HOME » NEWS » India » ASSAM NRC FINAL LIST 2019 OVER 19 LAKH EXCLUDED FROM FINAL NATIONAL REGISTER OF CITIZENS

Assam NRC final list 2019: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; 19 ലക്ഷംപേർ പുറത്ത്

Assam NRC final list - nrcassam.nic.in: 3.11 കോടി ആളുകളാണ് പട്ടികയിലുള്ളത്

news18
Updated: August 31, 2019, 12:42 PM IST
Assam NRC final list 2019: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; 19 ലക്ഷംപേർ പുറത്ത്
Assam NRC final list - nrcassam.nic.in: 3.11 കോടി ആളുകളാണ് പട്ടികയിലുള്ളത്
  • News18
  • Last Updated: August 31, 2019, 12:42 PM IST
  • Share this:
കെ പി അഭിലാഷ്

ന്യൂഡൽഹി: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. 19 ലക്ഷം ആളുകൾക്ക് പട്ടികയിൽ ഇടം നേടാനായില്ല. 3.11 കോടി ആളുകളാണ് പട്ടികയിലുള്ളത്. ഒഴിവായവർക്ക് ട്രിബ്യൂണുകളിൽ അപ്പീൽ നൽകാൻ നാലു മാസം സമയം നൽകിയിട്ടുണ്ട്.

സുപ്രീം കോടതി ഉത്തരവിനെ തുടർണാണ് അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. 2018 ജൂലൈ 30ന് പൗരത്വ രജിസ്റ്ററിന്റെ കരട് പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. 3.28 കോടി പേർ പൗരത്വത്തിനായി അപേക്ഷിച്ചെങ്കിലും 2.89 പേർക്കു മാത്രമാണ് കരട് പട്ടികയിൽ ഇടംനേടാനായത്. 41 ലക്ഷം ആളുകൾ അന്ന് പട്ടികയ്ക്ക് പുറത്തായിരുന്നു. പിന്നീട് കൂടുതൽ പരിശോധനകൾക്ക് ശേഷമാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്.

അന്തിമ പട്ടികയിൽ നിന്നാണ് 19.06 ലക്ഷം പേർ പുറത്തായത്. ഒഴിവായവർക്ക് ട്രിബ്യൂണുകളിൽ അപ്പീൽ നൽകാൻ നാലു മാസം സമയം നൽകിയിട്ടുണ്ട്. ആറു മാസത്തിനകം അപ്പീലിൽ തീരുമാനമെടുക്കും.

Also Read- കുഞ്ഞ് സിക്രയുടെ കാലൊടിഞ്ഞു; പ്ലാസ്റ്ററിടാൻ സമ്മതിച്ചത് പാവക്കുട്ടിക്കും 'ചികിത്സ' ഉറപ്പുനൽകിയതോടെ

2005 ലായിരുന്നു സംസ്ഥാനത്തെ യഥാർഥ പൗരന്മാരുടെ പട്ടിക തയ്യാറാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പടെ 40,000 സർക്കാർ ഉദ്യോഗസ്ഥർ ചേർന്നാണ് എൻആർസി പട്ടിക തയ്യാറാക്കിയത്. സംസ്ഥാനത്ത് 6500 എൻആർസി സെന്ററുകൾ ആരംഭിച്ചിരുന്നു. അസം അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം ഇന്ത്യയിൽ വർധിക്കുന്നതായി ശ്രദ്ധയിൽ പെട്ടതോടെയാണ് ദേശീയ പൗരത്വ പട്ടിക പുതുക്കി പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.

First published: August 31, 2019, 12:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories