പോലീസ് ഉദ്യോഗസ്ഥരുടെ ശരീരഭാരം സംബന്ധിക്കുന്ന കണക്കുകൾ ഔദ്യോഗികമായി രേഖപ്പെടുത്താൻ ഒരുങ്ങി ആസാം പോലീസ്. അമിതവണ്ണം ഉള്ളവർക്ക് ശരീരഭാരം കുറയ്ക്കാൻ ഈ വർഷം നവംബർ വരെ സമയം നൽകുമെന്നും കുറക്കാത്തവരോട് സ്വയം വിരമിക്കാൻ ആവശ്യപ്പെടുമെന്നും ഡിജിപി അറിയിച്ചു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം എന്നും പോലീസ് ഡയറക്ടർ ജനറൽ ( ഡിജിപി ) ഗ്യാനേന്ദ്ര പ്രതാപ് സിംഗ് വ്യക്തമാക്കി.
ഐ.പി.എസ്, എ.പി.എസ് ഉദ്യോഗസ്ഥരുള്‍പ്പെടെ ആസാം പൊലീസിലെ എല്ലാ ഉദ്യോഗസ്ഥരുടെയും ബോഡി മാസ് ഇൻഡക്സ് ( ബി.എം.ഐ ) ഔദ്യോഗികമായി രേഖപ്പെടുത്താൻ പോലീസ് ഹെഡ്കോട്ടേഴ്സ് തീരുമാനിച്ചതായി അറിയിച്ചുകൊണ്ട് ഡിജിപി ജി. പി സിംഗ് ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ബി.എം.ഐ 30ൽ കൂടുതലായി അമിതവണ്ണം ഉള്ളവർക്ക് ശരീരഭാരം കുറയ്ക്കാൻ മൂന്നുമാസം കൂടി ( നവംബർ മാസം വരെ ) സമയം നൽകുമെന്നും അറിയിച്ചിട്ടുണ്ട്. ആദ്യമായി തന്ബിറെ.എം.ഐ ആയിരിക്കും രേഖപ്പെടുത്തുന്നത് എന്നും ഡിജിപി കൂട്ടിച്ചേർത്തു.
അസമിലെ ‘ലേഡി സിങ്കം’ സബ് ഇൻസ്പെക്ടർ ജുൻമോനി രാഭ കാറപകടത്തിൽ കൊല്ലപ്പെട്ടു; ദുരൂഹത ആരോപിച്ച് കുടുംബം
ആസാം പോലീസ് സേനയിൽ സ്ഥിരമായി മദ്യപിക്കുന്നവരുടേതും അമിതവണ്ണം ഉള്ളവരുടേയും ഉൾപ്പെടെ 680 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഒന്നിലധികം അവലോകനങ്ങൾ നടത്തിയതിനു ശേഷം ഡ്യൂട്ടിക്ക് യോഗ്യരല്ലെന്ന് കണ്ടെത്തുന്നവരോട് സ്വയം വിരമിക്കാൻ ആവശ്യപ്പെടുമെന്നും നേരത്തെ ജി പി സിംഗ് പറഞ്ഞിരുന്നു. കൂടാതെ അമിത മദ്യപാനത്തെ തുടർന്ന് ആസം പോലീസ് ഉദ്യോഗസ്ഥരിൽ 300 പേർ വിരമിക്കുമെന്ന് ഏപ്രിലിൽ മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. ആരോഗ്യമുള്ള, കാര്യക്ഷമരായ ഉദ്യോഗസ്ഥരെ നിലനിർത്തി മറ്റുള്ളവരെ പിരിച്ചുവിടാനാണ് ഈ നീക്കം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assam, Assam Police, Weight loss