• HOME
  • »
  • NEWS
  • »
  • india
  • »
  • Yogi Adityanath | 'ഹൃദയം നിറഞ്ഞ ആശംസകളും അഭിനന്ദങ്ങളും'; ചരിത്രവിജയത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് യോഗി

Yogi Adityanath | 'ഹൃദയം നിറഞ്ഞ ആശംസകളും അഭിനന്ദങ്ങളും'; ചരിത്രവിജയത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് യോഗി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനക്ഷേമ നയങ്ങളിൽ സാധാരണക്കാർക്കുള്ള ഉറച്ച വിശ്വാസത്തിന്റെ തെളിവാണ് മികച്ച ഭൂരിപക്ഷത്തോട് കൂടിയുള്ള ഈ ഗംഭീര വിജയമെന്നും യോഗി കൂട്ടിച്ചേർത്തു.

യോഗി ആദിത്യനാഥ്

യോഗി ആദിത്യനാഥ്

  • Share this:
    ലക്‌നൗ: ഉത്തർപ്രദേശ് (Uttar Pradesh) നിയമസഭാ തിരഞ്ഞെടുപ്പിൽ (Assembly Elections 2022) നേടിയ ചരിത്ര വിജയത്തിന് പിന്നാലെ ജനങ്ങളോടും ബിജെപി (BJP) പ്രവർത്തകരോടും പാർട്ടി നേതൃത്വത്തോടും നന്ദി പറഞ്ഞ് യോഗി ആദിന്യനാഥ് (Yogi Adityanath). ട്വിറ്ററിലൂടെ ഹിന്ദിയിലായിരുന്നു അദ്ദേഹത്തിന്റെ നന്ദി പറച്ചിൽ. നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് ജനങ്ങൾക്കെല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേരുന്നുവെന്നാണ് യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (PM Narendra Modi) ജനക്ഷേമ നയങ്ങളിൽ സാധാരണക്കാർക്കുള്ള ഉറച്ച വിശ്വാസത്തിന്റെ തെളിവാണ് മികച്ച ഭൂരിപക്ഷത്തോട് കൂടിയുള്ള ഈ ഗംഭീര വിജയമെന്നും യോഗി കൂട്ടിച്ചേർത്തു.

    പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെ പി നഡ്ഡ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പാർട്ടി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്രദേവ് സിങ് എന്നിവർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് യോഗിയുടെ ട്വീറ്റുകൾ. തിരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തിച്ച ബിജെപി പ്രവർത്തകരോടുള്ള നന്ദിയും യോഗി ഈ ട്വീറ്റുകളിലൂടെ പ്രകാശപ്പെടുത്തി.


    'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനക്ഷേമ നയങ്ങളിൽ സാധാരണക്കാർക്കുള്ളഉറച്ച വിശ്വാസത്തിന് തെളിവാണ് ഈ ഗംഭീര ഭൂരിപക്ഷം. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയത്തിനായി അർപ്പണ മനോഭാവത്തോടെ പ്രവർത്തിച്ച കഠിനാധ്വാനികളും പോരാട്ട വീര്യവുമുള്ള പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.'- യോഗി കുറിച്ചു.

    Also read- Assembly Election 2022 | മത്സരിച്ചത് 611; വിജയിച്ചത് 351; മോദിയുടെയും യോഗിയുടെയും ചിറകിലേറി ബിജെപിക്ക് തുടർഭരണം


    ഉത്തർപ്രദേശിൽ ബിജെപി വീണ്ടും അധികാരത്തിലേറുമ്പോൾ സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കുകയാണ് യോഗി ആദിത്യനാഥ്. അഞ്ച് വർഷം അധികാരത്തിലിരുന്ന ശേഷം തുടർ ഭരണം നേടുന്ന ആദ്യത്തെ മുഖ്യമന്ത്രിയാവുകയാണ് യോഗി. ഉത്തർപ്രദേശിൽ മുൻപ് നാല് മുഖ്യമന്ത്രിമാർ രണ്ടാം വട്ടം അധികാരത്തിലേറിയിട്ടുണ്ടെങ്കിലും അവരാരും അഞ്ച് വർഷം ഭരിച്ച ശേഷം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടല്ല രണ്ടാം വട്ടം മുഖ്യമന്ത്രിയായത് എന്നതാണ് യോഗി ആദിത്യനാഥിന്റെ നേട്ടത്തെ ശ്രദ്ധേയമാക്കുന്നത്.

