നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വാക്‌സിനേഷന്‍ വിതരണത്തില്‍ കാലതാമസം; സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ആസ്ട്രസെനകയുടെ നോട്ടീസ്

  വാക്‌സിനേഷന്‍ വിതരണത്തില്‍ കാലതാമസം; സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ആസ്ട്രസെനകയുടെ നോട്ടീസ്

  സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് യുകെയിലേക്ക് വാക്‌സിനുകള്‍ കയറ്റുമതി വൈകിയതിനെ തുടര്‍ന്നാണ് നോട്ടീസ് അയച്ചത്

  Adar Poonawalla

  Adar Poonawalla

  • Share this:
   ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്ന കാലതാമസത്തെക്കുറിച്ച് യുകെ ആസ്ഥാനമായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനക വാക്‌സിന്‍ നിര്‍മാണ പങ്കാളിയായ പൂനെ ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നോട്ടീസ് അയച്ചു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാലെയാണ് ഇക്കാര്യം അറിയിച്ചത്.

   'നിയമപരമായ അറിയിപ്പ് രഹസ്യ സ്വഭാവമുള്ളതിനാല്‍ എനിക്ക് അഭിപ്രായപ്പെടാന്‍ കഴിയില്ല. പക്ഷെ ഇന്ത്യന്‍ സപ്ലൈകള്‍ക്ക് മുന്‍ഗണന നല്‍കിയതിനാല്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നിറവേറ്റാന്‍ കഴിയാത്ത കരാര്‍ ബാധ്യതയെക്കുറിച്ചുള്ള നിയമപരമായ തര്‍ക്കങ്ങള്‍ രമ്യമായി കൈകാര്യം ചെയ്യാനും പരിഹരിക്കാനുമുള്ള എല്ലാ വഴികളും ഞങ്ങള്‍ പരിശോധിക്കുന്നുണ്ട്' പുനവാല ബിസിനസ് സ്റ്റാന്റേര്‍ഡിനോട് അഭിപ്രായപ്പെട്ടു.

   സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് യുകെയിലേക്ക് വാക്‌സിനുകള്‍ കയറ്റുമതി വൈകിയതിനെ തുടര്‍ന്നാണ് നോട്ടീസ് അയച്ചതെന്നും കൂടാതെ കോവാക്‌സ് പദ്ധതിയിലൂടെ മറ്റ് രാജ്യങ്ങളിലേക്കും നല്‍കാന്‍ ഏര്‍പ്പെട്ടിട്ടുള്ള കരാര്‍ പാലിക്കാത്തതുകൊണ്ടാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആസ്ട്രസെനകയുടെ ലീഗല്‍ നോട്ടീസിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിനും അറിയാമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

   Also Read- PM Mudra Yojana പ്രധാനമന്ത്രി മുദ്ര യോജന: ആറു വർഷം പിന്നിട്ടു, ഇതുവരെ അനുവദിച്ചത് 14.96 ലക്ഷം കോടി രൂപ

   'എല്ലാവരും ഇതു മനസ്സിലാക്കും. പ്രശ്‌നം പരിഹരിക്കനായി എന്ത് ചെയ്യവാകുമെന്ന് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്' പൂനവാല പറഞ്ഞു. അതേസമയം കോവിഡ് വാക്‌സിന്‍ കയറ്റുമതി ചെയ്യുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതും വാക്‌സിന്‍ കയറ്റുമതി ചെയ്യുന്നതിന് കാലതാമസമുണ്ടാക്കിയെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആരോപിച്ചു. അടുത്ത ഒന്നു രണ്ടു മാസങ്ങളിലേക്ക് വാക്‌സിന് സ്വന്തം ആവശ്യങ്ങള്‍ക്കായി സെറം മുന്‍ഗണന നല്‍കുമെന്ന് പൂനവാല പറഞ്ഞു.

   'ഇത് താല്‍ക്കാലിക നടപടിയാണെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ കോവിഡ് സ്ഥിതി കുറയുകയാണെങ്കില്‍ വാക്‌സിന്‍ കയറ്റുമതിക്ക് വേഗത കൈവരിക്കാന്‍ കഴിയും. രണ്ടു മാസത്തിനുള്ളില്‍ ഇന്ത്യയിലെ സാഹചര്യത്തെ അടിസ്ഥാനമാക്കി ഞങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും അവലോകനം ചെയ്യാന്‍ കഴിയും. അതുവഴി ലോകത്തിനും ഇന്ത്യയ്ക്കും നല്ലത് ചെയ്യാന്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'അദ്ദേഹം പറഞ്ഞു.

   ഇന്ത്യയില്‍ കോവിഡ് വര്‍ദ്ധനവ് കാരണം ലോകത്തിന് കോവിഡ് വാക്‌സിന്‍ ലഭ്യമാകുന്നത് ചെറിയ ഒരു ശതമാനമാണെന്ന് ജി എ വി ഐ സിഇഒ സേത്ത് ബെര്‍ക്ലി അഭിപ്രായപ്പെട്ടു. 'മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ഞങ്ങള്‍ 90 ദശലക്ഷം കോവിഡ് വാക്‌സിനുകള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതിനേക്കാള്‍ കുറവായിരിക്കും ലഭിക്കുമെന്ന് ഞങ്ങള്‍ സംശയിക്കുന്നു. അതൊരു പ്രശ്‌നമാണ്'ബെര്‍ക്ലി പറഞ്ഞു.

   ജി എ വി ഐയും യുഎന്‍ പിന്തുണയുള്ള കോവാക്‌സ് പദ്ധതിയും എല്ലാ രാജ്യങ്ങളിലേക്കും കോവിഡ് വാക്‌സിനമുകളുടെ തുല്യമായ വിതരണത്തിനായി പ്രവര്‍ത്തിക്കുന്നു. അതേസമയം ജൂണ്‍ മാസത്തോടെ വാക്‌സിന്റെ ഉല്‍പാദനശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് 3,000 കോടി ആവശ്യമാണെന്ന് അദാര്‍ പൂനവാല എന്‍ഡിടിവിയോട് പറഞ്ഞു.
   Published by:Jayesh Krishnan
   First published:
   )}