നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ബീഫ് വിറ്റെന്ന് സംശയം: അസമിൽ മുസ്ലീം വയോധികനെ തല്ലിച്ചതച്ചു; പന്നിയിറച്ചി കഴിപ്പിക്കാനും ശ്രമം

  ബീഫ് വിറ്റെന്ന് സംശയം: അസമിൽ മുസ്ലീം വയോധികനെ തല്ലിച്ചതച്ചു; പന്നിയിറച്ചി കഴിപ്പിക്കാനും ശ്രമം

  തന്നെ വെറുതെ വിടണമെന്ന അപേക്ഷയുമായി ഷൗക്കത്ത് അലി അക്രമികൾക്ക് മുന്നിൽ മുട്ടുകുത്തി നിൽക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

  mob lynching

  mob lynching

  • News18
  • Last Updated :
  • Share this:
   ഗുവാഹത്തി : ബീഫ് വിറ്റുവെന്ന സംശയത്തെ തുടർന്ന് അസമിൽ വയോധികനെ തല്ലിച്ചതച്ചു. ബിസ്വനാഥ് ജില്ലയിൽ അറുപത്തിയെട്ടുകാരനായ ഷൗക്കത്ത് അലിയാണ് ജനക്കൂട്ടത്തിന്റെ ക്രൂരമർദനത്തിനിരയായത്. ബീഫ് വിറ്റുവെന്നാരോപിച്ച് ഇയാളെ തല്ലിച്ചതച്ച ജനക്കൂട്ടം നിർബന്ധപൂർവം പന്നിയിറച്ചി കഴിപ്പിക്കാനും ശ്രമിച്ചു.

   Also Read-NEWS 18 EXCLUSIVE INTERVIEW:കശ്മീരിൽ അഫ്സ്പ പിൻവലിക്കുന്നത് സൈനികരെ കഴുമരത്തിലേക്ക് തള്ളിവിടുന്നതിന് തുല്യം: മോദി

   തന്നെ വെറുതെ വിടണമെന്ന അപേക്ഷയുമായി ഷൗക്കത്ത് അലി അക്രമികൾക്ക് മുന്നിൽ മുട്ടുകുത്തി നിൽക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ബംഗ്ലാദേശ് സ്വദേശിയാണോയെന്നും ബീഫ് വിൽക്കാൻ ലൈസൻസ് ഉണ്ടോയെന്നും ചോദിച്ചു കൊണ്ടായിരുന്നു റോഡിൽ വച്ച് ഷൗക്കത്തിനെ ക്രൂരമായി മർദ്ദിച്ചതെന്നാണ് റിപ്പോർട്ടുകൾ.

   സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ബീഫ് ആണെന്ന സംശയത്തെ തുടർന്ന് അത് വിൽക്കരുതെന്ന മുന്നറിയിപ്പാണ് ഇവർ നൽകിയതെന്നാണ് പൊലീസ് പറയുന്നത്. കസ്റ്റഡിയിൽ എടുത്ത ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

   First published:
   )}