നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Assam Election Results 2021 | അസമിലെ വിജയത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്കും സോനോവാലിനുമെന്ന് രാജ്നാഥ് സിങ്

  Assam Election Results 2021 | അസമിലെ വിജയത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്കും സോനോവാലിനുമെന്ന് രാജ്നാഥ് സിങ്

  നരേന്ദ്ര മോദി സർക്കാരിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റേയും സോനോവാലിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റേയും ജനകീയ നയങ്ങളാണ് ബിജെപിയുടെ വിജയത്തിന് കാരണമെന്ന് രാജ്നാഥ് സിങ് പ്രതികരിച്ചു

  File photo of Assam Incumbent Chief Minister Sarbananda Sonowal.

  File photo of Assam Incumbent Chief Minister Sarbananda Sonowal.

  • Share this:
   ഗുഹാവത്തി: അസമിൽ ഭരണത്തുടർച്ച നേടി ബിജെപി. വിജയത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി സർബാനന്ദ സോനോവാലിനും അവകാശപ്പെട്ടതാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്.

   അസമിൽ ആകെ 126 സീറ്റുകളിൽ 74 സീറ്റുകളിൽ ബിജെപി. കോൺഗ്രസ് 42 സീറ്റുകളിലും മുന്നിലുണ്ട്. മജുലി മണ്ഡലത്തിൽ മുഖ്യമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ ശർബാനന്ദ സോനോവാൽ വിജയിച്ചു. ജലുക്ബാരിയിൽ ആരോഗ്യ മന്ത്രി ഹിമാന്ദ ബിശ്വ ശർമയും വിജയിച്ചു.


   മാർച്ച് 17, ഏപ്രിൽ 1, ഏപ്രിൽ 6 എന്നീ ദിവസങ്ങളിലായി മൂന്ന് ഘട്ടങ്ങളിലായാണ് അസമിൽ തിരഞ്ഞെടുപ്പ് നടന്നത്. ഈ വർഷത്തെ തെരഞ്ഞെടുപ്പോടെ അസമിൽ ബിജെപി ചരിത്രം കുറിച്ചിരിക്കുകയാണ്. 15 വർഷത്തെ കോൺഗ്രസ് ഭരണത്തിന് അവസാനം കുറിച്ചാണ് 2016 ൽ സോനോവാളിന്റെ നേതൃത്വത്തിൽ ബിജെപി അസമിൽ അധികാരത്തിൽ എത്തുന്നത്.


   നരേന്ദ്ര മോദി സർക്കാരിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും സോനോവാലിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരും ചെയ്ത ജനകീയ നയങ്ങളാണ് ബിജെപിയുടെ വിജയത്തിന് കാരണമെന്ന് രാജ്നാഥ് സിങ് പ്രതികരിച്ചു. ബിജെപിയെ വീണ്ടും അധികാരത്തിൽ എത്തിച്ച അസമിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പാർട്ടി നേതാവ് ജിതേന്ദ്ര സിങ് ട്വീറ്റ് ചെയ്തു. വിജയത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

   നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് സോനോവാലും ട്വീറ്റ് ചെയ്തിട്ടുണ്ട്.
   Published by:Naseeba TC
   First published:
   )}