'ഇനി ആരും എന്നെ കൂട്ടബലാത്സംഗം ചെയ്യില്ലല്ലോ.. ആശ്വാസം'; രക്ഷപ്പെടാൻ സ്വയം തീ കൊളുത്തിയ യുവതിയുടെ ഉള്ളുപൊള്ളിക്കുന്ന വാക്കുകൾ

80 ശതമാനം പൊള്ളലേറ്റ യുവതി ജീവനായി പോരാടുകയാണ്

Rajesh V | news18
Updated: May 14, 2019, 11:31 AM IST
'ഇനി ആരും എന്നെ കൂട്ടബലാത്സംഗം ചെയ്യില്ലല്ലോ.. ആശ്വാസം'; രക്ഷപ്പെടാൻ സ്വയം തീ കൊളുത്തിയ യുവതിയുടെ ഉള്ളുപൊള്ളിക്കുന്ന വാക്കുകൾ
rape
  • News18
  • Last Updated: May 14, 2019, 11:31 AM IST
  • Share this:
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാപൂരിൽ ഏപ്രിൽ 28ന് സ്വയം തീ കൊളുത്തിയ യുവതി ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ജീവനായി പോരാടുകയാണ്. 80 ശതമാനം പൊള്ളലേറ്റ യുവതിയെ ആദ്യം പിതാവ് പതിനായിരം രൂപക്ക് വിൽക്കുകയായിരുന്നു. പിന്നീട് പലവതവണ കൂട്ട ബലാത്സംഗത്തിനിരയായി. പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാതെ വന്നതോടെ സ്വയം തീകൊളുത്തുകയായിരുന്നു. അതിനുശേഷം യുവതിയുടെ വാക്കുകൾ ഇങ്ങനെ- 'ഇനി ആരും എ‌ന്നെ കൂട്ടബലാത്സംഗം ചെയ്യില്ലല്ലോ, ആശ്വാസം'.

'ഞാൻ മരിക്കാൻ ആഗ്രഹിക്കുന്നു. ആരും ഇതുപോലെ വേദന സഹിക്കാൻ ഇഷ്ടപ്പെടുന്നുണ്ടാകില്ല. എന്റെ ശരീരം കത്തിക്കരിഞ്ഞു കഴിഞ്ഞു- യുവതിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 'എന്റെ രണ്ടാനച്ഛൻ ചെകുത്താനായിരുന്നു. അദ്ദേഹം കൂട്ടുകാർക്കൊപ്പം എന്നെ ബലാത്സംഗം ചെയ്യുമായിരുന്നു. പൊലീസിൽ പലതവണ പരാതി നൽകി. ഓരോ തവണയും അന്വേഷണം നടക്കുന്നുവെന്നാണ് പറയാറ്. 2018 ഒക്ടോബറിൽ പരാതി നൽകിയതാണ്. 2019 ഏപ്രിൽ ആയിട്ടും എഫ്ഐആർ പോലും തയാറാക്കിയില്ല'- യുവതി പറയുന്നു.

പിതാവിന്റെ സുഹൃത്തായിരുന്നു യുവതിയെ വിവാഹം ചെയ്തത്. നിത്യവും മർദിക്കുകയും സുഹൃത്തുക്കൾക്കൊപ്പം എത്തി ബലമായി യുവതിയെ കീഴ്പ്പെടുത്തുകയും ചെയ്യുമായിരുന്നു. പിതാവും സഹോദരങ്ങളും സഹോദരിയും പോലും രക്ഷക്കെത്തിയില്ലെന്ന് യുവതി പറയുന്നു. മൂന്നു കുട്ടികളാണ് യുവതിക്കുള്ളത്. ഇതിൽ ആദ്യത്തേത് ആദ്യ ഭർത്താവിൽ നിന്നും രണ്ടാമത്തേത് രണ്ടാമത്തെ ഭർത്താവിൽ നിന്നും മൂന്നാമത്തേത് കൂട്ടബലാത്സംഗത്തിന് ശേഷവുമാണ് ജനിച്ചതെന്നും യുവതി പറയുന്നു.
First published: May 14, 2019, 11:30 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading