• HOME
  • »
  • NEWS
  • »
  • india
  • »
  • Assembly Election Result 2022 | ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ബിജെപിയ്ക്ക് ലീഡ്; മത്സരം കടുപ്പിച്ച് കോണ്‍ഗ്രസ്

Assembly Election Result 2022 | ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ബിജെപിയ്ക്ക് ലീഡ്; മത്സരം കടുപ്പിച്ച് കോണ്‍ഗ്രസ്

ഗോവയില്‍ 40 സീറ്റുകളിലെ വോട്ടുകളാണ് എണ്ണുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ന്യൂഡല്‍ഹി: ഗോവയില്‍(Goa) ഇഞ്ചോടിഞ്ച് പോരാട്ടം. ഒടുവിലത്തെ ലീഡ് നില അനുസരിച്ച് 18 സീറ്റില്‍ ബിജെപിയും(BJP) 15 സീറ്റുകളില്‍ കോണ്‍ഗ്രസും(Congress) മുന്നേറുന്നു. ഗോവയില്‍ 40 സീറ്റുകളിലെ വോട്ടുകളാണ് എണ്ണുന്നത്. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും വിജയം നേടാനാകാതെ പോയതിന്റെ നിരാശയിലായിരുന്നു കോണ്‍ഗ്രസ്.

    കൂടുതല്‍ മികച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തുമെന്ന് ബിജെപി അവകാശപ്പെടുന്നു. ഗോവയില്‍ ഇത്തവണ തൂക്കു മന്ത്രിസഭ ആയിരിക്കുമെന്നാണ് എക്‌സിറ്റ് പോളുകളില്‍ ഏറെയും പ്രവചിക്കുന്നത്.

    Also Read-Punjab Election Results 2022 | ആദ്യ സൂചനകളിൽ പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് മേൽക്കൈ; ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമോ?

    അതേസമയം ഉത്തര്‍പ്രദേശില്‍ ബിജെപി മുന്നേറ്റം തുടരുകയാണ്. ബിജെപി ലീഡ് 215 സീറ്റുകളിലേക്ക് ഉയര്‍ത്തി. കടുത്ത മത്സരം മുന്നോട്ടുവെച്ച സമാജ് വാദി പാര്‍ട്ടി 98 സീറ്റുകളിലാണ് മുന്നേറുന്നത്.

    Also Read-Share Market| തെരഞ്ഞെടുപ്പ് ഫലം: ഓഹരിവിപണികളില്‍ മുന്നേറ്റം; സെൻസെക്സ് 1200 പോയിന്റ് ഉയർന്നു

    രാജ്യത്തേറ്റവും ജനസംഖ്യയും നിയമസഭാ സീറ്റുകളുമുള്ള യുപിയിലെ തെരഞ്ഞെടുപ്പ് ദേശീയരാഷ്ട്രീയത്തില്‍ സവിശേഷ പ്രധാന്യമര്‍ഹിക്കുന്നതാണ്. 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സെമി ഫൈനലായാണ് ഉത്തര്‍പ്രദേശിലെ പോരാട്ടത്തെ രാജ്യം ഉറ്റു നോക്കുന്നത്.

    2017 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 403 സീറ്റുകളില്‍ 312 എണ്ണം ബിജെപി നേടി. രണ്ടാമതെത്തിയ സമാജ് വാദി പാര്‍ട്ടിക്ക് 47 സീറ്റുകളാണ് ലഭിച്ചത്.
    Published by:Jayesh Krishnan
    First published: