ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്, ജനാധിപത്യത്തിന്മേലുള്ള കടന്നാക്രമണം: ഹാമിദ് അൻസാരി

News18 Malayalam
Updated: July 12, 2018, 3:29 PM IST
ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്, ജനാധിപത്യത്തിന്മേലുള്ള കടന്നാക്രമണം: ഹാമിദ് അൻസാരി
  • Share this:
ന്യൂഡൽഹി: ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താമെന്ന ആശയത്തെ എതിർത്ത് മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി. ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം ജനാധിപത്യത്തിന്മേലുള്ള കടന്നാക്രമണമാണെന്നും ന്യൂസ് 18ന് അനുവദിച്ച അഭിമുഖത്തിൽ മുൻ ഉപരാഷ്ട്രപതി പറഞ്ഞു.

'ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്. ഇന്ത്യയെ പോലെ ബൃഹത്തായ രാജ്യത്ത് ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുക എന്നത് പ്രായോഗികമല്ല. സുരക്ഷാ ഒരുക്കുന്നതിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്ത് നിയമസഭാ തെരഞ്ഞെടുപ്പുകൾ‌ പോലും പല ഘട്ടങ്ങളിലായാണ് നമ്മുടെ രാജ്യത്ത് നടത്തുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്ത് മുഴുവനും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ വേണ്ടത്ര സുരക്ഷ എങ്ങനെ ഒരുക്കാനാകും'- അദ്ദേഹം ചോദിച്ചു.

കൂടുതൽ വോട്ടുകൾ നേടുന്നവർ തെരഞ്ഞെടുക്കപ്പെടുന്ന നിലവിലെ സംവിധാനത്തിനെയും ഹാമിദ് അൻസാരി വിമർശിച്ചു. നിലവിലെ രീതിയുടെ കുഴപ്പം എന്താണെന്ന് വച്ചാൽ, ഭൂരിഭാഗം നേതാക്കളും 50 ശതമാനത്തിൽ അധികം വോട്ട് നേടാതെയാണ് തെരഞ്ഞെടുക്കപ്പെടുന്നത്. അങ്ങനെയുള്ളപ്പോൾ മണ്ഡലത്തെ മുഴുവൻ പ്രതിനിധീകരിക്കുന്നവരാണെന്ന് അവര്‍ക്ക് എങ്ങനെ അവകാശപ്പെടാനാകുമെന്നും അദ്ദേഹം ചോദിച്ചു.

വിവിധ രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തി, ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിനെ പറ്റി ലോ കമ്മീഷണർ റിപ്പോർട്ട് തയാറാക്കുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി മുൻ ഉപരാഷ്ട്രപതി രംഗത്ത് വന്നിരിക്കുന്നത്.

രാജ്യത്തെ ന്യൂനപക്ഷള്‍ക്കിടയിൽ വളർന്നുവരുന്ന അരക്ഷിതാവസ്ഥയെ കുറിച്ചും അഭിമുഖത്തിൽ അദ്ദേഹം വാചാലനായി. 'വർഷങ്ങൾ കഴിഞ്ഞിട്ടും സച്ചാർ കമ്മിറ്റി റിപ്പോർട്ട് പൂർണമായി നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്ന യാഥാർത്ഥ്യം മനസിലാക്കണം. അവർക്കിടയിൽ അന്യഥാ ബോധത്തി‌ന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നത് ജനാധിപത്യത്തെ മുറിവേൽപ്പിക്കും - അദ്ദേഹം പറഞ്ഞു.

അലിഗഢ് മുസ്ലിം സർവകലാശാല പോലുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദളിത് വിഭാഗത്തിന് സംവരണം വേണമെന്ന ശുപാർശയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. നിയമം സൂക്ഷ്മമായി നിരീക്ഷിക്കണം. സർവകലാശാലകൾക്കുള്ള ഫണ്ട് ചെലവഴിക്കേണ്ടത് ഏത് ഏജൻസിയാണെന്ന് അതിൽ വ്യക്തമായി പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

(അഭിമുഖത്തിന്റെ പൂർണരൂപം ജൂലൈ 12ന് രാത്രി 9ന് സി.എൻ.എൻ- ന്യൂസ് 18ൽ സംപ്രേഷണം ചെയ്യുന്ന വ്യൂ പോയിന്റിൽ)

 
First published: July 12, 2018, 3:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading