• HOME
  • »
  • NEWS
  • »
  • india
  • »
  • Gyanvapi| ഗ്യാൻവാപിയിലെ ശിവലിംഗത്തെക്കുറിച്ച് പോസ്റ്റ്; ഡൽഹി സർവകലാശാലയിലെ അധ്യാപകൻ അറസ്റ്റിൽ

Gyanvapi| ഗ്യാൻവാപിയിലെ ശിവലിംഗത്തെക്കുറിച്ച് പോസ്റ്റ്; ഡൽഹി സർവകലാശാലയിലെ അധ്യാപകൻ അറസ്റ്റിൽ

പള്ളിയുടെ ഉള്ളില്‍ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദം സംബന്ധിച്ച് രത്തന്‍ ലാല്‍ നടത്തിയ അഭിപ്രായപ്രകടനമാണ് നടപടിക്ക് ഇടയാക്കിയത്

Gyanvapi Mosque. (PTI Photo)

Gyanvapi Mosque. (PTI Photo)

  • Share this:
    ന്യൂഡല്‍ഹി: വാരണാസിയിലെ ഗ്യാന്‍വാപി (Gyanvapi) പള്ളി സമുച്ചയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് ഡല്‍ഹി യൂണിവേഴ്‌സിറ്റി അധ്യാപകന്‍ അറസ്റ്റില്‍. യൂണിവേഴ്‌സിറ്റിക്കു കീഴിലെ ഹിന്ദു കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ രത്തന്‍ ലാല്‍ ആണ് അറസ്റ്റിലായത്. പള്ളിയുടെ ഉള്ളില്‍ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദം സംബന്ധിച്ച് രത്തന്‍ ലാല്‍ നടത്തിയ അഭിപ്രായപ്രകടനമാണ് നടപടിക്ക് ഇടയാക്കിയത്.

    ഇന്ത്യന്‍ ശിക്ഷാനിയമം 153 എ പ്രകാരം മതം, വര്‍ഗം, ഭാഷ തുടങ്ങിയവയുടെ പേരില്‍ ശത്രുതയുണ്ടാക്കുക, സഹവര്‍ത്തിത്വം നശിപ്പിക്കുക എന്നീ കുറ്റങ്ങളും 295 എ പ്രകാരം മതവികാരം വ്രണപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി നോര്‍ത്ത് സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ഡല്‍ഹി സ്വദേശിയായ അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്.

    Also Read- Vijay Babu| വിജയ് ബാബു ജോർജിയയിലേക്ക് കടന്നുവെന്ന് വിവരം; റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ പൊലീസ്

    ശിവലിംഗത്തെക്കുറിച്ച് അപകീര്‍ത്തികരവും പ്രകോപനപരവുമായ പരാമര്‍ശം നടത്തിയതായി പരാതിയില്‍ ആരോപിക്കുന്നു. ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയ സംഭവം വളരെ വൈകാരിക സ്വഭാവമുള്ളതും കോടതിക്ക് മുന്നിലുള്ള വിഷയവുമാണെന്നും പരാതിയില്‍ പറയുന്നു.

    Also Read- Attack| മൊബൈൽ ​ഗെയിമിനെ ചൊല്ലി തർക്കം; യുവാവിനെ പ്രായപൂർത്തിയാകാത്ത സുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു

    ഇന്ത്യയില്‍ എന്തിനേക്കുറിച്ചെങ്കിലും പറഞ്ഞാല്‍ അത് ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തും എന്നതാണ് അവസ്ഥയെന്ന് രത്തന്‍ ലാല്‍ പറയുന്നു. ഇത് പുതിയൊരു കാര്യമല്ല. ചരിത്രകാരന്‍ എന്ന നിലയില്‍ താന്‍ നിരവധി അഭിപ്രായപ്രകടനങ്ങള്‍ നടത്താറുണ്ട്. അത് എഴുതുമ്പോള്‍ സുരക്ഷിതമായ ഭാഷ ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

    Also Read- Arrest | 876 ഗ്രാം തൂക്കമുള്ള ചന്ദന ശില്‍പവുമായി അച്ഛനും മകനും ഉള്‍പ്പെടെ മൂന്നുപേരെ വനപാലകര്‍ പിടികൂടി

    English Summary: Associate professor of Delhi University’s Hindu College Ratan Lal was arrested on Friday night for his “objectionable" social media post referring to claims about a ‘Shivling’ found inside Varanasi’s Gyanvapi mosque complex, police said.An FIR was lodged against Lal on Tuesday night based on a complaint filed by a Delhi-based lawyer.
    Published by:Rajesh V
    First published: