നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • LockDown | മേയ് മാസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേനലവധി: അസം സർക്കാർ

  LockDown | മേയ് മാസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേനലവധി: അസം സർക്കാർ

  ഇക്കുറി ഡിജിറ്റൽ മാർക്ക് ഷീറ്റായിരിക്കും വിദ്യാർത്ഥികൾക്ക് ലഭിക്കുക

  news18

  news18

  • Share this:
   ദിസ്പൂർ: ലോക്ക്ഡൗണിനെ തുടർന്ന് മെയ് മാസം വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേനലവധി പ്രഖ്യാപിച്ച് അസം സർക്കാർ. സാധാരണഗതിയിൽ ജുലൈയിലാണ് അസമിൽ വേനലവധി നൽകാറ്. ലോക്ക്ഡൗണിനെ തുടർന്ന് ക്ലാസുകൾ ഇല്ലാത്തതിനാൽ മെയിൽ വേനലവധി നൽകി അധ്യയന വർഷം മുന്നോട്ടുകൊണ്ടുപോകുകയാണ് സർക്കാർ.

   മെയ് 1 മുതൽ 31 വരെയാണ് അവധി നൽകിയിരിക്കുന്നത്. അതേസമയം, അവധി കഴിഞ്ഞ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്ന് തുറക്കണമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങൾ അനുസരിച്ചായിരിക്കും ഇതിൽ തീരുമാനമെടുക്കുക.

   ലോക്ക്ഡൗണിനെ തുടർന്ന് അധ്യയന ദിനങ്ങൾ നഷ്ടമാകുന്നത് പരിഹരിക്കാൻ സംസ്ഥാനത്തെ വിദ്യാഭ്യാസവിദഗ്ധർ ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. നിലവിൽ ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള അധ്യയന വർഷം ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ ആക്കണമെന്നാണ് പ്രധാന നിർദേശം. ഇതിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല.
   You may also like:BREAKING: റെയിൽവേ ട്രാക്കിൽ ഉറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിൻ കയറി മരിച്ചു [NEWS]നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾ ക്വാറന്റീനിൽ; 8 പേരെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി [NEWS]Breaking | നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍ പ്ലാന്റില്‍ പൊട്ടിത്തെറി: എട്ടുപേര്‍ക്ക് പരിക്ക് [NEWS]
   10, 12 ക്ലാസുകളിലെ പരീക്ഷാഫലം ജൂണിൽ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇക്കുറി ഡിജിറ്റൽ മാർക്ക് ഷീറ്റായിരിക്കും വിദ്യാർത്ഥികൾക്ക് ലഭിക്കുക. മാർക്ക് ലിസ്റ്റിനായി വിദ്യാർത്ഥികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകേണ്ടതില്ല. തുടർ വിദ്യാഭ്യാസത്തിനും ഓൺലൈനായി അപേക്ഷിച്ചാൽ മതിയെന്നും സർക്കാർ  അറിയിച്ചു.

   12ാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള പുസ്തക വിതരണം മെയ് 26 മുതൽ മെയ് 28 വരെ നടത്താനാണ് തീരുമാനം. വിദ്യാർത്ഥികൾക്ക് സ്കൂളിലെത്തി പുസ്തകങ്ങൾ കൈപറ്റാം. കൃത്യമായ സാമൂഹിക അകലം പാലിച്ചു വേണം പുസ്തക വിതരണം നടത്തേണ്ടതെന്നും നിർദേശത്തിൽ പറയുന്നു.

   ലോക്ക്ഡൗണിൽ വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറക്കാൻ നിരവധി പരിപാടികളും വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുണ്ട്. വിവിധ ഇനങ്ങളിൽ പതിനായിരത്തിലധികം സമ്മാനങ്ങളും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.
   First published:
   )}