• HOME
  • »
  • NEWS
  • »
  • india
  • »
  • ASSAM ELECTION RESULTS 2021 BJP WILL FORM GOVT SARBANANDA SONOWAL SAYS SONOWAL

Assam Election Results 2021 | അസമിൽ ഭരണത്തുടർച്ച ഉറപ്പിച്ച് ബിജെപി; കിതച്ച് കോൺഗ്രസ്

ഏറ്റവും പുതിയ വിവരം അനുസരിച്ച് 81 സീറ്റിൽ ബിജെപി ലീഡ് ചെയ്തുകൊണ്ടിരിക്കുകയാണ്.

File photo of Assam Incumbent Chief Minister Sarbananda Sonowal.

File photo of Assam Incumbent Chief Minister Sarbananda Sonowal.

  • Share this:
    ഗുഹാവത്തി: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൽ അസമിൽ തുടർഭരണം ഉറപ്പിക്കുകയാണ് ബിജെപി. ഏറ്റവും പുതിയ വിവരം അനുസരിച്ച് 81 സീറ്റിൽ ബിജെപി ലീഡ് ചെയ്തുകൊണ്ടിരിക്കുകയാണ്. കോൺഗ്രസാകട്ടെ 45 സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. ബിജെപി അധികാരത്തിലെത്തി സർക്കാർ രൂപീകരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ.

    126 മണ്ഡലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിൽ അസോം ഗണപരിഷദ്, എഐയുഡിഎഫ്(ഓൾ ഇന്ത്യ യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട്) എന്നിവയും പത്തിന് മുകളിൽ സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ പുതിയ ചരിത്രമായിരിക്കും സംസ്ഥാന രാഷ്ട്രീയത്തിൽ രേഖപ്പെടുത്തുക.

    15 വർഷത്തെ കോൺഗ്രസ് ഭരണത്തിന് അവസാനം കുറിച്ചാണ് 2016 ൽ സോനോവാളിന്റെ നേതൃത്വത്തിൽ ബിജെപി അസമിൽ അധികാരത്തിൽ എത്തുന്നത്. മജുലി മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന സോനോവാൾ ലീഡ് നിലനിർത്തി മുന്നേറ്റം തുടരുകയാണ്.


    അതേസമയം, അസമിന് പുറമേ, കേരളത്തിലും പശ്ചിമ ബംഗാളിലും ഭരണത്തുടർച്ച ഉറപ്പായിരിക്കുകയാണ്. പശ്ചിമബംഗാളാണ് ആകാംക്ഷയോടെ ഉറ്റുനോക്കിയ സംസ്ഥാനം. എട്ടു ഘട്ടമായിട്ട് ആയിരുന്നു പശ്ചിമബംഗാളിൽ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്.  സ്വന്തം മണ്ഡലമായ ഭബാനിപൂർ വിട്ട് നന്ദിഗ്രാമിൽ മത്സരിക്കാനിറങ്ങിയ മമതാ ബാനർജിയുടെ വിധി എന്താകുമെന്ന ആശങ്കയിലായിരുന്നു വോട്ടെണ്ണൽ ആരംഭിച്ചതു മുതൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ.

    You may also like:West Bengal Election 2021 | ബംഗാളിൽ തൃണമൂൽ തരംഗം; ലീഡ് തിരിച്ചുപിടിച്ച് ദീദി

    വിമതനായ സുവേന്ദു അധികാരിയാണ് ഇവിടെ ബി ജെ പി സ്ഥാനാർത്ഥിയായി എത്തിയത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ സുവേന്ദു അധികാരി ആയിരുന്നു നന്ദിഗ്രാം മണ്ഡലത്തിൽ മുന്നിൽ നിന്നത്. എന്നാൽ, വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് എത്തിയപ്പോൾ 2700 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ലീഡ് തിരിച്ചു പിടിക്കുകയായിരുന്നു മമത ബാനർജി.
    Published by:Naseeba TC
    First published:
    )}