ന്യൂഡല്‍ഹി: അസാമിലെ(Assam) വിവിധ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.സംസ്കാരത്തിനേയും പൈതൃകത്തേയും പ്രതിനിധീകരിക്കു തരത്തിലുള്ള പേരുകള്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാം മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശര്‍മ (Chief Minister Himanta Biswa Sarma) പറഞ്ഞു.
ജാതിക്കോ മതത്തിനോ നമ്മുടെ സംസ്കാരത്തിനോ അപമാനകരമായ പേരുകള്‍ മാറ്റുന്നതിന് ജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തന്നെ പോര്‍ട്ടല്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'നമ്മുടെ സംസ്കാരത്തെ അവഹേളിക്കുന്നതും ഏതെങ്കിലും ജാതിക്കോ സമുദായത്തിനോ അപമാനകരവുമായ' നഗര, ഗ്രാമ പ്രദേശങ്ങളുടെ പേരുകള്‍ മാറ്റുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നതിനായി സര്‍ക്കാര്‍ ഉടന്‍ ഒരു പോര്‍ട്ടല്‍ ആരംഭിക്കുമെന്ന് ഹിമന്ദ് ബിശ്വ ശര്‍മ ട്വീറ്റ് ചെയ്തു.
THERE’S MUCH IN A NAME
Name of a city, town or village should represent its culture, tradition & civilisation.
We shall launch a portal to invite suggestions on change of names across Assam which are contrary to our civilisation, culture & derogatory to any caste or community.
Pink Auto | ഇലക്ട്രിക് 'പിങ്ക് ഓട്ടോ'യുമായി ഡൽഹി സർക്കാർ; ഡ്രൈവർമാർ വനിതകൾ
ഇലക്ട്രിക് വാഹന (EV) നയങ്ങളുടെ ഭാഗമായി പിങ്ക് ഓട്ടോ സ്കീം (pink auto scheme) അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി കെജ്രിവാൾ സർക്കാർ (Kejriwal government) അടുത്തിടെ പ്രഖ്യാപപനം നടത്തിയിരുന്നു. ഈ വർഷത്തെ 4216 പെർമിറ്റുകളിൽ 33 ശതമാനം സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. സ്ത്രീകളെ കൂടുതൽ സ്വാശ്രയരാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു പദ്ധതിയെന്നും സർക്കാർ വ്യക്തമാക്കി.
വനിതകൾ (Women) മാത്രം ഓടിക്കുന്ന വാഹനമായതിനാൽ പദ്ധതിയിൽപ്പെട്ട ഇ-ഓട്ടോകൾക്ക് പിങ്ക് നിറമാണ് നൽകിയിരിക്കുന്നത്. സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നതിനൊപ്പം വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യം.
നഗരത്തിലെ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഡീസൽ, പെട്രോൾ വാഹനങ്ങൾക്ക് പകരം ഇലക്ട്രിക് വാഹനങ്ങൾ പുന:സ്ഥാപിക്കാനാണ് ഡൽഹി സർക്കാർ ഇപ്പോൾ പരിശ്രമിക്കുന്നത്. ഇ-വാഹനങ്ങൾ വാങ്ങുന്നതിന് സബ്സിഡിയും പലിശ ഇളവുകളും നൽകുന്നത് സംബന്ധിച്ചും അടുത്തിടെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.