• HOME
  • »
  • NEWS
  • »
  • india
  • »
  • Assembly Election 2022 | പഞ്ചാബ് ഇന്ന് വിധിയെഴുതുന്നു; ഉത്തർപ്രദേശിൽ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്

Assembly Election 2022 | പഞ്ചാബ് ഇന്ന് വിധിയെഴുതുന്നു; ഉത്തർപ്രദേശിൽ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്

പഞ്ചാബിൽ മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രനുമായി ചേർന്നാണ് ബിജെപി മത്സരിക്കുന്നത്. ശിരോമണി അകാലിദളും നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്.

തെരഞ്ഞെടുപ്പ്

തെരഞ്ഞെടുപ്പ്

  • Last Updated :
  • Share this:
    ന്യൂഡൽഹി: പഞ്ചാബിൽ ഇന്ന് വോട്ടെടുപ്പ്. 117മണ്ഡലങ്ങളിൽ രാവിലെ 8 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്.1304 സ്ഥാനാർഥകളാണ് ജനവിധി തേടുന്നത്. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം. മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രനുമായി ചേർന്നാണ് ബിജെപി മത്സരിക്കുന്നത്. ശിരോമണി അകാലിദളും നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്.

    മുഖ്യമന്ത്രി ചരൺ ജിത് സിംഗ് ചന്നി രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ട്. ചംകൗർ സാഹിബ്‌, ബഹദൂർ മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. പി.സി.സി. അധ്യക്ഷൻ നവ്ജോത് സിംഗ് സിദ്ദു, അമൃത്സർ ഈസ്റ്റിലാണ് മത്സരിക്കുന്നത്. ശിരോമണി അകാലിദൾ നേതാവ് ബിക്രം സിംഗ് മജിദായാണ് പ്രധാന എതിരാളി.
    എസ്.എ.ഡി നേതാവ് സുഖ് ബിന്ദർ സിംഗ് ബാദൽ, ജലാലബാദിലും മത്സരിക്കുന്നു. പട്യാലയിലാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗ് മത്സരിക്കുന്നത്. ആം അദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവത് സിംഗ് മൻ,
    ധുരി മണ്ഡലത്തിൽ നിന്നുമാണ് ജനവിധി തേടുന്നത്.

    ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പും ഇന്ന് നടക്കുകയാണ്.16 ജില്ലകളിലെ
    59 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. രാവിലെ 7 മുതൽ വൈകീട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. 2017 ൽ ഈ 59 സീറ്റുകളിൽ 49 എണ്ണത്തിലും വിജയം ബിജെപിക്ക് ഒപ്പമായിരുന്നു. SP -9 ഉം കോൺഗ്രസ്  ഒരു സീറ്റുമാണ് അന്ന് നേടിയിരുന്നത്. 627 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. 2.15 കോടി വോട്ടർമാരാണുള്ളത്. 6 മന്ത്രിമാർ ഈ ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. ഹാഥ് റസ്,തഫിറോസാബാദ്, ഇറ്റാ, കസ്ഗഞ്ച്, മെയിൻപുരി, കനൗജ്, ഇറ്റാവ തുടങ്ങിയ ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

    അ​ഖി​ലേ​ഷ് യാ​ദ​വ് മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ലം ഉ​ള്‍​പ്പെ​ടെ സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യു​ടെ ശ ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ്. മു​ലാ​യം​സിം​ഗി​ന്‍റെ ത​ട്ട​ക​മാ​യ ഇ​റ്റാ​വ​യും അ​ഖി​ലേ​ഷ് മ​ത്സ​രി​ക്കു​ന്ന ക​ര്‍​ഹാ​ലും ഉ​ള്‍​പ്പെ​ടെ 30 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ എ​സ്പി വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് അ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വോട്ടെടുപ്പ് നടക്കുന്ന സ്ഥലങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന പൊലീസിന് പുറമെ കേന്ദ്രസേനയും രംഗത്തുണ്ട്. ക​നൂ​ജ്, ഷെ​യ്കോ​ഹാ​ബാ​ദ്, ഫി​റോ​സാ​ബാ​ദ്, മെ​യി​ന്‍​പു​രി, ക​ര്‍​ഹാ​ല്‍, അ​ലി​ഗ​ഞ്ച്, ആ​ര്യ ന​ഗ​ര്‍, സ​ദാ​ബാ​ദ്, ആ​ര്യ​ന​ഗ​ര്‍, സി​സാ​മു തു​ട​ങ്ങി​യ​വ പ്ര​ശ്ന​ബാ​ധി​ത മ​ണ്ഡ​ല​ങ്ങ​ളാ​ണെ​ന്ന് പോ​ലീ​സ് വി​ല​യി​രു​ത്തു​ന്നു.

    Symmary- Voting in Punjab today. Voting begins at 8 a.m. in 117 constituencies. Voting ends at 6 pm. 1304 candidates are seeking Victory in Election. The main battle is between the ruling Congress and the Aam Aadmi Party. The BJP is contesting with former Chief Minister Capt Amarinder Singh's Punjab Lok Congress. The Shiromani Akali Dal is also in a struggle for survival.
    Published by:Anuraj GR
    First published: