിയാനി മണ്ഡലത്തിൽ നിന്നും തുടർച്ചയായി നാലു തവണയാണ് കുര്‍മി വിജയിച്ചത്.

   ഉത്തര്‍പ്രദേശില്‍ മുന്‍ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയതിനു പിന്നാലെയാണ് അസമിലും പ്രമുഖ നേതാവ് പാര്‍ട്ടി വിട്ടിരിക്കുന്നത്. അസം നിയമസഭയില്‍ ഇതോടെ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 28 ആയി. ''ഗോത്ര വിഭാഗമായ തേയില തൊഴിലാളികളുടെ വിഭാഗത്തിൽ നിന്നുള്ള കോൺഗ്രസിലെ ഒരേ ഒരു പ്രതിനിധി ഞാനാണ്. എന്റെ പാർട്ടി വിട്ടുപോകൽ പാർട്ടിക്ക് വലിയ നഷ്ടമുണ്ടാക്കും''- അദ്ദേഹം പറഞ്ഞു. ''ഞാൻ കോൺഗ്രസിനായി ഒട്ടേറെ കാര്യങ്ങൾ ചെയ്തു. ചോരപോലും ചീന്തിയിട്ടുണ്ട്. എന്നാൽ ഇതിലൊന്നും പാർട്ടിക്കുള്ളിൽ വിലയില്ല'' - കുർമി കൂട്ടിച്ചേർത്തു.

   കോണ്‍ഗ്രസ് കുടുംബത്തില്‍ ജനിച്ച തനിക്ക് പാര്‍ട്ടി വിടാനുള്ള തീരുമാനമെടുക്കല്‍ ഏറെ ദുഷ്ടകരമായിരുന്നുവെന്നു കുര്‍മി പറഞ്ഞു. കുര്‍മിയുടെ അമ്മ സംസ്ഥാനത്ത് മന്ത്രിയായിരുന്നു. കോണ്‍ഗ്രസ് സംസ്‌കാരത്തിലാണു താന്‍ വളര്‍ന്നതെന്നും കുര്‍മി പറഞ്ഞു. 'പോസ്റ്റര്‍ ഒട്ടിക്കുകയും യോഗങ്ങളില്‍ ചായ നല്‍കുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലും അസമിലുമുള്ള ഹൈക്കമാന്‍ഡുകള്‍ ഞങ്ങള്‍ പറയുന്നത് കേള്‍ക്കുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐയുഡിഎഫുമായി സഖ്യമുണ്ടാക്കരുതെന്ന എന്റെ നിര്‍ദേശം ഹൈക്കമാന്‍ഡ് തള്ളി. അതിന്റെ തിരിച്ചടിയുണ്ടാകുകയും ചെയ്തു. ബിജെപി വീണ്ടും അധികാരത്തിലെത്തി. യുവാക്കള്‍ വളരണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നാണ് ഞാന്‍ കരുതുന്നത്. എന്നെപ്പോലെ പിന്നാക്ക വിഭാഗത്തില്‍നിന്നുള്ള ഗോത്രവര്‍ഗക്കാരെ വളര്‍ത്താനും കോണ്‍ഗ്രസ് ശ്രമിക്കുന്നില്ല. ആ സാഹചര്യത്തിലാണ് പാര്‍ട്ടി വിടാന്‍ തീരുമാനമെടുത്തത്.'- കുര്‍മി പറഞ്ഞു. ഹിമന്ത ബിശ്വ ശര്‍മ സംസ്ഥാനത്തെ നയിക്കുന്നത് പ്രശംസനീയമായ നിലയിലാണെന്നും കുര്‍മി പറഞ്ഞു.

   Also Read- 'ഒറ്റച്ചവിട്ടിൽ പിണറായി വിജയന്‍ നിലത്ത്; വളഞ്ഞിട്ടു തല്ലി; ബാലനെ തല്ലിയോടിച്ചു'; ബ്രണ്ണന്‍ കോളജ് അനുഭവവുമായി കെ സുധാകരൻ

   കുര്‍മിയെപ്പോലെയുള്ള നേതാക്കള്‍ ഏതു പാര്‍ട്ടിക്കും പ്രധാനപ്പെട്ട സ്വത്താണെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പീയുഷ് ഹജാരിക പറഞ്ഞു. താനും മുമ്പ് കോണ്‍ഗ്രസിലായിരുന്നുവെന്നും കുര്‍മിയെ അയാളുടെ മണ്ഡലത്തില്‍ ആര്‍ക്കും പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും പീയുഷ് പറഞ്ഞു.

   English Summary: Four-time MLA Rupjyoti Kurmi from Assam resigned from the Congress on Thursday and is likely to switch over to the BJP on June 24-25. Kurmi was an MLA from Mariani Constituency which he won consecutively for four terms.The senior leader warned that a few more MLAs are planning to leave the grand old party.
   Published by:Rajesh V
   First published:
   )}