നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ലെഗിങ്സും ടീഷർട്ടും 'വഴിപിഴപ്പിക്കുന്ന' വസ്ത്രങ്ങൾ; വിലക്കേർപ്പെടുത്തി അസം ഹെൽത്ത് സയൻസ് യൂണിവേഴ്സിറ്റി

  ലെഗിങ്സും ടീഷർട്ടും 'വഴിപിഴപ്പിക്കുന്ന' വസ്ത്രങ്ങൾ; വിലക്കേർപ്പെടുത്തി അസം ഹെൽത്ത് സയൻസ് യൂണിവേഴ്സിറ്റി

  സ്ലിപ്പർ, പുരുഷന്മാർ ധരിക്കുന്ന സാൻഡല്‍സ് എന്നിവയ്ക്കും അധികം ആഭരണം ധരിക്കുന്നതിനും, മേക്കപ്പ് ഇടുന്നതിനും വിലക്കുണ്ട്.

  college

  college

  • News18
  • Last Updated :
  • Share this:
   ഗുവാഹത്തി: ലെഗിങ്സും ടീഷർട്ടും ഉൾപ്പെടെയുള്ള വസ്ത്രങ്ങൾക്ക് വിലക്കേർപ്പെടുത്തി അസം ഹെൽത്ത് സയൻസ് യൂണിവേഴ്സിറ്റി. ശ്രീമാന്ത ശങ്കർ ദേവ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് വൈസ് ചാൻസലർ ദീപിക ദേക ഇതു സംബന്ധിച്ച് നിർദേശം പുറത്തിറക്കി.

   16 തരം വസ്ത്രങ്ങളും ചില തരം പാദരക്ഷകളും വിദ്യാർഥികൾ കോളേജിൽ ധരിക്കുന്നത് വിലക്കിയിരിക്കുന്നു. പാർട്ടികൾക്ക് ധരിക്കുന്നവ, പിക്നികിന് ധരിക്കുന്നവ, ടി ഷർട്ട്, ഇറുകിയ വസ്ത്രങ്ങൾ, നീളം കുറഞ്ഞവ, സുതാര്യമായവ, ഷോർട്സ്, പെഡൽ പുഷേഴ്സ്, ലെഗിങ്സ്, ടൈറ്റ്സ്, ജോഗിംഗ് പാന്റ്സ് എന്നീ വസ്ത്രങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇവ വഴിപിഴപ്പിക്കുമെന്നാണ്നോട്ടീസിൽ പറയുന്നത്.

   സ്ലിപ്പർ, പുരുഷന്മാർ ധരിക്കുന്ന സാൻഡല്‍സ് എന്നിവയ്ക്കും അധികം ആഭരണം ധരിക്കുന്നതിനും, മേക്കപ്പ് ഇടുന്നതിനും വിലക്കുണ്ട്.

   നല്ല ജോലി അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സ്വഭാവത്തിൽ ഉയർന്ന നിലവാരം കൊണ്ടു വരുന്നതിനുമാണ് നിർദേശങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. കോളേജിലെ ജീവനക്കാർക്കായാണ് സർക്കുലർ കൊണ്ടു വന്നിരിക്കുന്നത്. ഇത് അനുസരിക്കാത്തവർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നും അറിയിച്ചിരിക്കുന്നു.
   First published:
   )}