നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഇടിമിന്നൽ മരണം നിലയ്ക്കാതെ ബിഹാർ; ഇന്ന് മാത്രം മിന്നലേറ്റ് മരിച്ചത് 23 പേർ

  ഇടിമിന്നൽ മരണം നിലയ്ക്കാതെ ബിഹാർ; ഇന്ന് മാത്രം മിന്നലേറ്റ് മരിച്ചത് 23 പേർ

  മോശം കാലാവസ്ഥ ആയതിനാൽ ജാഗ്രത പാലിക്കണമെന്നും കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.

  News18 Malayalam

  News18 Malayalam

  • News18
  • Last Updated :
  • Share this:
   പാട്ന: ബിഹാറിൽ ഇടിമിന്നൽ മരണങ്ങൾ നിലയ്ക്കുന്നില്ല. ഇന്ന് മാത്രം ഇടിമിന്നലേറ്റ് 23 പേരാണ് ബിഹാറിൽ മരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അഞ്ച് ജില്ലകളിൽ നിന്നാണ് ഇന്ന് മരണങ്ങൾ കൂടുതലായും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭോജ്പുർ ജില്ലയിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരണമടഞ്ഞതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

   സരൺ, കൈമുർ, പാട്ന, ബക്സർ എന്നിവയാണ് ഇടിമിന്നൽ ബാധിച്ച മറ്റു ജില്ലകൾ. ഇടിമിന്നലിൽ സംസ്ഥാനത്ത് അഞ്ചു ജില്ലകളിലായി എട്ടുപേർ മരിച്ചതിന് തൊട്ടടുത്ത ദിവസമാണ് ഇത്രയധികം പേർ ഇടിമിന്നലിൽ മരിച്ചിരിക്കുന്നത്. ഇടിമിന്നലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപ നഷ്ടപരിഹാരം മുഖ്യമന്ത്രി നിതിഷ് കുമാർ പ്രഖ്യാപിച്ചിരുന്നു.

   You may also like:75,000 പേർക്ക് ഇരിക്കാം; ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം ജയ്പൂരിൽ‍ [NEWS]ആത്മ നി൪ഭർ ഭാരത് വെബിനാർ ഞായറാഴ്ച [NEWS] കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം; അടുത്ത ബന്ധുക്കളായ മൂന്ന് പേർ അറസ്റ്റിൽ [NEWS]

   മോശം കാലാവസ്ഥ ആയതിനാൽ ജാഗ്രത പാലിക്കണമെന്നും കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് ഉണ്ടായ ഇടിമിന്നലിൽ നൂറിലധികം പേരാണ് മരിച്ചത്.
   Published by:Joys Joy
   First published:
   )}