• HOME
  • »
  • NEWS
  • »
  • india
  • »
  • Assembly Election 2022 Result | കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രവര്‍ത്തകരുടെ പ്രതിഷേധം; പ്രതീക്ഷയ്ക്ക് വകയില്ലെന്ന് ആക്ഷേപം

Assembly Election 2022 Result | കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രവര്‍ത്തകരുടെ പ്രതിഷേധം; പ്രതീക്ഷയ്ക്ക് വകയില്ലെന്ന് ആക്ഷേപം

പ്ലക്കാര്‍ഡുകളുമായി എത്തിയ ഇവര്‍ നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. അതേസമയം കോണ്‍ഗ്രസ് നേരിട്ട കനത്ത തിരിച്ചടിയില്‍ നേതാക്കളാരും പ്രതികരിച്ചിട്ടില്ല

Congress

Congress

  • Share this:
    അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്. അധികാരം കൈയ്യിലുണ്ടായിരുന്ന പഞ്ചാബിലടക്കം കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിടുന്നത്.   ഒരുകാലത്ത് തുടർച്ചയായി ഭരിച്ച ഉത്തർപ്രദേശിലും കോൺഗ്രസ് നാമാവശേഷമായി. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്ന ഗോവയിലും മണിപ്പൂരിലും കോൺഗ്രസ് ഇത്തവണ പിന്നിൽ പോയി. ഉത്തരാഖണ്ഡിൽ മാത്രമാണ് കോൺഗ്രസിന്  ഭേദപ്പെട്ട പ്രകടനം നടത്തുന്നത്.

    തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാം സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പിന്നിലായതില്‍ പ്രതിഷേധിച്ച് ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡല്‍ഹി എ.ഐ.സി.സി ആസ്ഥാനത്ത് പ്രതിഷേധ പ്രകടനവുമായി എത്തി. പ്ലക്കാര്‍ഡുകളുമായി എത്തിയ ഇവര്‍ നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. അതേസമയം കോണ്‍ഗ്രസ് നേരിട്ട കനത്ത തിരിച്ചടിയില്‍ നേതാക്കളാരും പ്രതികരിച്ചിട്ടില്ല.

    ഭരണം ഉണ്ടായിരുന്ന പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചരണ്‍ജിത് സിങ് ഛന്നിയും പി.സി.സി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ധു അടക്കമുള്ള പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ പിന്നിലാണ്. പഞ്ചാബ് ഒഴികെ ബാക്കി നാലിടത്തും ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്.  ആംആദ്മി പാര്‍ട്ടി നടത്തിയ ശക്തമായ മുന്നേറ്റമാണ് പഞ്ചാബില്‍ കോണ്‍ഗ്രസിന് അടിപതറാന്‍ കാരണമായത്. പാര്‍ട്ടിയിലെ ആഭ്യന്തര കലഹവും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിലുണ്ടായ തര്‍ക്കവും കോണ്‍ഗ്രസിന് ദോഷം ചെയ്തു.

    മണിപ്പൂരില്‍ 20 സീറ്റിലും ഉത്തരാഖണ്ഡില്‍ 42 സീറ്റിലും ഗോവയില്‍ 20 സീറ്റിലും ഉത്തര്‍ പ്രദേശില്‍ 266 സീറ്റിലും ബിജെപി ലീഡ്  ചെയ്യുന്നു.  പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി തരംഗം എന്ന് തന്നെ പറയാം ആകെയുള്ള 117 സീറ്റില്‍ 88 ഇടത്തും ആപ്പിന്‍റെ കുതിപ്പാണ് കാണാന്‍ കഴിയുന്നത്. 15 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് പഞ്ചാബില്‍ ലീഡ് ഉള്ളത്.

    ഒരുകാലത്ത് തുടർച്ചയായി ഭരിച്ച മണിപ്പൂരിലും കോൺഗ്രസിന് ശക്തമായ തിരിച്ചടി നേരിട്ടു. കഴിഞ്ഞ തവണ 28 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്ന കോൺഗ്രസ് ഇത്തവണ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ7 ഇടത്ത് മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്.
    Published by:Arun krishna
    First published: