ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പ്: ബിജെപിക്ക് മുന്നേറ്റം

രണ്ടിടങ്ങളിൽ ബിജെപി മുന്നേറുന്നു; ഒരിടത്ത് കോണ്‍ഗ്രസും

news18
Updated: September 27, 2019, 1:27 PM IST
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പ്: ബിജെപിക്ക് മുന്നേറ്റം
News18
  • News18
  • Last Updated: September 27, 2019, 1:27 PM IST IST
  • Share this:
ന്യൂഡൽഹി: മൂന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം. ഉത്തർപ്രദേശിലെ ഹാമിർപൂരിലും ത്രിപുരയിലെ ബദർഗഡിലും ബിജെപി സ്ഥാനാർഥികൾ ലീഡ് ചെയ്യുകയാണ്. ഛത്തീസ്ഗഡിലെ ദണ്ഡേവാഡയിൽ കോൺഗ്രസും മുന്നിലാണ്.

ഹാമിർപൂരിൽ കോൺഗ്രസിന്റെ ഹർദീപക് നിഷാദിനേക്കാൾ
6000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർഥി യുവരാജ് സിങ് മുന്നേറുന്നത്.

Also Read- അട്ടിമറി ജയം; പാലാ പിടിച്ചടക്കി എൽ.ഡി.എഫ്

ബദർഗഡിൽ ബിജെപി സ്ഥാനാർഥി മിനി മജുംദാർ 3748 വോട്ടിന് മുന്നിലാണ്. സിപിഎമ്മിന്റെ ബുൾട്ടി വിശ്വാസിനെയും കോൺഗ്രസിന്റെ രത്തൻ ചന്ദ്രദാസിനെയും പിന്തള്ളിയാണ് നേട്ടം.

ദണ്ഡേവാഡയിൽ കോൺഗ്രസിന്റെ ദേവ്തി കർമ്മ 6000 വോട്ടിന് ലീഡ് ചെയ്യുകയാണ്. ബിജെപിയുടെ ഓജസി മാണ്ഡവിയാണ് എതിർ സ്ഥാനാർഥി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 27, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