തോട്ടം തൊഴിലാളി മരിച്ചു: പ്രകോപിതരായ സഹപ്രവർത്തകർ ഡോക്ടറെ തല്ലിക്കൊന്നു

ഡ്യൂട്ടിക്കെത്താത്തതാണ് മരണത്തിനിടയാക്കിയതെന്ന് ആരോപിച്ച് മുറിയിൽ പൂട്ടിയിട്ട ശേഷം തൊഴിലാളികൾ മർദ്ദിക്കുകയായിരുന്നു.

news18
Updated: September 1, 2019, 1:38 PM IST
തോട്ടം തൊഴിലാളി മരിച്ചു: പ്രകോപിതരായ സഹപ്രവർത്തകർ ഡോക്ടറെ തല്ലിക്കൊന്നു
ഡ്യൂട്ടിക്കെത്താത്തതാണ് മരണത്തിനിടയാക്കിയതെന്ന് ആരോപിച്ച് മുറിയിൽ പൂട്ടിയിട്ട ശേഷം തൊഴിലാളികൾ മർദ്ദിക്കുകയായിരുന്നു.
  • News18
  • Last Updated: September 1, 2019, 1:38 PM IST
  • Share this:
ന്യൂഡൽഹി: ചികിത്സയിലിരുന്ന സഹപ്രവർത്തകൻ മരിച്ചതിൽ പ്രകോപിതരായ തോട്ടം തൊഴിലാളികൾ ഡോക്ടറെ തല്ലിക്കൊന്നു. അസം ജോർഹറ്റ് മെഡിക്കൽ കോളേജിലെ ഡോ.ദേബെൻ ദത്തയാണ് (73) തൊഴിലാളികളുടെ മർദ്ദനത്തിൽ മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു സംഭവം.. സോമ്ര മജി എന്ന തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു ആക്രമണം.

ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മജി മരിച്ചത്. പിന്നാലെ ആശുപത്രിയിലെത്തിയ ദത്തയെ, അദ്ദേഹം ഡ്യൂട്ടിക്കെത്താത്തതാണ് മരണത്തിനിടയാക്കിയതെന്ന് ആരോപിച്ച് മുറിയിൽ പൂട്ടിയിട്ട ശേഷം തൊഴിലാളികൾ മർദ്ദിക്കുകയായിരുന്നു. ഡോക്ടറെ രക്ഷിക്കാൻ ശ്രമിച്ച എസ്റ്റേറ്റ് തൊഴിലാളി ക്ഷേമ പ്രവർത്തകൻ ജിബൻ കുമാരിക്കും ഇതിനിടെ മർദ്ദനമേറ്റിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്ക് നേരെ മനസാക്ഷിയില്ലാത്ത അതീവ നിഷ്ഠൂരമായ ആക്രമണമാണ് ഉണ്ടായതെന്നാണ് ജോഹ്റത് ജില്ല ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചത്.

Also Read-നിരന്തര അധിക്ഷേപം: ചേർന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ ബിജെപി വിടാൻ ആഗ്രഹിച്ച് കൊൽക്കത്ത മുൻ മേയർ

'തൊഴിലാളികളെയും പുറത്തു നിന്നടക്കമുള്ള ജനക്കൂട്ടത്തെയും നിയന്ത്രിക്കാനായില്ലെന്നുും അതീവ അക്രമണകാരികളായിരുന്നു അവരെന്നുമാണ് എസ്റ്റേറ്റ് ഉടമകൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. കല്ലുകളെറിഞ്ഞും മറ്റും നടത്തിയ ആക്രമണം നിയന്ത്രിക്കാൻ പൊലീസിന് പുറമെ സിആർപിഎഫും സ്ഥലത്തെത്തിയിരുന്നു.. ഡോക്ടറെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരണം സംഭവിച്ചു എന്നാണ് ഇവർ അറിയിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

First published: September 1, 2019, 1:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading