കര്‍ണാടകയില്‍ ജ്യോതിഷികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പണി; 'കൈപ്പത്തി' ഉളള പരസ്യബോര്‍ഡ് മറയ്ക്കണം

ജ്യോതിഷികളുടെ പരസ്യവും കോണ്‍ഗ്രസിന്റെ പ്രചാരണത്തിന്റെ ഭാഗമാവുമെന്ന നിരീക്ഷണമാണ് കമ്മീഷനെ ഇത്തരത്തിലൊരു ഉത്തരവിലേക്ക് നയിച്ചത്

news18
Updated: March 13, 2019, 4:56 PM IST
കര്‍ണാടകയില്‍ ജ്യോതിഷികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പണി; 'കൈപ്പത്തി' ഉളള പരസ്യബോര്‍ഡ് മറയ്ക്കണം
astrologers
  • News18
  • Last Updated: March 13, 2019, 4:56 PM IST
  • Share this:
ബെംഗളൂരു: തെരഞ്ഞെടുപ്പ് കാലത്ത് ഭാവിയറിയാന്‍ എത്തുന്ന രാഷ്ട്രീയക്കാരെ ലക്ഷ്യമിട്ട് പുത്തന്‍ പരസ്യബോര്‍ഡുകളുമായി ഇറങ്ങിയ ജ്യോതിഷികള്‍ക്ക് തിരിച്ചടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി. പരസ്യബോര്‍ഡുകളില്‍ ഉപയോഗിക്കുന്ന 'കൈപ്പത്തി' കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ ചിഹ്നമായതാണ് ജ്യോതിഷികള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.

കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തില്‍ ഭാവിയറിയാനെത്തുന്ന രാഷ്ട്രീയക്കാരെയും വോട്ടര്‍മാരെയും കാത്ത് ബോര്‍ഡുകള്‍ സ്ഥാപിച്ച ജ്യോതിഷികള്‍ക്കാണ് ഇലക്ഷന്‍ കമ്മീഷന്‍ നടപടി തിരിച്ചടിയായിരിക്കുന്നത്. ജ്യോതിഷികളുടെ പരസ്യവും കോണ്‍ഗ്രസിന്റെ പ്രചാരണത്തിന്റെ ഭാഗമാവുമെന്ന നിരീക്ഷണമാണ് കമ്മീഷനെ ഇത്തരത്തിലൊരു ഉത്തരവിലേക്ക് നയിച്ചത്.

Also Read: സ്റ്റോര്‍ റൂമില്‍ ആലിംഗനബദ്ധരായി പ്രിന്‍സിപ്പലും അധ്യാപികയും; വീഡിയോ വൈറല്‍; പിന്നാലെ സസ്‌പെന്‍ഷന്‍

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് പരസ്യബോര്‍ഡുകളിലെ കൈപ്പത്തി നീക്കുന്നത്. ചിത്രങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും ഇത് പെരുമാറ്റച്ചട്ടത്തിനെതിരാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വോട്ടെടുപ്പ് കഴിയുന്നത് വരെ തങ്ങളുടെ പരസ്യങ്ങളുടെ ഭാവിയെക്കുറിച്ച് ഇനി ജ്യോതിഷികള്‍ക്ക് ചിന്തിക്കേണ്ടതില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഏപ്രില്‍ 18 നും 23 നുമാണ് കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുക. അതിനുശേഷം മാത്രമേ പരസ്യബോര്‍ഡുകള്‍ ഇനി പഴയത് പോലെ പ്രദര്‍ശിപ്പിക്കാന്‍ കഴിയു.

First published: March 13, 2019, 4:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading