ഗുവാഹത്തി: അവശ്യസാധനങ്ങളുടെ വിലവർധനവിനെതിരെ ആസാമില്‍ ശിവന്റെ വേഷത്തിൽ പ്രതിഷേധിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ബിരിഞ്ചി ബോറ എന്ന യുവാവായിരുന്നു വ്യത്യസ്തമായ പ്രതിഷേധിച്ചത്. മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
പാർവതിയുടെ വേഷമിട്ട സഹഅഭിനേത്രി പരിഷ്മതിയോടൊപ്പം ശിവന്റെ വേഷഭാവങ്ങളോടെ ബൈക്കിലെത്തിയായിരുന്നു പ്രതിഷേധം. ബൈക്ക് നിർത്തി പെട്രോൾ തീർന്നതായി അഭിനയിച്ചുകൊണ്ട് ഇന്ധനവില ഉയരുന്നതിനെതിരായി പ്രതിഷേധിക്കാന്‍ ആരംഭിച്ചു. തുടർന്ന് ഇരുവരും തമ്മിലുണ്ടാകുന്ന തര്‍ക്കത്തിന്റെ രൂപത്തിൽ വിലവർധനവിനെതിരെ പ്രതിഷേധിച്ചു.
വിലവർധനവിനെതിരെ പ്രതികരിക്കാൻ ജനങ്ങളോട് ഇവർ ആഹ്വാനം ചെയ്യുകയും ചെയ്തു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ വിശ്വഹിന്ദു പരിഷത്ത്, ബജറംഗ് ദൾ തുടങ്ങിയ സംഘടനകൾ പ്രതിഷേധത്തിനെതിരെ രംഗത്തെത്തി.
മതവികാരം വ്രണപ്പെടുത്തിയാതും മതത്തെ ദുരുപയോഗം ചെയ്തതായും ചൂണ്ടിക്കാട്ടി സംഘടനകൾ പരാതി നൽകിയിരുന്നു. തുടർന്ന് നഗാവ് സദർ പൊലീസ് കേസെടുക്കുകയായിരുന്നു.
വിവാഹ വാഗ്ദാനം നല്‍കി 16 കാരിയെ ആസാമിൽ നിന്ന് കേരളത്തിലെത്തിച്ച് പീഡിപ്പിച്ച 23-കാരന്‍ അറസ്റ്റില്‍
മലപ്പുറം: ആസാം സ്വദേശിനിയായ 16കാരിയെ വിവാഹവാഗ്ദാനം നൽകി തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആസാം നഗൗണിലെ സർക്കേ ബസ്തി വില്ലേജിലെ സിറാജുൽ ഹഖി(23)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹിതാണെന്ന് മറച്ചുവെച്ച് ആസാമിലെ സ്കൂൾ പരിസരത്ത് നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവരികയായിരുന്നു.
രണ്ടു മാസം മുൻപ് സമൂഹമാധ്യമത്തിലൂടെയാണ് പെൺകുട്ടിയുമായി പ്രതി പരിചയപ്പെടുന്നത്. ആസാമില്‍ നിന്ന് കേരളത്തിലെത്തിച്ച പെൺകുട്ടിയെ കൊല്ലത്തുള്ള സുഹൃത്തിന്റെ വീട്ടിൽ താമസിച്ച് രണ്ടുദിവസത്തോളം പീഡിപ്പിക്കുകയായിരുന്നു. പ്രതി വിവാഹിതനാണെന്നറിഞ്ഞ പെൺകുട്ടി കേരളത്തിലുണ്ടെന്ന വിവരം ആസാമിലെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
കുട്ടി ലൈംഗികമായി പീഡനത്തിനിരയായതായി മലപ്പുറം ചൈല്‍ഡ് ലൈനിൽ വിവരം കിട്ടി. പിന്നീടാണ് പൊലീസ് കേസെടുത്തത്. കുട്ടിയെ ചൈൽഡ് ലൈൻ ഇടപ്പെട്ട് പെരിന്തല്‍മണ്ണയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതി പെരിന്തൽമണ്ണയിലുണ്ടെന്ന സൂചന ലഭിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.