    37 വര്‍ഷത്തെ ചരിത്രം മാറ്റിയെഴുതി ബിജെപി

    1985ന് ശേഷം തുടര്‍ച്ചയായി അധികാരത്തിലെത്തുന്ന ആദ്യ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകും യോഗി ആദിത്യനാഥ്. അഞ്ചുവർഷം പൂർത്തിയാക്കി ഒരു മുഖ്യമന്ത്രി ഭരണത്തുടർച്ച നേടുന്നതും ഇതാദ്യമാണ്. മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് ഗോരഖ്പൂര്‍ അര്‍ബന്‍ സീറ്റില്‍ 1,02,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. നിലവില്‍ 269 സീറ്റുകളിലാണ് ബിജെപി സഖ്യം യുപിയില്‍ മുന്നിട്ട് നില്‍ക്കുന്നത്. 403 അസംബ്ലി സീറ്റുകളുള്ള സംസ്ഥാനത്ത് ഭൂരിപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 202 സീറ്റുകളാണ് വേണ്ടത്.

    Also read-  Assembly Election 2022 | 2024ൽ ഇന്ത്യക്ക് കരുത്തേകാൻ മോദി-യോഗി ഇരട്ട എഞ്ചിന് ഇന്ധനമേകി യുപി

    കാവി ധരിച്ച സന്യാസി

    2017 മാര്‍ച്ച് 18നാണ് മഹാരാജ് എന്നു വിളിപ്പേരുള്ള യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി ചുമതലയേറ്റത്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ ഉത്തര്‍പ്രദേശില്‍, കുറഞ്ഞ കാലത്തിനുള്ളില്‍, വലിയ മാറ്റങ്ങളാണ് യോഗി സര്‍ക്കാര്‍ വരുത്തിയത്. ഇതും ഫലം അനുകൂലമാകാൻ കാരണമായി. കര്‍ഷകരുടെ കടം എഴുതിത്തള്ളിയത്, ഡിഗ്രിവരെ സൗജന്യപഠനം, ഒന്നുമുതല്‍ എട്ടാം ക്ലാസുവരെ പഠിക്കുന്ന കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍, യൂണിഫോം, സ്‌കൂള്‍ബാഗ്, 1.78 കോടി കുട്ടികള്‍ക്ക് ഉച്ചഭക്ഷണം, ഹൈസ്‌കൂള്‍ ഇന്റര്‍മിഡിയേറ്റ് തലത്തില്‍ എന്‍സിഇആര്‍ടി പാഠ്യപദ്ധതി, പ്രധാനമന്ത്രിയുടെ ദേശീയ ആരോഗ്യമിഷന്‍ പദ്ധതിയനുസരിച്ച് 1.18 കോടി കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ചികിത്സാസഹായപദ്ധതി, 8 പുതിയ മെഡിക്കല്‍ കോളേജുകള്‍, ഗോരഖ്പൂരിലും റായ്ബറേലിയിലും എയിംസ്, ഗോതമ്പ്, അരി, പയറുവര്‍ഗങ്ങള്‍ എന്നിവയ്ക്ക് താങ്ങുവില, 2.29 കോടി കര്‍ഷകര്‍ക്ക് മുദ്ര ആരോഗ്യകാര്‍ഡ് തുടങ്ങിയ നടപടികളും ഇത്തവണ ബിജെപി പ്രചാരണായുധമാക്കി. ‌
    Published by:Naveen
    First published: