HOME » NEWS » India » ASSAM FORMER CM TARUN GOGOI PASSES AWAY

Tarun Gogoi passes away | അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ് അന്തരിച്ചു

കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഈ മാസം രണ്ടിനാണ് തരുൺ ഗഗോയിയെ ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ (ജിഎംസിഎച്ച്) പ്രവേശിപ്പിച്ചത്.

News18 Malayalam | news18-malayalam
Updated: November 23, 2020, 6:19 PM IST
Tarun Gogoi passes away | അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ് അന്തരിച്ചു
Tarun Gogoi
  • Share this:
ഗുവാഹത്തി: അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ (86) അന്തരിച്ചു. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഈ മാസം രണ്ടിനാണ് തരുൺ ഗഗോയിയെ ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ (ജിഎംസിഎച്ച്) പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചചു  മുതൽ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ഇന്ന് ശ്വാസ തടസ്സമുണ്ടായതിനെത്തുടർന്ന് ഇൻകുബേഷൻ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

തരുൺ ഗൊഗോയ് പൂർണമായും അബോധാവസ്ഥയിലാണെന്നും ഒന്നിലധികം അവയവങ്ങൾക്ക് തകരാറുണ്ടെന്നും അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു.


മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന തരുൺ ഗൊഗോയിക്ക് ഓഗസ്റ്റ് 25 നാണ് കോവിഡ് സ്ഥിരീകരിച്ചത്. പിറ്റേന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ രണ്ടുമാസത്തെ ചികിത്സയ്ക്കു ശേഷം ഒക്ടോബർ 25ന് ഡിസ്ചാർജ് ചെയ്തു.
Published by: Aneesh Anirudhan
First published: November 23, 2020, 6:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories