• HOME
  • »
  • NEWS
  • »
  • india
  • »
  • ജീൻസും ലെഗിൻസും ആഡംബര വസ്ത്രങ്ങളും സ്കൂളിന് പുറത്ത്; അധ്യാപകർക്ക് ഡ്രെസ് കോഡുമായി ആസാം സർക്കാർ

ജീൻസും ലെഗിൻസും ആഡംബര വസ്ത്രങ്ങളും സ്കൂളിന് പുറത്ത്; അധ്യാപകർക്ക് ഡ്രെസ് കോഡുമായി ആസാം സർക്കാർ

എല്ലാ അധ്യാപകരും വൃത്തിയായും മാന്യമായുമുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു

 (Representational image/Shutterstock)

(Representational image/Shutterstock)

  • Share this:

    ആസാമിൽ അധ്യാപകർക്ക് പുതിയ ഡ്രെസ് കോഡ് ഏർപ്പെടുത്തി സർക്കാർ. ജീൻസ്, ലെഗിൻസ്, ആഡംബര വസ്ത്രങ്ങൾ, കടും നിറത്തിലുള്ള വസ്ത്രങ്ങൾ എന്നിവ സ്കൂളിൽ ധരിക്കാൻ പാടില്ലെന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. വിദ്യാർത്ഥികൾക്ക് മാതൃക ആവേണ്ട അധ്യാപകരുടെ വസ്ത്രവും അത്തരത്തിൽ ആകണമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രി റോനുജ് പെഗു ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

    പുരുഷ വനിതാ അധ്യാപകര്‍ക്ക് ടി ഷര്‍ട്ടും ജീന്‍സും ധരിക്കുന്നതിന് വിലക്കും വനിതാ അധ്യാപകര്‍ക്ക് ലെഗിന്‍സ് ധരിക്കുന്നതിനുമാണ് വിലക്കുള്ളത്. എല്ലാ അധ്യാപകരും വൃത്തിയായും മാന്യമായുമുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ആസാമിലെ പ്രാദേശിക വസ്ത്രവും, സാരിയും, സല്‍വാറുമാണ് വനിതാ അധ്യാപകര്‍ക്കായി നിര്‍ദ്ദേശിച്ചിട്ടുള്ള വസ്ത്രം. ചില അധ്യാപകരുടെ വസ്ത്രധാരണത്തെ സംബന്ധിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

    Also Read- Mohanlal Birthday| മോഹൻലാലിന്റെ പിറന്നാൾദിനത്തിൽ ‘മലൈക്കോട്ടൈ വാലിബൻ’ ലുക്ക് പുറത്തുവിട്ട് ഷിബു ബേബി ജോൺ

    നേരത്തെ ഹരിയാന സർക്കാർ ഡോക്ടർമാർക്കും മെഡിക്കൽ ജീവനക്കാർക്കും ഡ്രെസ് കോഡിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ജീൻസ്, ടി ഷർട്ട്, മേക്കപ്പ്, അസ്വാഭാവിക ​ഹെയർസ്റ്റൈൽ, നഖം വളർത്തൽ മുതലായവ പാടില്ലെന്ന് ആരോ​ഗ്യമന്ത്രാലയം കർശന നിർദേശം നൽകിയത്. ഒരു നിറത്തിലും ഉള്ള ജീൻസ് വസ്ത്രങ്ങളും അനുവദനീയമല്ല.

    Also Read- ‘എന്റെ നിറമാണ് പ്രശ്‌നം, എന്റെ ജാതിയാണ് പ്രശ്‌നം’; കളക്ടർ ദിവ്യ എസ്. അയ്യർക്കെതിരെ ഗായകൻ പന്തളം ബാലൻ

    അത് ഔദ്യോഗിക വസ്ത്രമോ സ്കേർട്ടോ അടക്കം ഏത് രൂപത്തിലുള്ളതായാലും. മറ്റ് പാവാടകൾ പലാസോകൾ തുടങ്ങി, ടി ഷർട്ടുകൾ, സ്ട്രെച്ച് ടി ഷർട്ട്, സ്ട്രെച്ച് പാന്റ്സ്, ഫിറ്റിംഗ് പാന്റ്സ്, ലെതർ പാന്റ്സ്, കാപ്രി, ഹിപ് ഹഗ്ഗർ, സ്വെറ്റ്പാന്റ്സ്, ടാങ്ക് ടോപ്പുകൾ, സ്ട്രാപ്പ്ലെസ്സ്, ബാക്ക്ലെസ് ടോപ്പുകൾ, ക്രോപ്പ് ടോപ്പ്, ഓഫ് ഷോൾഡർ ബ്ലൗസ് എന്നിവയടക്കം അനുവദനീയമല്ലെന്നാണ് ഹരിയാന ആരോഗ്യമന്ത്രി വിശദമാക്കിയത്. നയം എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാർക്കും പരിശീലന വിദ്യാർത്ഥികൾക്കും ബാധകമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

    Published by:Rajesh V
    First published: