നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • രണ്ട് മക്കളിൽ കൂടുതലുണ്ടോ? സർക്കാർ ജോലി നൽകില്ലെന്ന് അസം!

  രണ്ട് മക്കളിൽ കൂടുതലുണ്ടോ? സർക്കാർ ജോലി നൽകില്ലെന്ന് അസം!

  മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ അദ്ദേഹത്തിന്‍റെ കുടുംബത്തിലെ എട്ടാമത്തെ മകനാണ്. അത്തരമൊരാളാണ് ജനസംഖ്യ നിയന്ത്രണത്തിനുള്ള ശക്തമായ തീരുമാനത്തിന് നേതൃത്വം നൽകിയതെന്നതാണ് ശ്രദ്ധേയമായ കാര്യം.

  Sarbananda_Sonowal

  Sarbananda_Sonowal

  • Share this:
   രണ്ട് മക്കളിൽ കൂടുതലുള്ളവർക്ക് സർക്കാർ ജോലി നൽകില്ലെന്ന നിലപാടുമായി അസം. 2021 ജനുവരി ഒന്ന് മുതലായിരിക്കും ഇത് നിലവിൽ വരിക. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 2001ലെ സെൻസസ് പ്രകാരം അസമിലെ ജനസംഖ്യ 2.66 കോടിയായിരുന്നത് 3.12 കോടിയായി വർധിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജനസംഖ്യാ നിയന്ത്രണത്തിൽ ശക്തമായി ഇടപെടാൻ സർബാനന്ദ സോനോവാളിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ തീരുമാനിച്ചിരുന്നു.

   ജനസംഖ്യനിയന്ത്രണം, വനിതാ ശാക്തീകരണം എന്നിവ സംബന്ധിച്ച നിയമം 2017ൽ അസം നിയമസഭ പാസാക്കിയിരുന്നു. ഇതിന്‍റെ ചുവട് പിടിച്ചാണ് സർക്കാർ ജോലി നൽകുന്നതിലെ പുതിയ മാനദണ്ഡം മന്ത്രിസഭ കൊണ്ടുവരുന്നത്. ഭൂരഹിതർക്ക് ഭൂമി നൽകാനും ബസ് യാത്രാനിരക്ക് 25 ശതമാനം വർധിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

   അതേസമയം ജനസംഖ്യാ വർധനവ് ഏറെക്കാലമായി അസമിൽ വലിയ പ്രശ്നമാണ്. മിക്ക കുടുംബങ്ങളിലും അഞ്ചിലധികം കുട്ടികളുണ്ട്. മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ അദ്ദേഹത്തിന്‍റെ കുടുംബത്തിലെ എട്ടാമത്തെ മകനാണ്. അത്തരമൊരാളാണ് ജനസംഖ്യ നിയന്ത്രണത്തിനുള്ള ശക്തമായ തീരുമാനത്തിന് നേതൃത്വം നൽകിയതെന്നതാണ് ശ്രദ്ധേയമായ കാര്യം.
   First published:
   )}