• HOME
  • »
  • NEWS
  • »
  • india
  • »
  • COVID 19ന് മരുന്ന് | ബാബ രാംദേവിനെതിരെ കോടതിയിൽ പരാതി ഫയൽ ചെയ്തു

COVID 19ന് മരുന്ന് | ബാബ രാംദേവിനെതിരെ കോടതിയിൽ പരാതി ഫയൽ ചെയ്തു

മരുന്നിനെക്കുറിച്ചുള്ള പരസ്യവും അവകാശവാദങ്ങളും നിർത്തിവെയ്ക്കാൻ ആയുഷ് മന്ത്രാലയം പതഞ്ജലി ആയുർവേദിനോട് ആവശ്യപ്പെട്ടതായും പരാതിയിൽ വ്യക്തമാക്കുന്നു.

News 18

News 18

  • Last Updated :
  • Share this:
    ന്യൂഡൽഹി: യോഗഗുരു ബാബ രാംദേവിന് എതിരെയും പതഞ്ജലി ആയുർവേദ് എം.ഡി ആചാര്യ ബാലകൃഷ്ണയ്ക്ക് എതിരെയും ബിഹാർ കോടയിയിൽ ക്രിമിനൽ പരാതി രജിസ്റ്റർ ചെയ്തു. കോവിഡ് 19ന് എതിരെയുള്ള മരുന്ന് കണ്ടു പിടിച്ചെന്ന് അവകാശപ്പെട്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം അപകടാവസ്ഥയിൽ ആക്കുകയും ചെയ്യുന്നുവെന്നാണ് പരാതി.

    ക്രിമിനൽ ഗൂഡാലോചന, വഞ്ചന, മറ്റ് കുറ്റങ്ങൾ എന്നിവ ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് മുകേഷ് കുമാറിന്റെ മുമ്പാകെ തമന്ന ഹാഷ്മി സമർപ്പിച്ച ഹർജിയിൽ പറയുന്നു. വിവിധ വിഷയങ്ങളിൽ രാഷ്ട്രീയക്കാർക്കെതിരെ കോടതിയിൽ പരാതികൾ നൽകിയതിലൂടെ ഇദ്ദേഹം നേരത്തെയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

    You may also like:'പ്രവാസി കോവിഡും ലോക്കല്‍ കോവിഡുമില്ല; മുഖ്യമന്ത്രി വിവേചനമുണ്ടാക്കുന്നു'; എം.കെ മുനീര്‍ [NEWS]ജോലിയില്ല; ശമ്പളമില്ല: തെരുവിൽ പച്ചക്കറി വിറ്റ് ഇംഗ്ലീഷ് അധ്യാപകൻ [NEWS] ഇന്നലെ പോസിറ്റീവ്, ഇന്ന് നെഗറ്റീവ്; COVID 19 പരിശോധനാഫലം നെഗറ്റീവെന്ന് പാക് താരം മുഹമ്മദ് ഹഫീസ് [NEWS]

    അതേസമയം, കേസ് ജൂൺ 30ലേക്ക് കോടതി മാറ്റി. പതഞ്ജലി റിസർച്ച് ഇൻസ്റ്റിറ്റ്യൂട് കൺവീനർ രാംദേവ്, ഓർഗനൈസേഷൻ ചെയർമാൻ ബാൽകൃഷ്ണ എന്നിവർക്കെതിരെയാണ് പരാതി. കോവിഡ് 19 നെ ചികിത്സിക്കാൻ 'കൊറോനിൽ ടാബ് ലറ്റ്' തയ്യാറാക്കിയതായുള്ള രാംദേവിന്റെയും ബാൽകൃഷ്ണയുടെയും അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നത് അല്ലാതെ മറ്റൊന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു.

    മരുന്നിനെക്കുറിച്ചുള്ള പരസ്യവും അവകാശവാദങ്ങളും നിർത്തിവെയ്ക്കാൻ ആയുഷ് മന്ത്രാലയം പതഞ്ജലി ആയുർവേദിനോട് ആവശ്യപ്പെട്ടതായും പരാതിയിൽ വ്യക്തമാക്കുന്നു.
    First published: