• HOME
  • »
  • NEWS
  • »
  • india
  • »
  • Assembly Election 2022 Result | ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബിജെപി മുന്നേറ്റം; കനത്ത പോരാട്ടം

Assembly Election 2022 Result | ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബിജെപി മുന്നേറ്റം; കനത്ത പോരാട്ടം

ഉത്തരാഖണ്ഡില്‍ 70, മണിപ്പൂരില്‍ 60, എന്നിങ്ങനെയാണ് ആകെ സീറ്റുകള്‍.

  • Share this:
    ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് (Uttarakhand), മണിപ്പുര്‍ (Manipur), എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെണ്ണലില്‍ മണിപ്പൂരില്‍ ബിജെപിക്കു (BJP) വ്യക്തമായ മുന്നേറ്റം. 20 സീറ്റില്‍ ബിജെപി മുന്നേറുന്നു. കോണ്‍ഗ്രസ് 7 ഇടത്തും എന്‍പിപി 6 ഇടത്തും മുന്നേറുന്നു. ഉത്തരാഖണ്ഡില്‍ 43 സീറ്റില്‍ ബിജെപിയും 21 സീറ്റുകളില്‍ കോണ്‍ഗ്രസും മുന്നേറുന്നു.

    ഉത്തരാഖണ്ഡില്‍ 70, മണിപ്പൂരില്‍ 60, എന്നിങ്ങനെയാണ് ആകെ സീറ്റുകള്‍. എക്‌സിറ്റ് പോളുകളില്‍ മണിപ്പൂരില്‍ ബിജെപിക്കാണ് സാധ്യത. ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മത്സരം.

    കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോളുകളിലെല്ലാം മണിപ്പൂരില്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ നേതൃത്വത്തില്‍ ബിജെപിയുടെ തുടര്‍ഭരണമാണ് പ്രവചിക്കുന്നത്. ആജ് തക്, എബിസി എക്‌സിറ്റ് പോളുകളും ബിജെപിയുടെ വിജയം പ്രവചിച്ചു. ബിജെപിക്ക് 35ല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം.

    ഉത്തരാഖണ്ഡില്‍ ഭരണം നിലനിര്‍ത്താനാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. 70 സീറ്റുകളുള്ള സംസ്ഥാനത്ത് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഏറെയും ബിജെപിക്ക് അനുകൂലമായിരുന്നു. ബിജെപി 35 മുതല്‍ 40 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം.

    Also read: Assembly Election 2022 Result | യുപിയിലും പഞ്ചാബിലും തകർന്നടിഞ്ഞ് കോൺഗ്രസ്: ഗോവയിലും തിരിച്ചടി

    Assembly Election Result 2022 | ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ബിജെപിയ്ക്ക് ലീഡ്; മത്സരം കടുപ്പിച്ച് കോണ്‍ഗ്രസ്

    ന്യൂഡല്‍ഹി: ഗോവയില്‍(Goa) ഇഞ്ചോടിഞ്ച് പോരാട്ടം. ഒടുവിലത്തെ ലീഡ് നില അനുസരിച്ച് 18 സീറ്റില്‍ ബിജെപിയും 15 സീറ്റുകളില്‍ കോണ്‍ഗ്രസും മുന്നേറുന്നു. ഗോവയില്‍ 40 സീറ്റുകളിലെ വോട്ടുകളാണ് എണ്ണുന്നത്. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും വിജയം നേടാനാകാതെ പോയതിന്റെ നിരാശയിലായിരുന്നു കോണ്‍ഗ്രസ്.

    കൂടുതല്‍ മികച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തുമെന്ന് ബിജെപി അവകാശപ്പെടുന്നു. ഗോവയില്‍ ഇത്തവണ തൂക്കു മന്ത്രിസഭ ആയിരിക്കുമെന്നാണ് എക്‌സിറ്റ് പോളുകളില്‍ ഏറെയും പ്രവചിക്കുന്നത്.

    അതേസമയം ഉത്തര്‍പ്രദേശില്‍ ബിജെപി മുന്നേറ്റം തുടരുകയാണ്. ബിജെപി ലീഡ് 215 സീറ്റുകളിലേക്ക് ഉയര്‍ത്തി. കടുത്ത മത്സരം മുന്നോട്ടുവെച്ച സമാജ് വാദി പാര്‍ട്ടി 98 സീറ്റുകളിലാണ് മുന്നേറുന്നത്.

    രാജ്യത്തേറ്റവും ജനസംഖ്യയും നിയമസഭാ സീറ്റുകളുമുള്ള യുപിയിലെ തെരഞ്ഞെടുപ്പ് ദേശീയരാഷ്ട്രീയത്തില്‍ സവിശേഷ പ്രധാന്യമര്‍ഹിക്കുന്നതാണ്. 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സെമി ഫൈനലായാണ് ഉത്തര്‍പ്രദേശിലെ പോരാട്ടത്തെ രാജ്യം ഉറ്റു നോക്കുന്നത്.
    2017 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 403 സീറ്റുകളില്‍ 312 എണ്ണം ബിജെപി നേടി. രണ്ടാമതെത്തിയ സമാജ് വാദി പാര്‍ട്ടിക്ക് 47 സീറ്റുകളാണ് ലഭിച്ചത്.

    Published by:Sarath Mohanan
    First published: