• HOME
 • »
 • NEWS
 • »
 • india
 • »
 • Wild Mushrooms | അസമില്‍ വിഷക്കൂണ്‍ കഴിച്ച് കുട്ടിയും സ്ത്രീകളുമടക്കം 13 പേര്‍ മരിച്ചു

Wild Mushrooms | അസമില്‍ വിഷക്കൂണ്‍ കഴിച്ച് കുട്ടിയും സ്ത്രീകളുമടക്കം 13 പേര്‍ മരിച്ചു

അസമിലെ തേയില തോട്ടങ്ങളിലെ തൊഴിലാളികളാണ് മരിച്ചവരിൽ അധികവും

 • Share this:
  അസമിൽ (Assam) വിഷക്കൂൺ കഴിച്ച് ആറു വയസുള്ള കുട്ടിയും സ്ത്രീകളും അടക്കം 13 പേർ മരിച്ചു. വിഷക്കൂൺ കഴിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന അസമിലെ തേയില തോട്ടങ്ങളിലെ തൊഴിലാളികളാണ് മരിച്ചവരിൽ അധികവും. നിരവധിപ്പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണെന്ന് ദിബ്രുഗഡിലെ അസം മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ (എഎംസിഎച്ച്) സൂപ്രണ്ട് പ്രശാന്ത ദിഹിൻഗിയ പറഞ്ഞു.

  കിഴക്കൻ അസമിലെ ചറൈഡിയോ, ദിബ്രുഗഢ്, ശിവസാഗർ, ടിൻസുകിയ ജില്ലകളിൽ നിന്നുള്ള തേയിലത്തോട്ടങ്ങളില്‍ നിന്നായി 35 പേരെ കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ വിഷക്കൂണ്‍ കഴിച്ചതിനെത്തുടർന്ന്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ദിഹിന്‍ഗിയ പറഞ്ഞു.

  ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ സ്ത്രീ തൊഴിലാളികളാണ് വിഷക്കൂൺ പറിച്ചത്. തുടർന്ന് പാകം ചെയ്ത് കുട്ടികൾ അടക്കം കുടുംബാംഗങ്ങൾക്ക് നൽകുകയായിരുന്നു.വയറിളക്കം, ഛർദി തുടങ്ങിയ അസ്വസ്ഥതകൾ നിരവധിയാളുകൾക്ക് ഒരേസമയം കണ്ടുതുടങ്ങിയതോടെയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ചിലരുടെ ആരോഗ്യ നില വഷളായതിനെ തുടർന്ന് എഎംസിഎച്ചിലേക്ക് മാറ്റുകയായിരുന്നു.

  ആന്ധ്രയിലെ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തത്തിൽ 6 മരണം; 13 പേർക്ക് പരിക്ക്


  അമരാവതി: ആന്ധ്ര പ്രദേശിലെ (Andhra Pradesh) എളൂരുവില്‍ (Eluru) കെമിക്കല്‍ ഫാക്ടറിയില്‍ (chemical Factory) ഉണ്ടായ തീപിടിത്തത്തിൽ ആറുപേര്‍ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. നൈട്രിക് ആസിഡും മോണോമീഥെയ്ലും ചോര്‍ന്നാണ് അപകടമുണ്ടായത്. അപകട സമയത്ത് ലാബിൽ മുപ്പതോളം പേരുണ്ടായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

  Also Read- ഉടുമ്പിനെ പീഡിപ്പിച്ചു; മഹാരാഷ്ട്രയിൽ നാല് പേര്‍ പിടിയിൽ

  ബുധനാഴ്ച രാത്രി 11.30 ഓടെയാണ് വാതകച്ചോർച്ച ഉണ്ടായത്. ഇത് തീപിടിത്തത്തിനു കാരണമാവുകയായിരുന്നുവെന്നാണു പ്രാഥമിക വിലയിരുത്തൽ. പോറസ് ലബോറട്ടറീസ് ഫാക്ടെറിയിലാണ് തീപിടിച്ചത്. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വാതക ചോർച്ചയ്ക്ക് പിന്നിലെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ലെന്ന് എളൂരു എസ് പി രാഹുൽ ദേവ് ശർമ പറഞ്ഞു.

  തീപിടിത്തതിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ആന്ധ്രാ സർക്കാർ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്കും അഞ്ചു ലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

  വെള്ളം ചോദിച്ച് വീട്ടിലെത്തി; 14 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ


  തിരുവനന്തപുരം: വർക്കല സ്വദേശിയായ 14 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിലായി. വീട്ടിൽ ആരുമില്ലായിരുന്ന നേരം വെള്ളം ചോദിച്ച് വരുകയും വെള്ളം കൊടുത്ത സമയം കടന്നുപിടിച്ച് പീഡിപ്പിക്കുകയുമായിരുന്നു. വർക്കല മേൽ വെട്ടൂർ അഴുക്കൻ വിള പള്ളിക്ക് സമീപം പറങ്കിമാം വിളവീട്ടിൽ അബ്ദുൽ സലാം മകൻ റാഫി (43)ആണ് പിടിയിലായത്. പ്രതി ഇപ്പോൾ ഇപ്പോൾ വലയന്റെകുഴി ലക്ഷം വീട് കോളനിയിൽ താമസിച്ചു വരികയാണ്.

  കുട്ടിയുടെ മാതാപിതാക്കൾ രണ്ടുപേരും കൂലിപ്പണിക്കാരനാണ് അച്ഛനോടൊപ്പം ജോലിക്ക് പോകുന്ന പ്രതി മാതാപിതാക്കൾ പണിക്കുപോയ അവസരം നോക്കി വീട്ടിലെത്തി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
  Published by:Arun krishna
  First published: