HOME » NEWS » India » ASSAM FLAGGED OFF EXCLUSIVE PINK BUSES FOR WOMEN AND SENIOR CITIZENS

സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും സൗജന്യയാത്ര; 'പിങ്ക് ബസ്' ഫ്ലാഗ് ഓഫ് ചെയ്ത് അസം സർക്കാർ

സ്ത്രീകളുടെയും മുതിർന്ന ആളുകളുടെയും യാത്ര സുരക്ഷിതവും സുഖപ്രദവുമാക്കണമെന്ന് മുഖ്യമന്ത്രി പ്രത്യേകം നിര്‍ദേശം നൽകിയിരുന്നു. അതനുസരിച്ചാണ് പിങ്ക് ബസ് സർവീസുകള്‍ ആരംഭിച്ചത്.

News18 Malayalam | news18-malayalam
Updated: January 10, 2021, 7:45 AM IST
സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും സൗജന്യയാത്ര; 'പിങ്ക് ബസ്' ഫ്ലാഗ് ഓഫ് ചെയ്ത് അസം സർക്കാർ
സ്ത്രീകളുടെയും മുതിർന്ന ആളുകളുടെയും യാത്ര സുരക്ഷിതവും സുഖപ്രദവുമാക്കണമെന്ന് മുഖ്യമന്ത്രി പ്രത്യേകം നിര്‍ദേശം നൽകിയിരുന്നു. അതനുസരിച്ചാണ് പിങ്ക് ബസ് സർവീസുകള്‍ ആരംഭിച്ചത്.
  • Share this:
ഗുവാഹട്ടി: സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും ബസ് യാത്ര സൗജന്യമാക്കി അസം സർക്കാർ. ഗുവാഹട്ടി നഗരത്തിനുള്ളിൽ ഇതിനായി സർവീസ് നടത്താൻ 25 ബസുകളാണ് സർക്കാർ അനുവദിച്ചത്. ഈ ബസുകളുടെ ഫ്ലാഗ് ഓഫ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സർബാനന്ദ സൊനോവൾ നിർവഹിച്ചു. ഭ്രമൺ സാരഥി പദ്ധതിക്ക് കീഴിൽ വരുന്ന ഈ 'പിങ്ക് ബസുകൾ' സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും വളരെയധികം ഉപകാരപ്രദമാകുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

Also Read-ബാലകോട്ടിൽ ഇന്ത്യയുടെ വ്യോമാക്രമണത്തിൽ 300 ഭീകരർ കൊല്ലപ്പെട്ടു; പുതിയ വെളിപ്പെടുത്തലുമായി പാക് മുൻനയതന്ത്രജ്ഞൻ

സർക്കാരിന്‍റെ പുതുവർഷ ക്ഷേമപദ്ധതികൾക്ക് പുതിയൊരു മാനം നൽകുന്നതാണ് അസം സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ (ASTC) പുതിയ ബസ് സര്‍വീസുകൾ. അഞ്ച് റൂട്ടുകളിൽ സർവീസ് നൽകുന്ന ഈ ബസുകൾ പരിപാലിക്കണമെന്ന് യാത്രക്കാരോടും മുഖ്യമന്ത്രി അഭ്യർഥിച്ചു. മഹമാരിയുടെ ഈ കാലഘട്ടത്തിലും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ASTC ജീവനക്കാരെയും ഗതാഗത മന്ത്രി ചന്ദ്ര മോഹൻ പട്ടോവരിയെയും ഈ അവസരത്തിൽ പ്രത്യേകം പ്രശംസിക്കാനും മുഖ്യമന്ത്രി സൊനോവൾ മറന്നില്ല.

Also Read-Signal App | വാട്സാപ്പിന്റെ പകരക്കാരൻ, കൂടുതൽ സുരക്ഷിതം; സിഗ്നലിനെ കുറിച്ച് അറിയേണ്ടതെല്ലാം

മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് പുതിയ ബസ് സംവിധാനം നടപ്പിലാക്കിയതെന്നാണ് ഗതാഗതമന്ത്രി ചന്ദ്ര മോഹൻ പട്ടോവരി പ്രതികരിച്ചത്. സ്ത്രീകളുടെയും മുതിർന്ന ആളുകളുടെയും യാത്ര സുരക്ഷിതവും സുഖപ്രദവുമാക്കണമെന്ന് മുഖ്യമന്ത്രി പ്രത്യേകം നിര്‍ദേശം നൽകിയിരുന്നു. അതനുസരിച്ചാണ് പിങ്ക് ബസ് സർവീസുകള്‍ ആരംഭിച്ചതെന്നായിരുന്നു വാക്കുകൾ.

Also Read നയംമാറ്റം തിരിച്ചടിയായി; ഇന്ത്യയിൽ വാട്സാപ്പിനെ കീഴടക്കി സിഗ്നൽ ഒന്നാം സ്ഥാനത്ത്

ലോക്ക്ഡൗൺ കാലത്തും സ്തുത്യാർഹ സേവനമാണ് ASTC നടത്തിയത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അവശ്യസാധനങ്ങൾ എത്തിച്ചു നൽകുന്നതിന് പുറമെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട് പോയ ആളുകളെ തിരികെയെത്തിക്കുന്നതിനും പ്രത്യേക സര്‍വീസുകള്‍ നടത്തിയിരുന്നു.
Published by: Asha Sulfiker
First published: January 10, 2021, 7:45 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories