• HOME
  • »
  • NEWS
  • »
  • india
  • »
  • Assembly Elections 2022 | കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞു; കൂടുതൽ ഇളവുകൾ അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

Assembly Elections 2022 | കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞു; കൂടുതൽ ഇളവുകൾ അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

റോഡ് ഷോ, പദയാത്ര, വാഹന റാലികൾ എന്നിവയ്ക്കുള്ള വിലക്ക് തുടരും.

News18 Malayalam

News18 Malayalam

  • Share this:
    രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകൾ (Covid 19 cases) കുറയാൻ തുടങ്ങിയതിന്റെ പശ്ചാത്തലത്തിൽ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് (Assembly Elections 2022) കൂടുതൽ ഇളവുകൾ നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ (Election Commission). ഹാളിനുള്ളിലും തുറസ്സായ സ്ഥലങ്ങളിലും നടക്കുന്ന പൊതുയോഗങ്ങൾക്കാണ് ഇളവ്. ഹാളിനുള്ളിൽ നടക്കുന്ന യോഗങ്ങളിൽ സീറ്റിങ് ശേഷിയുടെ 50 ശതമാനം ആളുകളെയും തുറസ്സായ സ്ഥലങ്ങളിൽ വിസ്തീർണം അനുസരിച്ച് 30 ശതമാനം ആളുകളെയും പ്രവേശിപ്പിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വക്താവ് അറിയിച്ചു.

    അതേസമയം, റോഡ് ഷോ, പദയാത്ര, വാഹന റാലികൾ എന്നിവയ്ക്കുള്ള വിലക്ക് തുടരും. വീടുകൾതോറും കയറിയിറങ്ങിയുള്ള പ്രചാരണത്തിന് അനുവദനീയമായ ആളുകളുടെ എണ്ണം 20 തന്നെയാണ്. രാത്രി എട്ട് മുതൽ രാവിലെ എട്ട് വരെയുള്ള പ്രചാരണത്തിനും വിലക്കുണ്ട്. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് വേണ്ടി ശനിയാഴ്ച കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയ സെക്രട്ടറിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ ചർച്ചയെ തുടർന്നാണ് ഇളവുകൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്.

    രാജ്യത്തെ കോവിഡ് സാഹചര്യത്തെക്കുറിച്ച് ആരോഗ്യ സെക്രട്ടറി കമ്മീഷനോട് വിശദീകരിച്ചു. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന മൊത്തം കേസുകളിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലുള്ളത് വളരെ ചെറിയ അനുപാതമാണെന്ന് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.

    Also read- വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ നടപടിയെടുക്കാം; മുദ്രക്കടലാസിൽ സത്യവാങ്മൂലം ഒപ്പിട്ട് നൽകി AAP സ്ഥാനാർത്ഥികൾ

    ജനുവരി 21-22 തീയതികളിൽ കോവിഡ് കേസുകൾ ഏറ്റവും ഉയർന്നനിലയിലായിരുന്നെവെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം ജനുവരി 22ന് 32,000 ആയിരുന്നു. എന്നാൽ ഫെബ്രുവരി 5ന് ഇത് 7,000 ആയി കുറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

    ഈ അഞ്ച് സംസ്ഥാനങ്ങളിൽ ഫെബ്രുവരി 1നും മാർച്ച് 7നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. മാർച്ച് 10നാണ് ഫല പ്രഖ്യാപനം.

    Punjab Election | ചരണ്‍ജിത് സിങ് ചന്നി പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി;  പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി

    ലുധിയാന:  പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ (punjab assembly election )  ചരണ്‍ജിത് സിങ് ചന്നി (charanjit singh channi) കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും. (Congress cm candidate) ലുധിയാനയില്‍ നടന്ന വെര്‍ച്വല്‍ റാലിയില്‍ വെച്ച് രാഹുല്‍ ഗാന്ധിയാണ്(Rahul Gandhi) ചന്നിയെ പഞ്ചാബിലെ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി (punjab congress committee) അധ്യക്ഷനും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദുവിന്‍റെ (navjot singh sidhu) സാന്നിദ്ധ്യത്തിലായിരുന്നു പ്രഖ്യാപനം.

    ALSO READ- Punjab Polls | കാർഷിക നിയമങ്ങൾ പിൻവലിച്ചത് പഞ്ചാബ് തെരഞ്ഞെടുപ്പിനെ ബാധിക്കുന്നത് എങ്ങനെ? വോട്ട് ആര് കൊയ്യും?

    കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിച്ചത് ജനങ്ങളാണ്, പഞ്ചാബ് പറയുന്നത് ഛന്നിയുടെ പേരാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നരേന്ദ്രമോദിയും അരവിന്ദ് കെജരിവാളും ഏകാധിപതികളെ പോലെയാണ് ഭരണം നടത്തുന്നത്. കോണ്‍ഗ്രസിന്‍റെ രീതി വ്യത്യസ്തമാണ്. മുഖ്യമന്ത്രി ആരാകണമെന്നതിൽ എല്ലാവരിൽ നിന്നും അഭിപ്രായം തേടി. പഞ്ചാബിലെ ജനങ്ങളാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതെന്നും രാഹുൽ പറഞ്ഞു.
    Published by:Naveen
    First published: